തൃക്കാവ് ശ്രീ ദുർഗ്ഗാഭഗവതിക്ഷേത്രം

(തൃക്കാവ് ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ജഗദീശ്വരിയും സാക്ഷാൽ ആദിപരാശക്തിയുമായ ദുർഗ്ഗാ ഭഗവതിയാണ്‌.[അവലംബം ആവശ്യമാണ്] മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി തുടങ്ങിയ ഭഗവതിയുടെ വിവിധ ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു.[1] തൃക്കാവ് എന്ന പേര്‌ തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

പൊന്നാനി തൃക്കാവിലെ ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിന്റെ കവാടം

ചരിത്രം

തിരുത്തുക

കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ. ലോഗന്റെ മലബാർ മാന്വൽ പ്രകാരം മൈസൂർ ഭരണാധികാരികളായിരുന്ന ഹൈദർ അലി, ടിപ്പുസുൽത്താൻ എന്നിവരുടെ ആക്രമണം (ക്രി:1766-1792) മൂലം ക്ഷേത്രത്തിനു സാരമായ കേടുപറ്റി. ക്ഷേത്രം, ടിപ്പുവിന്റെ ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. 1861 ൽ സാമൂതിരി രാജാവ് ക്ഷേത്രത്തിനു വിപുലമായ പുനരുദ്ധാരണം നടത്തുകയുണ്ടായി.[1]

പ്രതിഷ്ഠ

തിരുത്തുക

ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശംഖചക്രങ്ങൾ ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗാ ഭഗവതിയാണ്.[അവലംബം ആവശ്യമാണ്] മഹാകാളിയായും മഹാലക്ഷ്മിയായും മഹാസരസ്വതിയായും സങ്കൽപ്പങ്ങളുണ്ട്.[അവലംബം ആവശ്യമാണ്] കിഴക്കോട്ട് ദർശനം. ഗണപതി, ശ്രീകൃഷ്ണൻ, ഹനുമാൻ, അയ്യപ്പൻ,നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.[അവലംബം ആവശ്യമാണ്]

  1. 1.0 1.1 'മാപ്പിള ചരിത്ര ശകലങ്ങൾ'-പ്രൊഫ. കെ.വി. അബ്ദുർ‌റഹ്‌മാൻ,പ്രസാധകർ:മുസ്ലിം സർ‌വീസ് സൊസൈറ്റി, പൊന്നാനി. പ്രസാധന വർഷം:1998