തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് | |
11°28′19″N 76°00′00″E / 11.4719°N 76°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
വില്ലേജ് | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തിരുവമ്പാടി |
ലോകസഭാ മണ്ഡലം | വയനാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ഏലിയാമ്മ ജോർജ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 83.96ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 17 എണ്ണം |
ജനസംഖ്യ | 23968 |
ജനസാന്ദ്രത | 285/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673603 +0495 225... |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വെള്ളച്ചാട്ടങ്ങൾ, മലയോര മേഖല |
കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്ത് വയനാടൻ മലകളുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്ക്, തിരുവമ്പാടി വില്ലേജ്പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് തിരുവമ്പാടി. 83.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കോടഞ്ചേരി, മേപ്പാടി (വയനാട്), മുപ്പൈനാട് (വയനാട്) പഞ്ചായത്തുകളും, കിഴക്ക് കൂടരഞ്ഞി, ചുങ്കത്തറ (മലപ്പുറം), മുപ്പൈനാട് (വയനാട്) പഞ്ചായത്തുകളും, പടിഞ്ഞാറ്-കോടഞ്ചേരി, മുക്കം പഞ്ചായത്തുകളും, തെക്ക്-കാരശ്ശേരി, മുക്കം, കൂടരഞ്ഞി പഞ്ചായത്തുകളുമാണ്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 1962 ജനുവരി 1-നാണ് രൂപീകൃതമായത്. ഇന്നത്തെ കൂടരഞ്ഞി പഞ്ചായത്തുകൂടി ഉൾപ്പെട്ടതായിരുന്നു ആദ്യകാല തിരുവമ്പാടി പഞ്ചായത്ത്[1]. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്നതാണ് തിരുവമ്പാടിയുടെ ഭൂപ്രകൃതി.
വാർഡുകൾ
തിരുത്തുകനമ്പർ | വാർഡിന്റെ പേര് | മെമ്പർമാർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | മുത്തപ്പൻപുഴ | |||
2 | കാവുകല്ലേൽ | |||
3 | ആനക്കാംപൊയിൽ | |||
4 | കൊടക്കാട്ടുപാറ | |||
5 | പൊന്നാങ്കയം | |||
6 | ഉറുമി | |||
7 | പുന്നക്കൽ | |||
8 | പാമ്പിഴഞ്ഞപാറ | |||
9 | മറിയപ്പുറം | |||
10 | മരക്കാട്ടുപുറം | |||
11 | തൊണ്ടിമ്മൽ | |||
12 | താഴെ തിരുവമ്പാടി | |||
13 | അമ്പലപ്പാറ | |||
14 | തിരുവമ്പാടി ടൗൺ | |||
15 | പാലക്കടവ് | |||
16 | തമ്പലമണ്ണ | |||
17 | പുല്ലൂരാംപാറ |
എത്തി ചേരാൻ
തിരുത്തുക- കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 35 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവമ്പാടിയിൽ എത്തിച്ചേരാം. കോഴിക്കോട്, മുക്കം, കൊടുവള്ളി, താമരശ്ശേരി, കൂടരഞ്ഞി, പൂവാറൻതോട്, കോടഞ്ചേരി, ആനക്കാംപൊയിൽ എന്നിവിടങ്ങളിലേക്ക് തിരുവമ്പാടിയിൽ നിന്ന് ധാരാളം ബസ് സർവ്വീസുകൾ ഉണ്ട്. ഇവിടെ ഒരു കെ.എസ്.ആര് .ടി.സി ബസ്സ് ബസ്സ്റ്റാൻഡും സ്വകാര്യ ബസ്സ്റ്റാൻഡും ഉണ്ട്.
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
- ഏറ്റവും അടുത്ത വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം
വിദ്യാലയങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുക- ആവാസ് തിരുവമ്പാടി :- 2010 ഒക്ടോബർ മാസം തിരുവമ്പാടി കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച സാമൂഹ്യ - സാംസ്കാരിക സംഘടനയാണ് ആവാസ്
- തിരുവമ്പാടി ഫേസ്ബുക് പേജ്
- തിരുവമ്പാടി
- തിരുവമ്പാടി (നിയമസഭാമണ്ഡലം)
- സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി
- കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-25. Retrieved 2010-06-23.