ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകൻ. ഗ്രീക്ക് സിനിമയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന തിയോ 70-കളുടെ തുടക്കം മുതൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ രാജ്യാന്തരപ്രീതി നേടി. ഗ്രീക്ക് നവതരംഗചിത്രങ്ങളുടെ സ്രഷ്ടാക്കളിൽ പ്രമുഖ സ്ഥാനമാണ് തിയോയ്ക്കുള്ളത്.

തിയോ ആഞ്ചലോ പൗലോ
തിയോ ആഞ്ചലോ പൗലോ തന്റെ 2009 ലെ ഡസ്റ്റ് ഓഫ് ടൈമിന്റെ ഗ്രീസിലെ പ്രദർശന വേളയിൽ
ജനനം(1935-04-27)27 ഏപ്രിൽ 1935
മരണം24 ജനുവരി 2012(2012-01-24) (പ്രായം 76)
മറ്റ് പേരുകൾതിയോ
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1965–2012
വെബ്സൈറ്റ്link

ജീവിതരേഖ തിരുത്തുക

1935 ഏപ്രിൽ 27 ന് ഏതൻസിൽ ജനിച്ചു. ഏതൻസ് സർവകലാശാലയിൽ നിയമ പഠനത്തിനു ചേർന്നു. പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്. അതിനുശേഷം പാരീസിൽ സാഹിത്യ-ചലച്ചിത്രപഠനത്തിനു ചേർന്നു. ഗ്രീസിൽ തിരിച്ചെത്തിയ തിയോ ഇടതുപക്ഷ ആശയങ്ങൾ പിന്തുണക്കുന്ന "ഡമോക്രാറ്റിക്ക് അലഗി" എന്ന പത്രത്തിൽ ചലച്ചിത്ര നിരൂപകനായി ജോലിനോക്കി. 1967-ൽ പത്രം നിരോധിക്കപ്പെട്ടതോടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ശ്രദ്ധതിരിച്ചു. 1968-ൽ ആദ്യ ഹ്രസ്വചിത്രം "ദ ബ്രോഡ്കാസ്റ്റ്" സംവിധാനം ചെയ്തു. ആദ്യ മുഴുനീള ചലച്ചിത്രം "റീകൺസ്ട്രക്ഷൻ" 1970-ൽ പുറത്തിറങ്ങി. കവി, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹത്തിന്റെ "അലക്‌സാണ്ടർ ദ ഗ്രേറ്റ്" എന്ന ചിത്രം 1980 ൽ വെനീസ് മേളയിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടി. 1988-ൽ സംവിധാനം ചെയ്ത് "ലാന്റ്സ്ക്കേപ്പ് ഇൻ ദ മിസ്റ്റ്" വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്ക്കാരവും, ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം പുരസ്ക്കാരവും നേടി. 1995-ൽ പുറത്തിറങ്ങിയ "യൂലിസസ് ഗേസ്" കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രൈസിന് അർഹമായി.[1] അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതപ്പെടുന്ന "എന്റേണിറ്റി ആന്റ് ഏ ഡേ" 1998-ൽ പുറത്തിറങ്ങി. ചിത്രം ആ വർഷത്തെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ഗോൾഡൻ പാം പുരസ്കാരം നേടി.[2] 2009 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയോയെ ആദരിച്ചിരുന്നു.

2012 ജനുവരി 24-ന് ഏതൻസിൽ വച്ച് "ദ അതർ സീ" എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽപെട്ട് മരണപ്പെട്ടു.[3][4][5]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ തിരുത്തുക

  • റീ കൺസ്ട്രക്ഷൻ (1970)
  • ഡെയ്‌സ് ഓഫ് 36 (1972)
  • ദ ട്രാവലിങ് പ്ലെയേഴ്‌സ് (1975)
  • ദ ഹണ്ടേഴ്‌സ് (1977)
  • ദ ട്രാവലിങ് പ്ലെയേഴ്‌സ് (1975)
  • അലക്‌സാണ്ടർ ദ ഗ്രേറ്റ് (1980)
  • വോയേജ് ടു സൈതേര (1984)
  • ദ ബീ കീപ്പർ (1986)
  • ലാൻഡ്‌സ്‌കേപ്പ് ഇൻ ദ മിസ്റ്റ് (1988)
  • ദ സസ്സ്പെന്റ്ഡ് സ്റ്റെപ്പ് ഓഫ് ദ സ്ട്രോക്ക് (1991)
  • യുലിസെസ്സ് ഗേസ് (1995)
  • എന്റേണിറ്റി ആന്റ് ഏ ഡേ (1998)[6]
  • ദ വീപ്പിങ് മെഡോ (2004)
  • ദ ഡസ്റ്റ് ഓഫ് ടൈം (2009)
  • ദ അതർ സീ

പുരസ്ക്കാരങ്ങൾ തിരുത്തുക

  • ദ ബ്രോഡ്കാസ്റ്റ് (1968)
    • 1968. Greek Critics' Award, Thessaloniki Film Festival.
  • റീ കൺസ്ട്രക്ഷൻ (1970)
    • 1970. Best Director, Best Cinematography, Best Film, Best Actress Awards, Critics' Award, Thessaloniki Film Festival.
    • 1971. Georges Sadoul Award as «Best Film of the Year Shown in France».
    • 1971. Best Foreign Film Award, Hyeres Film Festival.
  • ഡെയ്‌സ് ഓഫ് 36 (1970)
    • 1972. Best Director, Best Cinematography Awards, Thessaloniki Film Festival
    • International Film Critics Association (FIPRESCI) Award for Best Film, Berlin Film Festival.
  • ദ ട്രാവലിങ് പ്ലെയേഴ്‌സ് (1974–75)
    • 1975. International Film Critics Award (FIPRESCI), Cannes.
    • 1975. Best Film, Best Director, Best Screenplay, Best Actor, Best Actress, Greek Critics Association Awards, International Thessaloniki Film Festival
    • Interfilm Award, «Forum» 1975 Berlin Festival.
    • 1976. Best film of the Year, British Film Institute,
    • Italian Film Critics Association: Best Film in the World, 1970-80.
    • FIPRESCI: One of the Top Films in the History of Cinema.
    • Grand Prix of the Arts, Japan.
    • Best Film of the Year, Japan.
    • Golden Age Award, Brussels.
  • ദ ഹണ്ടേഴ്‌സ് (1977)
    • 1978. Golden Hugo Award for Best Film, Chicago Film Festival.
  • 'അലക്‌സാണ്ടർ ദ ഗ്രേറ്റ് (1980)
    • 1980. Golden Lion and International Film Critics Award (FIPRESCI), Venice Film Festival.
  • വോയേജ് ടു സൈതേര (1983)
    • Best Screenplay Award (Cannes Film Festival and International Film Critics Award (FIPRESCI) Best Film Awards, 1984 Cannes Film Festival
    • Critics' Award, Rio Film Festival.
  • ലാൻഡ്‌സ്‌കേപ്പ് ഇൻ ദ മിസ്റ്റ് (1988)
    • 1988. Silver Lion Award for Best Director, Venice Film Festival.
    • 1989. Felix (Best European Film of the Year) Award
    • Golden Hugo Award for Best Director
    • Silver Plaque for Best Cinematography, Chicago Film Festival.
  • യുലിസെസ്സ് ഗേസ് (1995)
    • Grand Prix (Cannes Film Festival) and International Critics' Prize, 1995 Cannes Film Festival.[1]
    • Felix of the Critics (Film of the Year 1995).
  • എന്റേണിറ്റി ആന്റ് എ ഡേ (1998)
  • ദ വീപ്പിങ് മെഡോ (2004)
    • 2004. International Film Critics Special Award (FIPRESCI)
    • 2005. Special Jury Award, Fajr Film Festival.

അവലംബം തിരുത്തുക

  1. 1.0 1.1 "Festival de Cannes: Ulysses' Gaze". festival-cannes.com. Retrieved 2009-09-05.
  2. 2.0 2.1 "Festival de Cannes: Eternity and a Day". festival-cannes.com. Retrieved 2009-10-01.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Director Angelopoulos dies after accident while filming". Kathimerini. 25 January 2012. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. http://www.mathrubhumi.com/story.php?id=247273 Archived 2012-01-26 at the Wayback Machine.>
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-26. Retrieved 2012-01-25.
  6. "നിശ്ശബ്ദതക്കും ഏകാന്തതക്കും രാഷ്ട്രീയമുണ്ട്" (PDF). മലയാളം വാരിക. 2012 മാർച്ച് 02. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിയോ_ആഞ്ചലോ_പൗലോ&oldid=3633818" എന്ന താളിൽനിന്ന് ശേഖരിച്ചത്