തിരുമുല്ലവാരം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(തിരുമുല്ലാവാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം നഗരത്തിൽ നിന്നും ആറു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണു തിരുമുല്ലവാരം.[1] കടപ്പുറത്തിന്റെ പേരിലാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[2] ഇവിടുത്തെ മഹാവിഷ്ണുസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് വാവിനു ബലിയിടാറുണ്ട്. മാർത്താണ്ഡവർമ്മയുടെ സംരക്ഷകരായിരുന്ന തിരുമല്ലന്മാരിൽ നിന്നാണു ഈ പേരു ലഭിച്ചത്.
തിരുമുല്ലവാരം | |
---|---|
തിരുമുല്ലവാരം | |
Coordinates: 8°54′09″N 76°33′40″E / 8.9026254°N 76.5611052°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691012 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള നഗരം - കൊല്ലം - 6 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - കൊല്ലം റെയിൽവേസ്റ്റേഷൻ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം