ഡാൽമേഷൻ (നായ)
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മദേശം ക്രൊയേഷ്യ യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ് ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ നായ അവയുടെ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.
ഡാൽമേഷൻ | |||||||||
---|---|---|---|---|---|---|---|---|---|
Common nicknames | ഡാൽ, ഡാലി | ||||||||
Origin | ക്രൊയേഷ്യ | ||||||||
| |||||||||
Dog (domestic dog) |
ജോലികൾ
തിരുത്തുകപണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. സൈന്യം ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.
സ്വഭാവം
തിരുത്തുകബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.
നിറം
തിരുത്തുക- പ്രതലം = വെള്ള
- നിറം = വെള്ളയിൽ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
ശരീരഘടനയും സവിശേഷതകളും
തിരുത്തുകഡാൽമേഷൻ | ||
---|---|---|
ഭാരം: | ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം | |
ഉയരം: | ആൺ നായ 21-26 ഇഞ്ച്, പെൺ നായ 18-25 ഇഞ്ച് | |
രോമക്കുപ്പായം: | ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്) | |
ഊർജ്ജസ്വലത: | വളരെ കൂടുതൽ | |
പഠിക്കാനുള്ള കഴിവ്: | കൂടുതൽ | |
സ്വഭാവവിശേഷങ്ങൾ: | വളരെയധികം സ്നേഹം,വിശ്വസ്തത, സംരക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം | |
കാവൽ നിൽക്കാനുള്ള കഴിവ്: | കൂടുതൽ | |
ഒരു പ്രസവത്തിൽ: | 6-9 കുട്ടികൾ | |
ജീവിതകാലം: | 10-13 കൊല്ലം |
ചിത്രസഞ്ചയം
തിരുത്തുകതവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
തിരുത്തുകകറുപ്പ് നിറം ഉള്ള പുള്ളികൾ
തിരുത്തുക-
അസാധാരണ പുള്ളികൾ
അവലംബം
തിരുത്തുകWikimedia Commons has media related to Dalmatiner.
- Dalmatian-Pointer Backcross Project Archived 2014-07-25 at the Wayback Machine.
- British Carriage Dog Society
- Dalmatian Club of America
- Dalmatian Color Variations[പ്രവർത്തിക്കാത്ത കണ്ണി]
- All About Dalmatians Archived 2008-02-07 at the Wayback Machine. (Trivia)
- Deafness in Dogs: LSU & Dr. Strain
- http://www.aboutdalmatians.com Archived 2011-02-22 at the Wayback Machine.