മദ്ധ്യപ്രദേശിൽ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാറ് ദിശയിലേക്കൊഴുകി, നർമ്മദ, മാഹി നദി എന്നീ നദികളെപ്പോലെ അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് തപ്തി. താപി എന്നും വിളിക്കപ്പെടുന്ന ഈ നദി, ദക്ഷിണ മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ സത്പുര പർവതനിരകളിൽ നിന്നും ഉദ്ഭവിച്ച് മഹാരാഷ്ട്രയിലെ വിദർഭയിലെത്തി ഗുജറാത്തിലെ സൂററ്റിലൂടെ അറബിക്കടലിൽ പതിക്കുന്നു.

Tapti
surya putri
River
തപ്തി നദി സൂറതിനു സമീപം
രാജ്യം India
സ്രോതസ്സ് Multai(Also known as Multapi), Dist- Betul, MP(INDIA)
 - സ്ഥാനം Satpura Range, Madhya Pradesh
അഴിമുഖം Gulf of Khambhat (Arabian Sea)
 - സ്ഥാനം Dumas,Surat, Gujarat
നീളം 724 km (450 mi) approx.
Discharge for Dumas
 - ശരാശരി 489 m3/s (17,269 cu ft/s) [1]
 - max 9,830 m3/s (347,143 cu ft/s)
 - min 2 m3/s (71 cu ft/s)

പേരിനു പിന്നിൽ

തിരുത്തുക

ഈ നദി ഉദ്ഭവിക്കുന്ന സ്ഥലത്തെ പ്രധാന പട്ടണമാണ് മുൾതായ്. മുൾതായ് എന്ന പട്ടണത്തിന്റെ സംസ്കൃതനാമം മുൾതാപി എന്നാണ്‌. മുൾതാപിയിലൂടെ ഒഴുകുന്ന നദിക്ക് താപിനദി എന്ന പേരും വന്നു[അവലംബം ആവശ്യമാണ്].

സത്പുര നിരയിലെ മുൾട്ടായി റിസർവ് വനം

തപ്തി നദീതടത്തിൻറെ വിസ്തീർണ്ണം ഏകദേശം 65,145 ചതുരശ്ര കി.മീ. ആണ്. ഭാരതത്തിലെ മൊത്തം നദീതടങ്ങളുടെ ഏകദേശം 2% വരുമിത്. ഉദ്ഭവിക്കുന്ന സംസ്ഥാനത്തിലെ 9,804 ചതുരശ്ര കി.മീ. പ്രദേശത്തെ ഇത് സമ്പന്നമാക്കുന്നു. മഹാരാഷ്ടയിലെ 51,504 ചതുരശ്ര കി.മീ., ഗുജറാത്തിൻറെ 3,837 ചതുരശ്ര കി.മീറ്ററും ഈ നദീതടമാണ്.


ജില്ലകൾ

തിരുത്തുക

മദ്ധ്യപ്രദേശിലെ ബേതുൾ, ബുർഹാൻപൂർ എന്നീ ജില്ലകളും, മഹാരാഷ്ട്രയിലെ അമരാവതി, അങ്കോള, ബുൾത്താന, വാഷിം, ധുലെ, നന്ദൂർബാർ, നാസിക് എന്നീ ജില്ലകളും, ഗുജറാത്തിലെ സൂററ്റ് ജില്ലയുമാണ് താപിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ജില്ലകൾ.

അണക്കെട്ടുകൾ

തിരുത്തുക

മഹാരാഷ്ട്രയിലെ ഹാതനൂർ അണക്കെട്ടും, ഗുജറാത്തിലെ ഉക്കായ് അണക്കെട്ടും ഈ നദിയിലെ പ്രധാന അണക്കെട്ടുകളാണ്. ഉക്കായ് ജലവൈദ്യുതി പദ്ധതിയാണ്. ഇത് സൂററ്റിലെ താലൂക്കായ സോൻഗഡിനു സമീപം സ്ഥിതി ചെയ്യുന്നു.

അറബിക്കടൽ

  1. "Tapti Basin Station: Kathore". UNH/GRDC. Retrieved 2013-10-01.

കുറിപ്പുകൾ

തിരുത്തുക
ഭാരതത്തിലെ പ്രമുഖ നദികൾ  
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


21°06′N 72°41′E / 21.100°N 72.683°E / 21.100; 72.683

"https://ml.wikipedia.org/w/index.php?title=തപ്തി&oldid=4103981" എന്ന താളിൽനിന്ന് ശേഖരിച്ചത്