തുലാഭാരം (ചലച്ചിത്രം)
കെ.പി.എ.സി. യുടെ തുലാഭാരം എന്ന പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് തോപ്പിൽ ഭാസി രചിച്ച് എ.വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം.
തുലാഭാരം | |
---|---|
സംവിധാനം | എ. വിൻസന്റ് |
നിർമ്മാണം | ഹരിപോത്തൻ |
രചന | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ശാരദ മധു ഷീല തിക്കുറിശ്ശി സുകുമാരൻ നായർ അടൂർ ഭാസി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | ഭാസ്കർ റാവു |
റിലീസിങ് തീയതി | 1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വത്സല (ഷീല), വിജയ (ശാരദ) എന്നീ രണ്ട് കൂട്ടുകാരികളുടെ കഥയാണിത്. വത്സലയുടെ പിതാവായ പ്രശസ്ത അഭിഭാഷകൻ അച്യുതൻനായർ (അടൂർഭാസി) വിജയയുടെ അച്ഛനായ ബിസിനസ്സുകാരനെ (തിക്കുറിശ്ശി) ഒരു കേസിൽ തോല്പിക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. തുടർന്നുണ്ടായ സാഹചര്യങ്ങൾ മൂലം വിജയ ഒരു ട്രേഡ് യൂണിയൻ നേതാവായ രാമുവിനെ (പ്രേംനസീർ) വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും രാമു സമരമുഖത്തുവച്ച് മരണമടയുകയും ചെയ്യുന്നു. പട്ടിണികിടന്ന കുട്ടികളെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിജയ അറസ്റ്റു ചെയ്യപ്പെടുകയും അപ്പോഴേക്കും ഒരു പ്രശസ്ത അഭിഭാഷകയായി മാറിയ വത്സല അവരെ തൂക്കുമരത്തിലേക്കയയ്ക്കുന്നതുമാണ് ഇതിവൃത്തം. വിൻസെന്റ് - തോപ്പിൽഭാസി കൂട്ടുകെട്ടിന്റെ ഒരു ഉത്തമസൃഷ്ടിയാണ് ഈ ചിത്രം.
സുപ്രിയ ഫിലിംസിനു വേണ്ടി ഹരിപോത്തൻ ആണ് ചിത്രം നിർമ്മിച്ചത്. തിരക്കഥയും സംഭാഷണവും തോപ്പിൽഭാസിയുടേതാണ്. ഗാനരചന വയലാർ രാമവർമ്മയും സംഗീതം ദേവരാജനും ക്യാമറ ഭാസ്ക്കർറാവുവും നിർവഹിച്ചു. പ്രേംനസീർ, മധു, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർഭാസി, നെല്ലിക്കോട് ഭാസ്ക്കരൻ, പരവൂർ ഭരതൻ, തോപ്പിൽഭാസി, ശാരദ, ഷീല, അടൂർ ഭവാനി തുടങ്ങിയവരാണ് അഭിനയിച്ചത്. നടി ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു തുലാഭാരം. 1969-ൽ മധുസൂദനറാവു തെലുഗു ഭാഷയിലും (മനസ്സിലുമരാളി) 1970-ൽ ഹിന്ദിയിലും (സമാജ് കോ ബദൽ ഡാലോ), തമിഴിലും ഈ ചിത്രം പുനഃസൃഷ്ടിക്കപ്പെട്ടു. ഈ മൂന്ന് ചിത്രങ്ങളിലും ശാരദയാണ് വിജയയുടെ വേഷത്തിൽ അഭിനയിച്ചത്.
മലയാളം, തെലുങ്ക്, ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ നിർമ്മിച്ച തുലാഭാരത്തിന് എല്ലാ ഭാഷയിലും വമ്പിച്ച പ്രദർശനവിജയം നേടാൻ കഴിഞ്ഞുവെങ്കിലും മലയാളത്തിൽ കിട്ടിയ അംഗീകാരം മറ്റു ഭാഷാചിത്രങ്ങൾക്ക് നേടാൻ കഴിഞ്ഞില്ല.
ശബ്‌ദട്രാക്ക്
തിരുത്തുകവയലാർ രാമവർമ്മ എഴുതിയ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു.
No. | Song | Singers | Lyrics | Length (m:ss) |
1 | "ഭൂമിദേവി പുഷ്പിണിയായി" | പി. സുശീല, ബി. വസന്ത | വയലാർ രാമവർമ്മ | |
2 | "Katrinilae" | കെ. ജെ. യേശുദാസ് | വയലാർ രാമവർമ്മ | |
3 | "നഷ്ടപ്പെടുവാൻ" | പി. ജയചന്ദ്രൻ , Chorus | വയലാർ രാമവർമ്മ | |
4 | "ഒമാനതിങ്കളിന്നോണം" | കെ. ജെ. യേശുദാസ്, പി. സുശീല | വയലാർ രാമവർമ്മ | |
5 | "ഒമാനതിങ്കളിന്നോണം" (Pathos) | പി. സുശീല | വയലാർ രാമവർമ്മ | |
6 | "പ്രഭാത ഗോപുര" | കെ. ജെ. യേശുദാസ്, S. Janaki | വയലാർ രാമവർമ്മ | |
7 | "തൊട്ടു തൊട്ടില്ല" | കെ. ജെ. യേശുദാസ് | വയലാർ രാമവർമ്മ | |
8 | കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു | കെ. ജെ. യേശുദാസ് | വയലാർ രാമവർമ്മ |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
- ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം[1]
- മികച്ച സംവിധായകനുള്ള കേരളസംസ്ഥാന പുരസ്ക്കാരം - (എ. വിൻസെന്റ്)
- മികച്ച കഥാകൃത്തിനുള്ള കേരളസംസ്ഥാന പുരസ്ക്കാരം - (തോപ്പിൽഭാസി)
അവലംബം
തിരുത്തുക- ↑ B. VIJAYAKUMAR (2010 October 10). "Thulabharam 1968". The Hindu. Retrieved 2010 December 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)
[[വർഗ്ഗം: ]]