ഹെലിപാഡ്
ഹെലികോപ്റ്റർ നിലത്തിറക്കുവാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്ഥലത്തെയാണ് ഹെലിപാഡ് എന്ന് പറയുന്നത്. ആകാശത്തിൽ നിന്നും നോക്കുമ്പോൾ വ്യക്തമായി കാണുന്നതിനായി വൃത്താകൃതിയിലാണ് ഹെലിപാഡുകൾ നിർമ്മിക്കാറുള്ളത്. വൃത്തത്തിനുള്ളിൽ എച്ച് (H) മാതൃകയിൽ രൂപപ്പെടുത്തിയ ഇടത്താണ് ഹെലികോപ്റ്റർ ഇറക്കുന്നത്. വിമാനത്താവളങ്ങളിൽ ചില ഉയർന്ന കെട്ടിടങ്ങളുടെ റൂഫിലും ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്.
നിർമ്മാണംതിരുത്തുക
സാധാരണയായി ഹെലിപാഡുകൾ സിമന്റ് മിശ്രിതം കൊണ്ടാണ് ഉണ്ടാക്കാറുള്ളത് എങ്കിലും, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി മരങ്ങൾ കൊണ്ടും മറ്റും ഹെലിപാഡുകൾ നിർമ്മിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹെലിപാഡ് ഇന്ത്യയിലാണ് നിർമ്മിച്ചിട്ടുള്ളത്. [1]
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Heliports and helipads എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.