ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ്വ. മെക്സിക്കോയിലെ ചിഹ്വാഹ്വ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ്വ എന്ന പേർ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ്വ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ഏഷ്യയുംഅമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നും അലാസ്കയിലൂടെഅമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ്വ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ്വ ചേർക്കപ്പെട്ടത് 1905ലാണ്.[1]
ചിഹ്വാഹ്വ
എല്ലാ സ്വാഭാവിക സവിശേഷതകളോടും കൂടിയ സങ്കരമല്ലാത്ത ഒരിനം ചിഹ്വാഹ്വ