കാലിമേയ്ക്കുന്നതിനായി വികസിപ്പിക്കപ്പെട്ട ഒരു നായ ജനുസ്സാണ് ബോർഡർ കോളി. ഇവ വികസിപ്പിക്കപ്പെട്ട ബ്രിട്ടണിലെ ബോർഡർ കൗണ്ടിയിൽ നിന്നാണ് ഇവക്ക് ബോർഡർ കോളി എന്ന പേർ ലഭിച്ചത്.

ബോർഡർ കോളി
ബോർഡർ കോളി
Originബ്രിട്ടൺ
Kennel club standards
FCI standard
Dog (domestic dog)

ബോർഡർ കോളി നായ ജനുസ്സുകളിൽ ഏറ്റവും ബുദ്ധിയുള്ള ജനുസ്സാണെന്ന് കണക്കാക്കപ്പെടുന്നു.[1]. വളരെയധികം ഊർജ്ജ്വസ്വലരായ ഈ ജനുസ്സ് ആവശ്യത്തിന് വ്യായാമം നൽകിയിട്ടില്ലെങ്കിൽ നശീകരണ പ്രവണതയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇന്നും ലോകത്ത് കാലിമേയ്ക്കുന്നതിനായി ഈ നായ്ക്കളെ വളരെയധികം ഉപയോഗപ്പെടുത്തി വരുന്നു. ഓമനമൃഗ‌മായും ബോർഡർ കോളി പ്രശസ്തി നേടിക്കഴിഞ്ഞു. അപരിചിതരോട് അത്രയധികം അകൽച്ച കാണിക്കാത്ത ഈ ജനുസ്സ് നല്ല കാവൽ നായ്ക്കളല്ല.

ശരീരപ്രകൃതി

തിരുത്തുക

ജോലി ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്തതു കൊണ്ട് ബോർഡർ കോളികൾ കാഴ്ചക്ക് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രജനന സമയത്ത് അവയുടെ രൂപത്തേക്കാൾ ജോലി ചെയ്യാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയതു കൊണ്ടാണിത്. അടിസ്ഥാനപരമായി ബോർഡർ കോളികൾ ഇടത്തരം വലിപ്പമുള്ളവയാണ്. അവയുടെ ശരീരം വളരെ ശക്തമല്ല. അവക്ക് ഇടത്തരം നീളമുള്ള രോമക്കുപ്പായമാണുള്ളത്.

കറുപ്പും വെളുപ്പുമാണ് ഏറ്റവും അധികം കാണപ്പെടുന്നത്. മൂന്നു നിറങ്ങൾ ഒത്തുചേർന്നും കാണാറുണ്ട്.

  1. Coren, Stanley (2005). The Intelligence of Dogs: A Guide to the Thoughts, Emotions, and Inner Lives of Our Canine Companions (Paperback). The Free Press. ISBN 978-0-7432-8087-7.
"https://ml.wikipedia.org/w/index.php?title=ബോർഡർ_കോളി&oldid=3407683" എന്ന താളിൽനിന്ന് ശേഖരിച്ചത്