തലേക്കുന്നിൽ ബഷീർ
ലോക്സഭാംഗം, രാജ്യസഭാംഗം, നിയമസഭാംഗം, കെ.പി.സി.സി ആക്ടിംഗ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ. (ജീവിതകാലം: 1945-2022) [1] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 മാർച്ച് 25ന് അന്തരിച്ചു.[2][3][4]
തലേക്കുന്നിൽ ബഷീർ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 1984-1989, 1989-1991 | |
മണ്ഡലം | ചിറയിൻകീഴ് |
രാജ്യസഭാംഗം | |
ഓഫീസിൽ 1977-1979, 1979-1984 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 07/03/1945 വെഞ്ഞാറമൂട്, തിരുവനന്തപുരം ജില്ല |
മരണം | 25 മാർച്ച് 2022 തിരുവനന്തപുരം | (പ്രായം 77)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | സുഹ്റ (പ്രശസ്ത ചലച്ചിത്ര നടൻ പ്രേം നസീറിൻ്റെ സഹോദരി) |
കുട്ടികൾ | 1 son and 1 daughter |
As of 25 മാർച്ച്, 2022 ഉറവിടം: കേരള നിയമസഭ |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് താലൂക്കിലെ വെമ്പായം ഗ്രാമത്തിലെ തലേക്കുന്നിൽ വീട്ടിൽ മീരാൻ സാഹിബിൻ്റെയും ബീവി കുഞ്ഞിൻ്റെയും മകനായി 1945 മാർച്ച് ഏഴിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ്, ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും നിയമബിരുദവും നേടി. ഒരു അഭിഭാഷകൻ കൂടിയായിരുന്നു ബഷീർ.[5]
രാഷ്ട്രീയ ജീവിതം
തിരുത്തുകവിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറായിരുന്ന ബഷീർ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1977-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായെങ്കിലും 1977-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എ.കെ. ആൻറണിയ്ക്ക് നിയമസഭയിലേക്ക് മത്സരിക്കാനായി നിയമസഭാംഗത്വം രാജിവച്ചു.
കെ.പി.സി.സി പ്രസിഡൻ്റായിരുന്ന രമേശ് ചെന്നിത്തല 2011-ൽ ഹരിപ്പാട് നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചപ്പോൾ കെ.പി.സി.സിയുടെ ആക്ടിംഗ് പ്രസിഡൻ്റായും പ്രവർത്തിച്ചു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ അനുഭാവിയായിരുന്ന ബഷീർ പാർട്ടിയിൽ എ.കെ. ആൻറണിയുടെ വിശ്വസ്ഥനായിരുന്നു. പ്രേം നസീർ ഫൗണ്ടേഷൻ ചെയർമാനായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ബഷീർ ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
പ്രധാന പദവികളിൽ
- 1972-2015 : കെ.പി.സി.സി, നിർവാഹക സമിതി അംഗം
- 1977 : നിയമസഭാംഗം, കഴക്കൂട്ടം
- 1977-1979, 1979-1984 : രാജ്യസഭാംഗം
- 1980-1989 : തിരുവനന്തപുരം, ഡി.സി.സി പ്രസിഡൻ്റ്
- 1984-1989, 1989-1991 : ലോക്സഭാംഗം, ചിറയിൻകീഴ്
- 1993-1996 : ചെയർമാൻ, തിരുവനന്തപുരം ഡെവലപ്മെൻ്റ് അതോറിറ്റി (ട്രിഡ)
- 2001-2004 : കെ.പി.സി.സി, ജനറൽ സെക്രട്ടറി
- 2005-2012 : കെ.പി.സി.സി, വൈസ് പ്രസിഡൻറ്
- 2011 : കെ.പി.സി.സി, ആക്ടിംഗ് പ്രസിഡൻറ്
- 2013-2016 : മലയാളം മിഷൻ, അധ്യക്ഷൻ
മറ്റ് പദവികൾ
- കേരള യൂണിവേഴ്സിറ്റി യൂണിയൻ്റെ പ്രഥമ ചെയർമാൻ
- പ്രേം നസീർ ഫൗണ്ടേഷൻ ചെയർമാൻ
രചിച്ച പുസ്തകങ്ങൾ
- രാജീവ് ഗാന്ധി : സൂര്യതേജസിൻ്റെ ഓർമയ്ക്ക്
- വെളിച്ചം കൂടുതൽ വെളിച്ചം
- മണ്ഡേലയുടെ നാട്ടിൽ, ഗാന്ധിജിയുടേയും
- വളരുന്ന ഇന്ത്യ - തളരുന്ന കേരളം
- ഓളവും തീരവും
മരണം
തിരുത്തുകവാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കേ 2022 മാർച്ച് 25ന് അന്തരിച്ചു.[6][7]
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1996 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | സുശീല ഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1989 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സുശീല ഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. | ||
1984 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ. സുധാകരൻ | സി.പി.എം., എൽ.ഡി.എഫ്. | ||
1977* | കഴക്കൂട്ടം നിയമസഭാമണ്ഡലം | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.) | എ. ഇസ്യുദ്ദീൻ | എം.എൽ.ഒ |
- 1977-ൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണിക്ക് നിയമസഭാംഗമാകാനായി 1977-ൽ തലേക്കുന്നിൽ ബഷീർ രാജി വെച്ചു.
അവലംബം
തിരുത്തുക- ↑ "തലകുനിക്കാതെ...തലേക്കുന്നിൽ ബഷീറിന് അന്ത്യാഞ്ജലി" https://www.manoramaonline.com/district-news/thiruvananthapuram/2022/03/26/thiruvananthapuram-death-case.amp.html
- ↑ "മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു, Thalekkunnil Basheer, congress leader Thalekkunnil Basheer" https://www.mathrubhumi.com/news/kerala/congress-leader-thalekkunnil-basheer-passed-away-1.7375050
- ↑ "മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു" https://www.manoramaonline.com/news/latest-news/2022/03/25/congress-leader-thalekunnil-basheer-passed-away.amp.html
- ↑ "Senior congress leader Thalekunnil Basheer passes away" https://keralakaumudi.com/en/news/mobile/news-amp.php?id=779343&u=senior-congress-leader-thalekunnil-basheer-passes-away
- ↑ "തലേക്കുന്നിൽ ബഷീർ വിടവാങ്ങി" https://www.manoramaonline.com/district-news/thiruvananthapuram/2022/03/26/thiruvananthapuram-death.amp.html
- ↑ "തലേക്കുന്നിൽ ബഷീർ വിട്ടുവീഴ്ച ചെയ്യാത്ത മതേതരവാദി: എ. കെ ആന്റണി – Veekshanam" https://veekshanam.com/thalekkunnil-basheer-is-always-a-secular-leader-antony/amp/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "തലേക്കുന്നിൽ ബഷീറിന് വിട: യാത്രാമൊഴിയേകി പിറന്ന നാടും പ്രിയപ്പെട്ടവരും" https://www.asianetnews.com/amp/kerala-news/congress-workers-and-kerala-bid-adieu-to-leader-thalekkunnil-basheer-r9cvua
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-26.
- ↑ http://www.keralaassembly.org