തിരൂരങ്ങാടി നിയമസഭാമണ്ഡലം
(തിരൂരങ്ങാടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ എടരിക്കോട്, നന്നമ്പ്ര, പരപ്പനങ്ങാടി, തെന്നല, തിരൂരങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും തിരൂർ താലൂക്കിലെ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് തിരൂരങ്ങാടി നിയമസഭാമണ്ഡലം[1]. ഇപ്പോഴത്തെ എം.എൽ.എ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ പി.കെ. അബ്ദുറബ്ബാണ്.
43 തിരൂരങ്ങാടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 182849 (2016) |
നിലവിലെ എം.എൽ.എ | പി.കെ. അബ്ദുറബ്ബ് |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
20080ലെ നിയമസഭാ മണ്ഡല പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക
മലപ്പുറം ജില്ലയിലെ ഏ.ആർ നഗർ,തേഞ്ഞിപ്പലം,മൂന്നിയൂർ,പരപ്പനങ്ങാടി,തിരൂരങ്ങാടി,വള്ളിക്കുന്ന്,പെരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതായിരുന്നു തിരൂരങ്ങാടി നിയമസഭാമണ്ഡലം[2]..
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
1995* (1) | എ.കെ. ആന്റണി | കോൺഗ്രസ് (ഐ.) |
- വി.എ. ബീരാൻ സാഹിബ് ന്റെ മരണത്തെ തുടർന്നാണ് തിരൂരങ്ങാടിയിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്.