ഹനുമാൻ കുരങ്ങ്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗ്ഗമാണ്‌ ഗ്രേ കുരങ്ങുകൾ

തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗ്ഗമാണ്‌ ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്‌ . കേരളത്തിലെ സൈലൻറ് വാലി ഇതിൻറെ ഒരു ആവാസകേന്ദ്രമാണ്. Semnopithecus entellus എന്ന ജനുസ്സിൽ പെട്ടതാണ്‌ ഈ കുരങ്ങുകൾ. ഈ ജനുസ്സിൽ പിന്നീട് ഏഴ് വ്യത്യസ്ത ജനുസ്സുകൾ കണ്ടെത്തിയിട്ടുൺറ്റ്. [1][3]. ഇത് ഇന്ത്യയിൽ പൊതുവേ ഹനുമാൻ കുരങ്ങുകൾ എന്ന പേരിൽ തന്നെയാണ്‌ അറിയപ്പെടുന്നത്. ഗ്രേ കുരങ്ങുകൾ എന്ന പദം അധികം ഉപയോഗിക്കാറില്ല. ഇത് പുരാണ ഹിന്ദു വാനര കഥാപാത്രമായ ഹനുമാനെ ചേർത്താണ്‌ ഹനുമാൻ കുരങ്ങുകൾ എന്ന് വിളിക്കുന്നത്. [2][4]. ഹിന്ദിയിൽ ഇതിന്റെ ഹനുമാൻ ലംഗൂർ എന്നറിയപ്പെടൂന്നു. ഈ കുരങ്ങുകളെ ഹനുമാന്റെ വാനരസേനയിൽ അംഗങ്ങളായി കണക്കാക്കപെടുന്നു. ഇവയുടെ കൈയും മുഖവും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളി എന്ന് വിശ്വസിക്കപ്പെടുന്നു.

ഗ്രേ കുരങ്ങുകൾ[1] അഥവാ ഹനുമാൻ കുരങ്ങുകൾ[2]
മുതുമല ദേശീയോദ്യാനത്തിലെ ഹനുമാൻ കുരങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Semnopithecus

Desmarest, 1822
Type species
Simia entellus
Dufresne, 1797
Species

Semnopithecus schistaceus
Semnopithecus ajax
Semnopithecus hector
Semnopithecus entellus
Semnopithecus hypoleucos
Semnopithecus dussumieri
Semnopithecus priam

Rough distributions of the species
 
അമ്മയും കുഞ്ഞും

ഹനുമാൻ കുരങ്ങുകൾ സാധാരണ ചാര നിറത്തിൽ, കറുത്ത മുഖമുള്ളവയാണ്‌. ആൺ കുരങ്ങുകൾക്ക് സാധാരണ 75 സെ.മി (2.3 ft) വരെ നീളം കാണും. പെൺ കുരങ്ങുകൾക്ക് 65 cm (2.1 ft) വരെ നീളം കാണപ്പെടുന്നു.

ഹനുമാൻ കുരങ്ങുകളിലേ ഏഴ് തരങ്ങൾ താഴെപ്പറയുന്നവയാണ്‌.

ഭക്ഷണ രീതികൾ

തിരുത്തുക

ഇവയുടെ ഭക്ഷണം സാധാരണ ഇലകളും, ഫലങ്ങളും, ചിലതരം പൂക്കളുമാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് ഇവയുടെ ഭക്ഷണകാര്യങ്ങൾ വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു. മഞ്ഞുകാലത്ത് ഇവ പാകമായ ഇലകൾ കഴിക്കുന്നു. മൺസൂൺ കാലഘട്ടങ്ങളിൽ ഇവ ധാരാളം ഫലങ്ങളാണ് സാധാരണ കഴിക്കുന്നത്.

ചിത്രശാല

തിരുത്തുക
 
ചിന്നാർ വന്യജീവിസങ്കേതത്തിലെ  ഹനുമാൻ കുരങ്ങ്.
  1. 1.0 1.1 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 174–175. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 Vivek Menon (2003). Indian Mammals,. Dorling Kindersley. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)CS1 maint: extra punctuation (link)from the entry on Hanuman Langur, p.37: "There are several races of Hanuman langur, differing in colour and size. Scientists are currently debating whether this langur is a single species with several sub-species, or whether these are different species."
  3. Osterholz, Martin;Walter, Lutz and Roos, Christian (2008). "Phylogenetic position of the langur genera Semnopithecus and Trachypithecus among Asian colobines, and genus affiliations of their species groups". BMC Evolutionary Biology. 8 (1): 58. doi:10.1186/1471-2148-8-58.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  4. Salim Ali and J. C. Daniel (2002). The Book of Indian Birds, 13th ed. Oxford University Press,. ISBN 0195665236.{{cite book}}: CS1 maint: extra punctuation (link) see remarks on re-naming of species in international congresses where local represntation is absent
"https://ml.wikipedia.org/w/index.php?title=ഹനുമാൻ_കുരങ്ങ്&oldid=3778041" എന്ന താളിൽനിന്ന് ശേഖരിച്ചത്