ജർമൻ ഷെപ്പേർഡ് വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ്. അൽസേഷ്യൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളിൽ വച്ച് ബുദ്ധിശക്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവ നിയമപരിപാലനത്തിലും രക്ഷാപ്രവർത്തനങ്ങളിലും വളരെ നല്ല കാവൽ നായയായും ശോഭിക്കുന്നു. വളരെയധികം അനുസരണ ശീലമുള്ള ജർമൻ ഷെപ്പേർഡ് നായകൾ മനുഷ്യരും മറ്റു മൃഗങ്ങളുമായുള്ള സഹവാസം ഇഷ്ടപ്പെടുന്നവയാണ്.

ജർമൻ ഷെപ്പേർഡ് നായ
Other namesDeutscher Schäferhund
Schäferhund
അൽസേഷ്യൻ
Originജർമ്മനി
Kennel club standards
FCI standard
Dog (domestic dog)

ശരീരപ്രകൃതി തിരുത്തുക

ജർമൻ ഷെപ്പേർഡ് നായ്ക്കൾ വലിപ്പവും ശക്തിയും ഒത്തിണങ്ങിയവയാണ്. അവയുടെ രോമക്കുപ്പായം രണ്ടു നിരകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. നീളം കുറഞ്ഞ രോമങ്ങളുടെ നിരയും നീളം കൂടിയ രോമങ്ങളുടെ നിരയും. ജർമൻ ഷെപ്പേർഡ് നായകളിൽ നീളം കൂടിയ രോമമുള്ളവയേയും നീളം കുറഞ്ഞ രോമമുള്ളവയേയും കാണാറുണ്ട്. കറുപ്പ് ഊതം (ഇംഗ്ലീഷ്:Red Saddle) എന്നീ നിറങളാണ് സാധാരണം[1]. മറ്റു പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ടെങ്കിലും അംഗീകൃതമായവ കുറവാണ്.

പെരുമാറ്റം തിരുത്തുക

 
കൊച്ചുകുട്ടിയോടൊത്തു കളിക്കുന്ന ഒരു ജർ‌മൻ ഷെപ്പേർഡ് നായ

യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജർ‌മൻ ഷെപ്പേർഡ് നായ്ക്കൾ‍ അപരിചിതരോട് വെറുപ്പു പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവൽ നായയാവാൻ അവയെ ഈ സ്വഭാവം സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന ഈ ജനുസ്സ് വളരെ ഊർജ്ജ്വസ്വലരാണ്. ഇവയുടെ ബുദ്ധികൂർമ്മതയും ഊർജ്ജ്വസ്വലതയും യജമാനനോടുള്ള കരുതലും നിമിത്തം കൂട്ടാളിയായും കാവൽക്കാരനായും ജർമൻ ഷെപ്പേർഡ് ജനുസ്സ് ശോഭിക്കുന്നു.

ചിത്രസഞ്ചയം തിരുത്തുക

അവലംബം തിരുത്തുക

  1. "ജർമൻ ഷെപ്പേർഡ് ജനുസ്സിന്റെ നിറങൾ". Archived from the original on 2007-09-14. Retrieved 2007-09-13.
"https://ml.wikipedia.org/w/index.php?title=ജർമൻ_ഷെപ്പേർഡ്&oldid=3632572" എന്ന താളിൽനിന്ന് ശേഖരിച്ചത്