ഡാൽമേഷൻ (നായ)

(ഡാൽമേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മദേശം ക്രൊയേഷ്യ യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ്‌ ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ നായ അവയുടെ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.

ഡാൽമേഷൻ
തവിട്ടു(കാപ്പി) നിറം പുള്ളി ഉള്ള ഡാൽമേഷൻ.
Common nicknamesഡാൽ, ഡാലി
Originക്രൊയേഷ്യ ക്രൊയേഷ്യ
Kennel club standards
FCI standard
Dog (domestic dog)

പണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. സൈന്യം ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.

സ്വഭാവം

തിരുത്തുക

ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.

  • പ്രതലം = വെള്ള
  • നിറം = വെള്ളയിൽ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ

ശരീരഘടനയും സവിശേഷതകളും

തിരുത്തുക
ഡാൽമേഷൻ

ഭാരം: ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം
ഉയരം: ആൺ നായ 21-26 ഇഞ്ച്, പെൺ നായ 18-25 ഇഞ്ച്
രോമക്കുപ്പായം: ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്)
ഊർജ്ജസ്വലത: വളരെ കൂടുതൽ
പഠിക്കാനുള്ള കഴിവ്: കൂടുതൽ
സ്വഭാവ‌വിശേഷങ്ങൾ: വളരെയധികം സ്നേഹം,വിശ്വസ്തത, സം‌രക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം
കാവൽ നിൽക്കാനുള്ള കഴിവ്: കൂടുതൽ
ഒരു പ്രസവത്തിൽ: 6-9 കുട്ടികൾ
ജീവിതകാലം: 10-13 കൊല്ലം

ചിത്രസഞ്ചയം

തിരുത്തുക

തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ

തിരുത്തുക

കറുപ്പ് നിറം ഉള്ള പുള്ളികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഡാൽമേഷൻ_(നായ)&oldid=4338617" എന്ന താളിൽനിന്ന് ശേഖരിച്ചത്