ഐറിഷ് വുൾഫ്ഹൗണ്ട്

(ഐറിഷ് വുൾഫ്ഹൗൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നായ്ക്കളെ വേട്ടയാടാൻ വേണ്ടി വികസിപ്പിച്ചെടുക്കപ്പെട്ട നായ ജനുസ്സണ് ഐറിഷ് വുൾഫ്ഹൗണ്ട്. ലോകത്തിലെ ഏറ്റവും വലിയ നായ് ജനുസ്സുകളിൽ ഒന്നാണിത്.

ഐറിഷ് വുൾഫ്ഹൗണ്ട്
Giaccomo.jpg
ഒരു ഐറിഷ് വുൾഫ്ഹൗണ്ട് നായ
ഉരുത്തിരിഞ്ഞ രാജ്യം
അയർലണ്ട്
വർഗ്ഗീകരണം
എഫ്.സി.ഐ:Group 10 Section 2 #160Stds
എ.കെ.സി:വേട്ടനായ്ക്കൾ(ഹൗണ്ട്)Stds
എ.എൻ.കെ.സി:Group 4 വേട്ടനായ്ക്കൾ(ഹൗണ്ട്)Stds
സി.കെ.സി:Group 2 വേട്ടനായ്ക്കൾ(ഹൗണ്ട്)Stds
കെ.സി (യു.കെ):വേട്ടനായ്ക്കൾ(ഹൗൻഡ്)Stds
എൻ.സെഡ്.കെ.സി:വേട്ടനായ്ക്കൾ(ഹൗണ്ട്)Stds
യു.കെ.സി:സൈറ്റ്‌ഹൗണ്ട്Stds

ചരിത്രംതിരുത്തുക

വളരെ പഴയ ഒരു നായ ജുസ്സാണ് ഐറിഷ് വുൾഫ്ഹൗണ്ട്. ക്രി.മു 1ആം നൂറ്റാണ്ടിലോ അതിനു മുൻപോ സെൽറ്റ് വംശജർ ഉപയോഗിച്ചിരുന്ന യുദ്ധനായകളിൽ നിന്നാണ് ഈ ജനുസ്സ് രൂപം കൊണ്ടതെന്നു കരുതപ്പെടുന്നു.ഐറിഷ് ജനത യുദ്ധാവശ്യങൾക്കും വീടിനും കന്നുകാലികൾക്കും കാവൽ നിൽക്കുന്നതിനുമായി ഇവയെ പരിപാലിച്ചു പോന്നു.നായപ്പോരുകളിലും ഈ നായ ജനുസ്സിനെ ഉപയോഗപ്പെടുത്തിയിരുന്നതായി ചരിത്രരേഖകളിൽ കാണാം.

ശരീരപ്രകൃതിതിരുത്തുക

വേട്ടനായയായതു കൊണ്ടു തന്നെ വേഗത്തിലുള്ള നീക്കങ്ങളും, ശക്തമായ കാഴ്ച ശക്തിയും ഈ നായ്ക്കൾക്കുണ്ട്. പരുക്കൻ രോമങ്ങളാണിവക്കുള്ളത്, അത് വളരെയധികം നിറങ്ങളിൽ കാണപ്പെടുന്നു. പെട്ടി പോലെയുള്ള തലയും നീണ്ട ശക്തമായ കഴുത്തും വലിയതെങ്കിലും ഒതുങ്ങിയ ശരീരവും ഐറിഷ് വുൾഫ്ഹൗണ്ട് നായകൾക്കുണ്ട്.

ചുമൽ വരെ 34 ഇഞ്ച് ഉയരം ശരാശരി ഇവക്കുണ്ടാകും, പക്ഷേ ഇതേ ശരീരവലിപ്പം മൂലം മിക്ക സാധാരണ നായ വളർത്തലുകാർക്കും ഈ ജനുസ്സ് തിരഞ്ഞെടുക്കാൻ വിമുഖതകാണിക്കാൻ കാരണമാകുന്നു. ശരാശരി ഭാരം പെണ്ണിന് 48 കിലോഗ്രാമും ആണിന് 55 കിലോഗ്രാമും ആണ്.എങ്കിലും 82 കിലോഗ്രാം വരെ ആൺ നായകൾക്ക് ഭാരം വരാം. 18 മുതൽ 22 മാസം കൊണ്ട് ഇവ പൂർണ്ണവളർച്ചയെത്തുന്നു.

മറ്റു കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഐറിഷ്_വുൾഫ്ഹൗണ്ട്&oldid=1699604" എന്ന താളിൽനിന്ന് ശേഖരിച്ചത്