പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പെരുവളളൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിലാണ് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബർ 2-ന് രൂപീകൃതമായ 18.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളും, തെക്ക് മൂന്നിയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളും, കിഴക്ക് തേഞ്ഞിപ്പലം, പള്ളിക്കൽ പഞ്ചായത്തുകളും, പടിഞ്ഞാറ് വള്ളിക്കുന്ന് പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പഞ്ചായത്തിലെ പ്രധാന കൃഷി നെല്ല്, തെങ്ങ്, മരച്ചീനി എന്നിവയാണ്. 35 കുളങ്ങൾ ശുദ്ധജലത്തിനായി സംരക്ഷിക്കുന്നത് ഇന്നാട്ടുകാർക്ക്  അനുഗ്രഹമാണ്. കുടിവെള്ള ടാപ്പുകൾ മുഖേനയാണ് വിവിധ വാർഡുകളിൽ ശുദ്ധജലമെത്തിക്കുന്നത്. പഞ്ചായത്തിൽ നിന്ന് വേഗത്തിൽ എത്തിച്ചേരാവുന്ന വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, പരപ്പനങ്ങാടിയും, ബേപ്പൂരുമാണ്. ചെമ്മാടും കൊണ്ടോട്ടിയുമാണ് സമീപ പ്രദേശങ്ങളിലുള്ള പ്രധാന ബസ്സ്റ്റാന്റുകൾ. മുസ്ളീംപള്ളികളും, ക്ഷേത്രങ്ങളുമാണ് പഞ്ചായത്തിലെ ആരാധനാലയങ്ങൾ. ചിത്രത്തൊടി ജുമാമസ്ജിദ്, പറമ്പിൽ പീടിക ജുമാമസ്ജിദ്, കരുവാരൻ കല്ല് ജുമാമസ്ജിദ്, കാടപ്പടി ജുമാമസ്ജിദ്, ചിത്രത്തൊടി ശ്രീഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. സ്വാതന്ത്ര്യസമരസേനാനികളായ ആലി മുസ്ളിയാർ, കുഞ്ഞോക്കു ഹാജി, ചെമ്പൻ മുഹമ്മദ്, ചൊക്ളി ബീരാൻകുട്ടി, ചൊക്ളി മൊയ്തു, കോഴിത്തൊടി മൊയ്തീൻ എന്നിവർ പഞ്ചായത്തിലെ മൺമറഞ്ഞ പ്രശസ്തരായ വ്യക്തികളാണ്. ഉദയ ആർട്സ് ക്ളബ്ബ്, ഇരുമ്പിൻ കുടുക്ക് വായനശാല, ഡയമണ്ട് കൾച്ചറൽ ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബ്, മഹാത്മ ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബ്, ഫെന്റാസ്റ്റിക് ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബ് തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രദേശത്തെ കലാ-കായിക സാംസ്കാരിക തട്ടകങ്ങൾ. ആരോഗ്യമേഖലയിൽ, തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രവും പറമ്പിൽ പീടിക എ.ആർ.ആശുപത്രിയുമാണ് പഞ്ചായത്തിൽ അലോപ്പതി ചികിത്സാസൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വട്ടപറമ്പിലും പറമ്പിൽ പീടികയിലും ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് പറമ്പിൽ പീടികയിലാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിലുണ്ട്. എ.കെ.എച്ച്.എസ്.എസ് ചിത്രത്തൊടി, പെരുവള്ളൂർ സർക്കാർ എൽ.പി.സ്കൂൾ, നവഭാരത് ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ് തുടങ്ങി 10-ഓളം സ്കൂളുകൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്നു. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ശേഷി എന്ന പേരിൽ ഒരു പ്രത്യേക സ്കൂൾ പെരുവള്ളൂരിൽ നിലവിലുണ്ട്. പൊതുമേഖല ബാങ്കായ കാനറാബാങ്കും, സഹകരണ മേഖലയിലെ  ബാങ്കായ പറമ്പിൽ പീടിക സർവ്വീസ് സഹകരണ ബാങ്കുമാണ് പഞ്ചായത്തിലെ പ്രധാന ബാങ്കിംഗ് സ്ഥാപനങ്ങൾ. വാർത്താവിനിമയ കേന്ദ്രങ്ങളായ ടെലിഫോൺ എക്സ്ചേഞ്ച്, തപാൽ ഓഫീസ് എന്നിവയും പഞ്ചായത്തിലെ വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നത് പറമ്പിൽ പീടികയിലാണ്. ഇരുമ്പിൽ കുടുക്കിലാണ് കൃഷിഭവൻ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൽ 129 കുടുംബശ്രീ യൂണിറ്റുകളും ഒരു അക്ഷയകേന്ദ്രവും പ്രവർത്തിച്ചു വരുന്നു. സമ്പൂർണ്ണ ശുചിത്വ ഗ്രാമത്തിനുള്ള, കേന്ദ്ര സർക്കാരിന്റെ 2009-ലെ നിർമ്മൽ പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്താണ് പെരുവള്ളൂർ.

ചരിത്രംതിരുത്തുക

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിലാണ് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിൽ പെരുവള്ളൂർ ഉൾപ്പെടുന്ന തിരൂരങ്ങാടിക്കു ഉന്നതസ്ഥാനമാണുള്ളത്. 1836 മുതൽ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷുകാരുടെ തെറ്റായ നയത്തിനെതിരെയും, ബ്രിട്ടീഷ് ഭരണാധികാരികളുടെ പാദസേവകരായിരുന്ന ഭൂപ്രഭുക്കൻമാർക്കെതിരെയും നടന്ന മാപ്പിള ലഹളകളിൽ ചിലതിന് ഈ ചരിത്ര ഭൂമിയുമായി ഗാഢമായ ബന്ധമുണ്ട്. ടിപ്പുവിന്റെയും, സാമൂതിരിയുടെയും കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന റോഡുകളും, കോട്ടക്കിടങ്ങുകളും, പുരാതന ആരാധനാലയങ്ങളും ഈ ഗ്രാമത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. സാമൂതിരിയുടെ ഭരണകാലത്ത് അറേബ്യയിലെ ഹളർമൌത്തിൽ നിന്നും കോഴിക്കോട്ടെത്തി സാമൂതിരി രാജാവിന്റെ ആതിഥ്യം സ്വീകരിച്ച പ്രസിദ്ധ ഇസ്ളാംമത പണ്ഡിതൻമാരായ സയ്യിദ് ശൈഖ് ജിഫ്രി, സയ്യിദ് ഹസ്സൻ ജിഫ്രി എന്നിവർക്ക്  തിരൂരങ്ങാടിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അക്കാലത്തെ തിരൂരങ്ങാടി ഖാസിയായിരുന്ന ജമാലുദ്ദീൻ മഖ്ദൂമായിരുന്നു ഹസ്സൻ ജിഫ്രിയെ തിരൂരങ്ങാടിയിലേക്ക് കൊണ്ടുവന്നത്. ഹസ്സൻ ജിഫ്രിയുടെ അനന്തരവനായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങൾ. മമ്പുറം തങ്ങൾ ഒരു കടുത്ത ബ്രിട്ടീഷു വിരോധിയായിരുന്നുവെന്നത് സുവിദിതമാണ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം രചിച്ച സൈഫുൽബത്വാർ എന്ന ഗ്രന്ഥം സ്വാതന്ത്ര്യപോരാളികൾക്ക് ഏറെ പ്രചോദനം നൽകിയിരുന്നു. മമ്പുറം തങ്ങൾക്കു മുമ്പ് തിരൂരങ്ങാടിയിലെത്തി ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്ക് നേതൃത്വം നൽകിയ അറബി തങ്ങൾ തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ നടുവിൽ ജുമാഅത്ത് പള്ളിയങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 1857-നു ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായ മറ്റൊരധ്യായം സൃഷ്ടിച്ചതു മലബാർ കലാപമാണ്. 1921-ൽ നടന്ന മലബാർ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നു തിരൂരങ്ങാടി. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് മലബാറിലെ സമർഖന്ത് എന്നറിയപ്പെട്ടിരുന്ന നെല്ലിക്കുത്തു സ്വദേശി എലിക്കുത്തു പാലത്ത് മൂലയിൽ ആലിമുസ്ള്യാരായിരുന്നു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി പരിസരത്തു നടന്ന ഘോരയുദ്ധത്തിനു ശേഷം മാത്രമാണ് മുസ്ള്യാരെയും അനുയായികളെയും ബ്രിട്ടീഷ് പട്ടാളത്തിന് കീഴടക്കാനായത്. പ്രസ്തുത പോരാട്ടത്തിനിടയ്ക്കാണ് മുസ്ള്യാരുടെ വിശ്വസ്ത അനുയായിയായ കാരാട മൊയ്തീൻ സാഹിബ് രക്തസാക്ഷിത്വം വരിച്ചത്. ഖിലാഫത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യകാല നേതാവും, കേരളത്തിലെ മുസ്ളീം നവോത്ഥാന പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ച വ്യക്തിയുമായ കെ.എം.മൌലവി സാഹിബിനെ ബ്രിട്ടീഷ് പട്ടാളം തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നു. നൂറ്റാണ്ടുകളുടെ രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യമുള്ള തിരൂരങ്ങാടി, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസകേന്ദ്രവും കൂടിയാണ്. 1906-ൽ തിരൂരങ്ങാടിയിൽ ആരംഭിച്ച ബോർഡ് മാപ്പിള എലിമെന്ററി സ്കൂളാണ് ഈ പ്രദേശത്ത് പ്രൈമറി വിദ്യാഭ്യാസത്തിനു വിത്ത് പാകിയത്. 1921-ലെ മലബാർ കലാപത്തിനുശേഷമാണ് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയത്. മലബാറിലെ മദ്രസ്സാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഈ മണ്ണ് നൽകിയ സംഭാവന വാക്കുകളിലോ, കണക്കുകളിലോ ഒതുക്കാവുന്നതല്ല. മലബാറിലെ ആദ്യത്തെ അറബി അച്ചുകൂടം 1883-ൽ തിരൂരങ്ങാടിയിലാണ് സ്ഥാപിക്കപ്പെട്ടത്. 1967-ൽ മുഹമ്മദ് ഇസ്മായിൽ സാഹിബ് വാളക്കുളത്ത് തറക്കല്ലിടുകയും പിന്നീട് തിരൂരങ്ങാടിയിലേക്ക് മാറ്റുകയും ചെയ്ത പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ്, ഇന്ന് കേരളത്തിലെ ഉന്നത കലാലയങ്ങളിലൊന്നായി വളർന്നുകഴിഞ്ഞു. യത്തീംഖാനയുടെ സ്ഥാപനങ്ങളിലൊന്നാണ് 1955-ലാരംഭിച്ച ഓറിയന്റൽ അറബിക് ഹൈസ്കൂൾ. തിരൂരങ്ങാടിയിലെ പള്ളികൾ പ്രസിദ്ധ മതപഠന കേന്ദ്രങ്ങളും കൂടിയായിരുന്നു. 1937-ൽ ചിനക്കൽ പള്ളിയിൽ ആരംഭിച്ച ദർസ്, നടുവിൽ ജുമാഅത്ത് പള്ളി, ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി, ആലി മുസ്ള്യാർ ദർസ് നടത്തിയിരുന്ന കിഴക്കേപള്ളി എന്നിവ പ്രസിദ്ധ മതപണ്ഡിതന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി നടുവിലെ പള്ളിയിൽ ആദ്യമായി ദർസ് നടത്തിയത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവായ ചാലിലകത്ത് ഇബ്രാഹിം എന്ന കുഞ്ഞായി ഹാജിയായിരുന്നു. തിരൂരങ്ങാടി ഗ്രാമത്തിലെ അതിപുരാതനമായ തൃക്കുളം ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ചരിത്രപണ്ഡിതർക്കു കൂടി കഴിഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ നിലവിലുള്ള ക്ഷേത്രത്തിനു ആയിരത്തോളം വർഷം പഴക്കം കണക്കാക്കാം. തൃക്കുളം ശിവക്ഷേത്രത്തിന്റെ ഭരണച്ചുമതല സാമൂതിരി രാജവംശത്തിനാണ്. കക്കാട്ടു ത്രിപുരാന്തക ക്ഷേത്രം, ശ്രീവല്ല്യാളക്കൽ ഭഗവതി ക്ഷേത്രം, നാലുകണ്ടം ഭഗവതിക്ഷേത്രം എന്നിവയും പൌരാണികത ഏറെയുള്ള ആരാധനാലയങ്ങളാണ്. സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ പിൻതുടർച്ചക്കാരുടെ നാടെന്ന സവിശേഷത തിരൂരങ്ങാടിക്കുണ്ട്. കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ തിരൂരങ്ങാടിയിലുണ്ട്. മാപ്പിള കലകളിൽ പ്രഗല്ഭരും, പ്രശസ്തരുമായിരുന്നവരുടെ ഒരു നിര തന്നെ തിരൂരങ്ങാടിയുടെ സാംസ്കാരികമണ്ഡലത്തിലുണ്ട്.

പെരുവളളൂർ ഗ്രാമപഞ്ചായത്ത്
 
പെരുവളളൂർ ഗ്രാമപഞ്ചായത്ത്
11°03′N 75°56′E / 11.05°N 75.93°E / 11.05; 75.93
 
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് റംല പികെ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 19 എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


ഓഫീസ് അഡ്രസ്സ് & ഫോൺ നമ്പർതിരുത്തുക

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

പറമ്പിൽപീടിക

പറമ്പിൽപീടിക ( പി.ഒ), പിൻ-676317

മലപ്പുറം ജില്ല

ഫോൺ നമ്പർ : 0494-2434487

സെക്രട്ടറി : 9496047933

പ്രസിഡൻറ് : 9496047932

email : mpmperuvallurgp@gmail.com

അതിരുകൾതിരുത്തുക

 • കിഴക്ക് - തേഞ്ഞിപ്പലം, പള്ളിക്കൽ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – വള്ളിക്കുന്ന് പഞ്ചായത്ത്
 • തെക്ക്‌ - മൂന്നിയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകൾ
 • വടക്ക് – ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിലാണ് 18.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-നാണ്. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.

വാർഡുകൾതിരുത്തുക

 1. വട്ടപറമ്പ്
 2. ചാത്രത്തൊടി
 3. കാക്കത്തടം
 4. ഇല്ലത്തുമാട്
 5. ഉങ്ങുങ്ങൽ
 6. നടുക്കര
 7. സിദ്ദീഖാബാദ്
 8. പേങ്ങാട്ട് കുണ്ടിൽ
 9. പൊറ്റമ്മൽമാട്
 10. കൊല്ലംചിന
 11. പന്നിയത്തുമാട്
 12. പറമ്പിൽപീടിക
 13. മേങ്ങോളിമാട്
 14. ഓട്ടപിലാക്കൽ
 15. പൂവ്വത്തുമാട്
 16. സൂപ്പർ ബസാർ
 17. കളത്തിങ്ങൽ
 18. ശങ്കരമാട്
 19. വടക്കീൽമാട്

ഭരണംതിരുത്തുക

നിലവിൽ വന്നത് മുതൽ ഇത് വരെ UDF ആണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8 സീറ്റിൽ UDF ജയിച്ചു. 8 സീറ്റിൽ LDF. 2 സീറ്റിൽ കോൺഗ്രസും വിജയിച്ചു. നിലവിലുള്ള പ്രസിഡണ്ട് പികെ റംല


ഭരണ സംവിധാനംതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

അവലംബംതിരുത്തുക