ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ

ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന 1,350 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള (ഭാവിയിൽ 12 വരി വരെ വികസിപ്പിക്കാവുന്ന) നിയന്ത്രിത പ്രവേശനമുള്ള എക്സ്പ്രസ് വേയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ. (Delhi–Mumbai Expressway).[1][2] നിർമാണത്തിലിരിക്കുന്ന വഡോദര–മുംബൈ എക്സ്പ്രസ്വേ ഇതിന്റെ ഭാഗമാക്കിയിരിക്കുന്നു.[3] 2019 മാർച്ച് 8ന് അന്നത്തെ കേന്ദ്ര ഗതാഗതമന്ത്രിയായിരുന്ന നിതിൻ ഗഡ്കരിയാണ് ഈ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത് [4] സ്ഥലമെടുപ്പ് ചിലവ് ഉൾപ്പെടെ ഈ പദ്ധതിയുടെ ആകെ ചിലവ് 90,000 കോടിയാണ്.[5]

ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ
दिल्ली–मुंबई एक्सप्रेसवे
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: National Highways Authority of India (NHAI)
നീളം1,350 km (840 mi)
ExistedMarch 2023 (expected)–present
പ്രധാന ജംഗ്ഷനുകൾ
North അവസാനം1. DND Flyway, Delhi
2. Sohna, Haryana
South അവസാനം1. JNPT, Maharashtra
2. Virar, Maharashtra
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾDelhi, Haryana, Rajasthan, Madhya Pradesh, Gujarat, Maharashtra
പ്രധാന നഗരങ്ങൾNew Delhi, Faridabad, Sohna, Alwar, Kota, Ratlam, Vadodara, Bharuch, Surat and Mumbai
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഡൽഹി – മുംബൈ എക്സ്പ്രസ് വേ, ഡൽഹിയിലെ ഡിഎൻഡി ഫ്ലൈവേയിൽ നിന്ന് ആരംഭിച്ച് കോട്ട, രത്ലം, വഡോദര, സൂററ്റ് വഴി മഹാരാഷ്ട്രയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തിനടുത്ത് അവസാനിക്കും. ഇത് ഡൽഹി (9 കി.മീ), ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. എക്സ്പ്രസ് വേയുടെ പ്രധാന നീളം സോഹ്ന മുതൽ വിരാർ വരെ യുള്ള 1,198 കിലോമീറ്റർ മാത്രമാണ്. കൂടാതെ, ഇതിന് രണ്ട് ശാഖകളുണ്ട്: DND -KMP (59 കി.മീ), വിരാർ - JNPT (92 കി.മീ). ഇവ ഉൾപ്പെടെ അതിവേഗപാതയുടെ ആകെ നീളം 1,350 കിലോമീറ്ററാണ്. [6]

തുടക്കത്തിൽ, അതിവേഗ പാത 8-വരി വീതിയിൽ ഗ്രീൻഫീൽഡ്-അലൈൻമെന്റ് റൂട്ട് പ്രകാരമാണ് നിർമിക്കുന്നത്. ഇത് നിലവിലെ ഡൽഹി-മുംബൈ റോഡ് യാത്രാ സമയം 24 മണിക്കൂറിൽനിന്നും 12 മണിക്കൂറായി കുറയ്ക്കും.[7] [8] ഭാവിയിലെ വിപുലീകരണത്തിനായി റോഡിന്റെ മധ്യഭാഗത്ത് അധികമായി നാല് വരികൾക്കുള്ള ഭൂമി, ഇരുവശത്തുമുള്ള യൂട്ടിലിറ്റികൾ, പ്ലാന്റേഷൻ, പൊതുഗതാഗതം എന്നിവയ്ക്കുള്ള സ്ഥലവും നീക്കിവയ്ക്കും. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (വെസ്റ്റേൺ ഡിഎഫ്സി) നോടൊപ്പം ഈ എക്സ്പ്രസ് വേ ഡൽഹി -മുംബൈ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ സുപ്രധാന നട്ടെല്ലായിരിക്കും

റൂട്ട് വിന്യാസം തിരുത്തുക

ഡൽഹിക്ക് സമീപം, ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേക്ക് രണ്ട് പ്രധാന എൻട്രി / എക്സിറ്റ് പോയിന്റ് ഉണ്ട്. ഡൽഹിയിൽ ഡിഎൻഡി ഫ്ലൈ വ്വേയിൽ ഒന്നും; ഹരിയാനയിലെ അലിപുര് ഗ്രാമത്തിൽ, രണ്ടും . [9] ഹരിയാനയിലെ നുഹ് ജില്ലയിലെ കെഎംപി എക്സ്പ്രസ് വേയുമായി ക്ലോവർലീഫ് ഇന്റർചേഞ്ചിൽ രണ്ടറ്റത്തുനിന്നും വരുന്ന വഡോദര / മുംബൈയിലേക്കുള്ള ട്രാഫിക് ലയിക്കും. ഗ്രീൻഫീൽഡ് വിന്യാസം ഇപ്രകാരമാണ്: [10] [11]

നിർമ്മാണം തിരുത്തുക

നിർമ്മാണ ഘട്ടങ്ങൾ തിരുത്തുക

മൊത്തം 1,350 കിലോമീറ്റർ നീളമുള്ള ഡൽഹി – മുംബൈ എക്സ്പ്രസ് വേ 4 ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, മൊത്തം 52 നിർമ്മാണ പാക്കേജുകൾ/ ടെൻഡറുകൾ, ഓരോ പാക്കേജിന്റെയും ദൈർഘ്യം 8 കിലോമീറ്റർ മുതൽ 46 വരെ കി.മീ -ന് ഇടയിലാണ് . [12] [13]

വിഭാഗം കിലോമീറ്ററിൽ നീളം പാക്കേജുകളുടെ എണ്ണം സംസ്ഥാന തിരിച്ചുള്ള പാക്കേജുകൾ
ഡിഎൻഡി – ഫരീദാബാദ് – കെഎംപി 59 03 ഡൽഹിയിൽ 1 ഉം ഹരിയാനയിൽ 2 ഉം
സോഹ്ന - KMP - വഡോദര 844 31 ഹരിയാനയിൽ 3, രാജസ്ഥാനിൽ 13, മധ്യപ്രദേശിൽ 9, ഗുജറാത്തിൽ 6
വഡോദര - വിരാർ 354 13 ഗുജറാത്തിൽ 10 ഉം മഹാരാഷ്ട്രയിൽ 3 ഉം
വിരാർ - JNPT 92 05 5 മഹാരാഷ്ട്രയിൽ
ആകെ 1,350 52 06 സംസ്ഥാനങ്ങൾ

സവിശേഷതകൾ തിരുത്തുക

ഡൽഹി -മുംബൈ എക്സ്പ്രസ് വേയുടെ വിവിധ സവിശേഷതകൾ താഴെ പറയുന്നവയാണ്.

വഴിയോര സൗകര്യ കേന്ദ്രങ്ങൾ തിരുത്തുക

എക്സ്പ്രസ് വേയിൽ 93 സ്ഥലങ്ങളിൽ എടിഎം, ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ , ഫ്യുവൽ സ്റ്റേഷനുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ട് . അപകടത്തിൽപ്പെട്ടവർക്കായി ഓരോ 100കിലോമീറ്ററിലുംഹെലിപാഡുകളും പൂർണ്ണ സജ്ജീകരണങ്ങളുള്ള ട്രോമ സെന്ററുകളും ഉള്ള ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് വേയാണിത്.

ഇലക്ട്രിക് ഹൈവേ തിരുത്തുക

ട്രക്കുകൾക്കും ബസുകൾക്കും 120 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ ഓടാൻ കഴിയുന്ന ഒരു ഇ-ഹൈവേ ( ഇലക്ട്രിക് ഹൈവേ ) ആയി ഈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം വികസിപ്പിക്കാൻ പദ്ധതിയുണ്ട് എന്ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി 2021 മാർച്ച് 25-ന് ലോക്സഭയിൽ പറഞ്ഞു. ഇത് ലോജിസ്റ്റിക് ചിലവ് 70% കുറയാങ്കാരണമാകും. നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്, ഇത് 2022 മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. [14] [15] മുഴുവൻ എക്സ്പ്രസ് വേയിലും ഇലക്ട്രിക് വാഹനങ്ങൾക്കായി 8 ലേണുകളിൽ 4 എണ്ണം പ്രത്യേഗം സമർപ്പിത പാതകളാണ്. [16]

പരിസ്ഥിതി സൗഹൃദം തിരുത്തുക

2 ദശലക്ഷം മരങ്ങളുള്ള ഒരു പരിസ്ഥിതി സൗഹൃദ അതിവേഗ പാതയായി ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ മരങ്ങൾക്ക് ഡ്രിപ്പ് ഇറിഗേഷൻ വഴി ജലം ലഭ്യമാക്കുന്നതിനായി പാതയുടെ ഓരോ 500 മീറ്ററിലും മഴവെള്ളസംഭരണികൾ വിഭാവനം ചെയ്തിരിക്കുന്നു . സംസ്ഥാന ഗ്രിഡുകളിൽ നിന്നും അതോടൊപ്പം സൗരോർജ്ജത്തിൽ നിന്നുമുള്ള വൈദ്യുതി വിതരണം ഉപയോഗിച്ച് എക്സ്പ്രസ് വേ പ്രകാശിപ്പിക്കും. [17]

വന്യജീവി ക്രോസിംഗുകൾ തിരുത്തുക

കണക്റ്റിവിറ്റി തിരുത്തുക

ഡൽഹി -മുംബൈ എക്സ്പ്രസ് വേ, ഡൽഹിയിലെ ഡൽഹി -നോയിഡ ഡയറക്ട് ഫ്ലൈവേ (ഡിഎൻഡി ഫ്ലൈവേ), ഹരിയാനയിലെ കുണ്ഡലി -മനേസർ -പൽവൽ എക്സ്പ്രസ് വേ (കെഎംപി), ഗുജറാത്തിലെ അഹമ്മദാബാദ് -വഡോദര എക്സ്പ്രസ് വേ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ ഇത് മുംബൈ – നാഗ്പൂർ എക്സ്പ്രസ് വേ, മുംബൈ – പൂനെ എക്സ്പ്രസ് വേ എന്നിവയുമായി ബന്ധിപ്പിക്കും.

സ്റ്റാറ്റസ് അപ്ഡേറ്റുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Land acquisition complete in Haryana for Delhi–Mumbai Expressway". The Times of India. 24 November 2018.
  2. "Govt announces plans to build Delhi-Mumbai expressway for Rs 1 lakh crore". Hindustan Times. 17 April 2018.
  3. "Land acquisition cost for new Delhi-Mumbai expressway to be lower by Rs 20k crore". Economic Times. 17 April 2018.
  4. "Union ministers lay foundation stones for Rs 1 lakh crore Delhi-Mumbai, Dwarka expressways". The Economic Times. 8 March 2019.
  5. {{cite news}}: Empty citation (help)
  6. "Contract award status of Delhi–Mumbai Expressway as of May 2021" (PDF). NHAI. 28 May 2021.
  7. "12-lane Delhi-Mumbai Expressway will ease traffic on Mumbai-Pune expressway, other westerly highways". India TV News. 13 February 2021.
  8. "Delhi–Mumbai Expressway: New route map, road alignment planned; 5 exciting things to know". Zee Business. 15 September 2018.
  9. "Villagers seek KMP & Delhi-Mumbai expressway link". The Times of India. 27 November 2020.
  10. "New Gurugram-Mumbai expressway to be ready in 3 years: Nitin Gadkari". The Times of India. 17 April 2018.
  11. "Delhi-Mumbai Expressway new route to save ₹ 16,000 Crore: Nitin Gadkari". NDTV. 14 September 2018.
  12. "Information and status of Delhi–Mumbai Expressway project". The Metro Rail Guy. Retrieved 29 May 2021.
  13. "Contract award status of Delhi–Mumbai Expressway as of May 2021" (PDF). NHAI. 28 May 2021.
  14. "Delhi-Mumbai Expressway: Modi government plans to construct e-Highway". Financial Express. 26 March 2021.
  15. Writer, Staff (2021-03-25). "Delhi-Mumbai Expressway with a separate e-lane to be completed within a year". https://www.livemint.com (in ഇംഗ്ലീഷ്). Retrieved 2021-09-14. {{cite web}}: External link in |website= (help)
  16. Desk, India com News (2021-09-13). "Delhi-Mumbai Expressway: 4 Dedicated Lanes For EVs; Travel Time To Reduce To 13 Hours". India.com (in ഇംഗ്ലീഷ്). Retrieved 2021-09-14.
  17. "In 2 years, drive from Delhi to Mumbai in just 12 hours". The Times of India. 18 April 2021.
  18. "IRB Infra bags road project worth Rs 2,043 cr from NHAI in Gujarat". The Hindu Business Line. 19 March 2018.
  19. "Work on Delhi–Mumbai Expressway to begin from December 2018: Nitin Gadkari". The Economic Times. 24 August 2018.
  20. "Ashoka Buildcon creating history with India's first 8-lane Extradosed Bridge". NBM & CW. March 2021.
  21. "Delhi-Mumbai e-way work to start in March 2019". The Times of India. 5 January 2019.
  22. "Gadkari lays foundation stone for 90,000 crore E-way". The Hindu. 9 March 2019.
  23. 23.0 23.1 "In 2 years, drive from Delhi to Mumbai in just 12 hours". The Times of India. 18 April 2021.
  24. "Delhi-Mumbai Expressway: Five flyovers planned on Sohna-Ferozepur Jhirka stretch". The Times of India. 15 April 2021.
  25. "Budget 2020: Delhi-Mumbai Expressway to be completed by 2023, says FM". mint (in ഇംഗ്ലീഷ്). 2020-02-01. Retrieved 2021-09-17.
  26. "Budget 2020: Delhi-Mumbai Expressway to be completed by 2023, says FM". HT Mint. 1 February 2020.
  27. "Impressive progress on Delhi-Mumbai expressway gets analysts attention". Outlook India. 9 June 2020.
  28. "Work awarded for Delhi-Mumbai Expressway Link". The Times of India. 3 August 2020.
  29. "Soil testing for Delhi-Mumbai Expressway link begins in Faridabad". The Times of India. 26 October 2020.
  30. "All efforts being made to complete Delhi-Mumbai Expressway project expeditiously: Nitin Gadkari". The Economic Times. 19 July 2021.
  31. "UP to bear half of cost of link road connecting Delhi-Mumbai Expressway with Jewar Airport". The New Indian Express. 16 August 2021.
  32. "UP, Haryana to share cost of Delhi-Mumbai Expressway link to Jewar Airport". The Times of India. 15 August 2021.
  33. Kumar, Ravi Prakash (2021-09-18). "World's largest expressway coming up in India, gets finish date: 7 points". https://www.livemint.com (in ഇംഗ്ലീഷ്). Retrieved 2021-09-19. {{cite web}}: External link in |website= (help)