ട്രോജൻ യുദ്ധ കഥയിൽ നിന്നുള്ള ഒരു പ്രധാന ഭാഗമാണ് ട്രോജൻ കുതിരയുടെ കഥ, ഗ്രീക്കുകാർ സ്വതന്ത്ര നഗരമായ ട്രോയിയിൽ പ്രവേശിച്ച് യുദ്ധം വിജയിപ്പിക്കാൻ ഉപയോഗിച്ച തന്ത്രപ്രധാനമായ കഥയാണ് ഇത്. ഫലമില്ലാത്ത 10 വർഷത്തെ നീണ്ട ഉപരോധത്തിനുശേഷം, ഗ്രീക്കുകാർ ഒരു വലിയ തടിക്കുതിരയെ നിർമ്മിക്കുകയും ഒഡീഷ്യസ് ഉൾപ്പെടെയുള്ള പുരുഷന്മാരുടെ ഒരു പ്രത്യേക സൈന്യത്തെ അതിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു . ശേഷം ഗ്രീക്കുകാർ കപ്പലിൽ അവരുടെ നാട്ടിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതായി നടിച്ചു. ആ സമയം ട്രോജന്മാർ കുതിരയെ വിജയ ട്രോഫിയായി മനസ്സിലാക്കി തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിഴച്ചു. അന്ന് രാത്രി ഗ്രീക്ക് സൈന്യം കുതിരക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി, ഗ്രീക്ക് സൈന്യത്തിനായ് ട്രോയ് നഗരത്തിൻറെ ബാക്കി വാതിലുകൾ തുറന്നു നൽകി. ഗ്രീക്കുകാർ ട്രോയ് നഗരത്തിൽ പ്രവേശിച്ച് നഗരത്തെയാകെ നശിപ്പിച്ചു.

2004 ലെ സിനിമയിൽ പ്രത്യക്ഷപ്പെട്ട ട്രോജൻ കുതിര, ഇപ്പോൾ തുർക്കിയിലെ അനക്കലെയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

"ട്രോജൻ ഹോഴ്സ്" എന്നത് ആധുനിക കാലത്ത് ഒരു ശത്രുവിനെ സുരക്ഷിതമായി സംരക്ഷിച്ചിരിക്കുന്ന ഒരു കോട്ടയിലേക്കോ സ്ഥലത്തേക്കോ ക്ഷണിക്കാൻ/ആകർഷിക്കാൻ കാരണമാകുന്ന ഏതെങ്കിലും തന്ത്രത്തെ രൂപകമായി കണക്കാക്കി വരുന്നു. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെ നശിപ്പിക്കുന്ന മാൽവെയറുകളെ "ട്രോജൻ ഹോഴ്സ്" അല്ലെങ്കിൽ "ട്രോജൻ" എന്നും വിളിക്കുന്നു.

ഈ കഥയുടെ പ്രധാന പുരാതന ഉറവിടമായി കണക്കാക്കുന്നത് ഇക്കാര്യം പരാമർശിക്കപ്പെടുന്ന വിർജിലിൻ്‍റെ ഈനിഡ് എന്ന ലാറ്റിൻ ഇതിഹാസകാവ്യത്തിലും, ഹോമറിന്റെ ഒഡീസിയിലും ആണ്. [1]

ട്രോജൻ കുതിരയെ വെർജിലിയസ് വത്തിക്കാനസിൽ ചിത്രീകരിച്ചിരിക്കുന്നു (സി. 400)
വിർജിലിന്റെ ഐനെയിഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമെനിക്കോ ടൈപോളോ (1773) എഴുതിയ ട്രോയിയിലെ ട്രോജൻ ഹോഴ്‌സിന്റെ ഘോഷയാത്രയിൽ നിന്നുള്ള വിശദാംശം

സാഹിത്യത്തിൽ

തിരുത്തുക
 
റോമൻ വെർജിലിലെ ഫോളിയോ 101r ൽ നിന്ന് സിനോൺ പ്രിയാമിലേക്ക് കൊണ്ടുവരുന്നു

എപ്പിയസിന്റെ നേതൃത്വത്തിൽ ഗ്രീക്കുകാർ മൂന്ന് ദിവസത്തിനുള്ളിൽ തടിക്കുതിരയെ നിർമ്മിച്ചു. ഒഡീഷ്യസിന്റെ തന്ത്രമായി, ഒരാൾ (സിനോൺ) കുതിരയ്ക്ക് പുറത്ത് നിൽക്കണമെന്ന് ആവശ്യപ്പെട്ടു; ട്രോജന്മാർക്ക് സമ്മാനമായി കുതിരയെ ഉപേക്ഷിച്ചതായും, ഗ്രീക്കുകാരെ വിട്ടു പിരിഞ്ഞ പോലെ സിനോണും നടിക്കും. കുതിരയടെ മുകളിൽ ഒരു ലിഖിതം കൊത്തിവച്ചിട്ടുണ്ട്: "നാട്ടിലേക്ക് മടങ്ങിയെത്തിയ ഗ്രീക്കുകാർ ഈ വഴിപാട് അഥീനയ്ക്ക് സമർപ്പിക്കുന്നു". പിന്നെ അവർ കൂടാരങ്ങൾ കത്തിച്ച് രാത്രി ടെനഡോസിലേക്ക് പോയി. ഗ്രീക്ക് പട്ടാളക്കാരനായ സിനോൺ കുതിരയോടൊപ്പം അവിടെ നിന്നു. ആ സമയം ട്രോജന്മാർ കുതിരയെ വിജയ ട്രോഫിയായി മനസ്സിലാക്കി തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിഴച്ചു. അന്ന് രാത്രി ഗ്രീക്ക് സൈന്യം കുതിരക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി, ഗ്രീക്ക് സൈന്യത്തിനായ് ട്രോയ് നഗരത്തിൻറെ ബാക്കി വാതിലുകൾ തുറന്നു നൽകി. സമയമായപ്പോൾ സിനോൺ ഒരു ബീക്കൺ കത്തിച്ച് ഗ്രീക്കുകാർക്ക് സൂചന നൽകുകയായിരുന്നു. [2] വിർജിലിന്റെ കവിതയിൽ, സിനോൺ, ഉപരോധക്കാരെ താൻ ഉപേക്ഷിച്ചുവെന്നും ഗ്രീക്കുകാർ ഇവിടുന്ന് പോയിട്ടുണ്ടെന്നും വിജയകരമായി ട്രോയ് നഗരവാസികളെ ബോധ്യപ്പെടുത്തുന്നു. സിനോൺ ട്രോജന്മാരോട് പറയുന്നത്, ഈ കുതിര അഥീന ദേവിക്കുള്ള ഒരു വഴിപാടാണ് എന്നും, ഗ്രീക്കുകാർ ട്രോയിയിലെ തന്റെ ക്ഷേത്രം മുമ്പ് അപഹരിച്ചതിന് പ്രായശ്ചിത്തം ചെയ്യാനും ഗ്രീക്ക് കപ്പലുകൾക്ക് സുരക്ഷിതമായി അവരുടെ വീട്ടിലേക്കുള്ള യാത്ര ഉറപ്പാക്കാനുമാണ് എന്നാണ്. കുതിരയെ അവരുടെ നഗരത്തിലേക്ക് കൊണ്ടുപോകാനും അവർക്ക് അഥീനയുടെ പ്രീതി നേടാനും കഴിയാത്തവിധം വലുതായ കാരണമാണ് ഈ കുതിരയെ ഇവിടെ ഉപേക്ഷിച്ചെതെന്ന് സിനോൺ ട്രോജനുകളോട് പറയുന്നു.

സിനൊണിനെ ട്രോയ് നിവാസികൾ ചോദ്യം ചെയ്യുന്ന സമയത്ത്, ട്രോജൻ പുരോഹിതനായ ലാവൂക്കൺ ഈ കുതിര ഒരു തന്ത്രം ആണെന്ന് ഊഹിക്കുന്നതോടൊപ്പം, ട്രോജൻകാര്ക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നുണ്ട്. വിർജിൽ തന്റെ പ്രശസ്തമായ വരിയിൽ "ഞാൻ ഗ്രീക്കുകാർ തന്ന സമ്മാനങ്ങൾ വഹിക്കുന്നതു പോലും ഭയപ്പെടുന്നു" എന്ന് പറയുന്നു. [3] ഒഡീസിയിൽ, ഹോമർ പറയുന്നത്, ലാവൂക്കണിന്റെ ഈ മുന്നറിയിപ്പ് കണക്കലെടുത്ത് ട്രോജൻകാർ ഗ്രീക്കുകാരുടെ ഭാര്യമാരുടെ ശബ്ദങ്ങൾ അനുകരിച്ച് കുതിരയ്ക്കുള്ളിലെ ഗ്രീക്ക് പട്ടാളക്കാർ ഉണ്ടെങ്കിൽ അവരെ കബളിപ്പിക്കാനും ശ്രമിക്കുകയും ആന്റിക്ലസ് ഉത്തരം നൽകാൻ ശ്രമിക്കുകയും ചെയ്തു എന്നും, പക്ഷേ ഒഡീഷ്യസ് കൈകൊണ്ട് ആന്റിക്ലസിന്റെ വായ അടച്ചുു എന്നുമാണ് . [4] രാജകുമാരി കസ്സാൻഡ്ര ജ്യോത്സ്യൻറെ ഈ മുന്നറിയിപ്പ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കുതിര നഗരത്തിന്റെ പതന കാരണവും അതിന്റെ രാജകുടുംബത്തിന്റെ നാശവും ആയിരിക്കും എന്നവൾ പറഞ്ഞിരുന്നു. അവളെയും അവഗണിച്ച്, അവരുടെ നാശഹേതുവായ ആ കുതിര അവർ തുറക്കാൻ തീരുമാനിച്ചു. [5]

ഈ സംഭവം ഒഡീസിയിൽ ഇങ്ങനെ പരാമർശിച്ചിരിക്കുന്നു:

What a thing was this, too, which that mighty man wrought and endured in the carven horse, wherein all we chiefs of the Argives were sitting, bearing to the Trojans death and fate![6]

But come now, change thy theme, and sing of the building of the horse of wood, which Epeius made with Athena's help, the horse which once Odysseus led up into the citadel as a thing of guile, when he had filled it with the men who sacked Ilios.[7]

ഇതിനെ കുറിച്ച് ഏറ്റവും വിശദവും സുപരിചിതവുമായ പതിപ്പ് വിർജിലിന്റെ ഈനീഡ്, പുസ്തകം II ആണ്. [8] (ട്രാൻസ്. AS ക്ലൈൻ).

After many years have slipped by, the leaders of the Greeks,
opposed by the Fates, and damaged by the war,
build a horse of mountainous size, through Pallas's divine art,
and weave planks of fir over its ribs
they pretend it's a votive offering: this rumour spreads.
They secretly hide a picked body of men, chosen by lot,
there, in the dark body, filling the belly and the huge
cavernous insides with armed warriors.
[...]
Then Laocoön rushes down eagerly from the heights
of the citadel, to confront them all, a large crowd with him,
and shouts from far off: "O unhappy citizens, what madness?
Do you think the enemy's sailed away? Or do you think
any Greek gift's free of treachery? Is that Ulysses's reputation?
Either there are Greeks in hiding, concealed by the wood,
or it's been built as a machine to use against our walls,
or spy on our homes, or fall on the city from above,
or it hides some other trick: Trojans, don't trust this horse.
Whatever it is, I'm afraid of Greeks even those bearing gifts."

വിർജിലിന്റെ രണ്ടാം പുസ്തകത്തിൽ ഇങ്ങനെക്കൂടെയുണ്ട് : Equo ne credite, Teucri. Quidquid id est, timeo Danaos et dona ferentes. Equo ne credite, Teucri. Quidquid id est, timeo Danaos et dona ferentes. " ("ട്രോജൻസ്, കുതിരയെ വിശ്വസിക്കരുത്! എന്തുതന്നെയായാലും, ദാനക്കാരെ [ഗ്രീക്കുകാരെ], സമ്മാനങ്ങൾ നൽകുന്നവരെപ്പോലും ഞാൻ ഭയപ്പെടുന്നു. )

വിർ‌ജിലിന്‌ മുമ്പ്‌, ഗ്രീക്ക് ക്ലാസിക്കൽ‌ സാഹിത്യത്തിലും ഈ കഥ സൂചിപ്പിച്ചിരിക്കുന്നു.. യൂറിപ്പിഡിസാകട്ടെ തന്റെ ട്രോജൻ സ്ത്രീകൾ എന്ന ബിസി 415 ൽ എഴുതിയ നാടകത്തിൽ , ഈ സംഭവം പ്രസ്താവിക്കുന്നുണ്ട് ". [9]

കുതിരയിലുണ്ടായിരുന്ന പുരുഷന്മാർ

തിരുത്തുക

അക്കിയൻസിന്റെ ഏറ്റവും മികച്ച യോദ്ധാക്കളിൽ മുപ്പതോളം പേർ ട്രോജൻ കുതിരയുടെ ഗർഭപാത്രത്തിലും രണ്ട് ഒറ്റുകാർ വായിലും ഒളിച്ചു. മറ്റ് ഉറവിടങ്ങൾ വ്യത്യസ്ത സംഖ്യകൾ നൽകുന്നു: ബിബ്ലിയോതെക്ക 50 പേരേയും; [10] റ്റ്സെറ്റ്സ് 23 പേരേയും; [11] ക്വിന്റസ് സ്മിർനിയസ് 30 പേരുടെയും പേരുകൾ നൽകുന്നു, പക്ഷേ അതിൽ കൂടുതൽ ഉണ്ടായിരുന്നുവെന്ന് സ്മിർനിയസ് പറയുന്നു. [12] അവസാന കാലഘട്ടങ്ങളിൽ ഈ സംഖ്യ 40 ആയി സ്റ്റാൻഡേർഡ് ചെയ്തു. അവരുടെ പേരുകൾ താഴെ

List of Achaeans in the Trojan Horse
Names Sources
Quintus Hyginus Tryphiodorus Tzetzes
Odysseus (leader)
Acamas
Agapenor
Ajax the Lesser
Amphidamas
Amphimachus
Anticlus
Antimachus
Antiphates
Calchas
Cyanippus
Demophon
Diomedes
Echion
Epeius
Eumelus
Euryalus
Eurydamas
Eurymachus
Eurypylus
Ialmenus
Idomeneus
Iphidamas
Leonteus
Machaon
Meges
Menelaus
Menestheus
Meriones
Neoptolemus
Peneleos
Philoctetes
Podalirius
Polypoetes
Sthenelus
Teucer
Thalpius
Thersander
Thoas
Thrasymedes
Number 30 9 23 23

വസ്തുതാപരമായ വിശദീകരണങ്ങൾ

തിരുത്തുക
 
ബിസി എട്ടാം നൂറ്റാണ്ടിൽ അസീറിയൻ നഗരമായ ഖോർസാബാദിൽ നിന്നുള്ള ഹിപ്പോസ് എന്ന ഫൊനീഷ്യൻ കപ്പൽ

ട്രോജൻ ഹോഴ്‌സ് ഒരു ഉപകരണമോ മറ്റേതെങ്കിലും ഉപരോധ എഞ്ചിനോ ആയിരിക്കാം, ഒരു പരിധിവരെ, ഒരു കുതിരയെപ്പോലെയാണെന്നും ഈ ഉപകരണത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരണം പിൽക്കാലത്തെ വാമൊഴി ചരിത്രകാരന്മാർ ഒരു മിഥ്യയായി പരിവർത്തനം ചെയ്തതായും ഊഹങ്ങളുുണ്ട് . അക്കാലത്ത് അസീറിയക്കാർ മൃഗങ്ങളുടെ പേരുകളുള്ള ഉപരോധ യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. ട്രോജൻ ഹോഴ്‌സ് അത്തരത്തിലുള്ളതാകാൻ സാധ്യതയുണ്ട്. [13]

ചില എഴുത്തുകാർ ഈ സമ്മാനം യോദ്ധാക്കൾ ഒളിച്ചിരിക്കുന്ന ഒരു കപ്പൽ ആയിരിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. [14] പുരുഷന്മാരെ കുതിരപ്പുറത്ത് കയറ്റാൻ ഉപയോഗിക്കുന്ന പദങ്ങൾ, പുരാതന ഗ്രീക്ക് എഴുത്തുകാർ ഒരു കപ്പലിൽ മനുഷ്യരുടെ യാത്രയെക്കുറിച്ച് വിവരിക്കുമ്പോൾ ഉപയോഗിച്ചിരുന്നതാണെന്നും, ട്രോജൻ സാഗയുടെ തുടക്കത്തിൽ പാരീസ് കപ്പലുകൾ പണിയുന്നതിനിടയിൽ സമാനതകളുണ്ടാവാമെന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. [15] ഒഡീസിയിൽ തന്നെ ഒരിടത്ത് കപ്പലുകളെ "കടൽ കുതിരകൾ" എന്ന് വിളിക്കുന്നുണ്ട്. [16] ഈ കാഴ്ചപ്പാട് അടുത്തിടെ നാവിക പുരാവസ്തുശാസ്ത്രകാരൻമാരുടെ പിന്തുണ ലഭിച്ച ആശയം കൂടിയാണ്. [17] [18] ഗ്രീക്കുകാർ ഹിപ്പോസ് ('കുതിര') എന്ന് വിളിക്കുന്ന ഒരു തരം കുതിര രൂപം തലയിൽ അലങ്കരിച്ച ഫൊനീഷ്യൻ വ്യാപാര കപ്പലുകൾ അക്കാലങ്ങങ്ങളിൽ ലെവന്റ് പ്രദേശത്ത് വളരെ വ്യാപിച്ചതായി പുരാതന പാഠങ്ങളും ചിത്രങ്ങളും കാണിക്കുന്നു. ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ, വിലയേറിയ ലോഹങ്ങൾ കച്ചവടം ചെയ്യുന്നതിനും ചിലപ്പോൾ യുദ്ധം അവസാനിച്ചതിനുശേഷം ആദരാഞ്ജലി അർപ്പിക്കുന്നതിനും ഇത്തരം കപ്പലുകൾ ഉപയോഗിച്ചിരുന്നു. അതിനാൽ യഥാർത്ഥ കഥ ഗ്രീക്ക് പട്ടാളക്കാരെ അത്തരമൊരു കപ്പലിന്റെ അറക്കകത്ത് ഒളിപ്പിച്ചിരിക്കുകയാണെന്നും ഒരുപക്ഷേ ആദരാഞ്ജലിയായി, ട്രോയ് നിവാസികൾക്ക് നൽകിയതാവാനും, ചിലപ്പോൾ ഈ പദം, കഥയുടെ വാക്പ്രയോഗത്തിൽ കാലാന്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുകയും ട്രോജൻ കുതിര എന്ന കഥയ്ക്ക് ഉത്ഭവം നൽകുകയും ചെയ്തുവെന്നും അഭിപ്രായമുണ്ട്.

കൂടുതൽ പ്രചാരം നേടിയ മറ്റൊരു ഊഹാപോഹ സിദ്ധാന്തം, ഫ്രിറ്റ്സ് ഷാച്ചർമെയർ മുന്നോട്ടുവച്ചത്, ട്രോയിയുടെ കുതിരകൾ ട്രോയിയുടെ മതിലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഗ്രീക്കുകാരെ അകത്തു കടക്കാൻ അനുവദിക്കുകയും ചെയ്ത വിനാശകരമായ ഭൂകമ്പം ആയിരുന്നു എന്നാണ്. [19] അദ്ദേഹത്തിന്റെ സിദ്ധാന്തത്തിൽ, കുതിര പോസിഡോണിനെ പ്രതിനിധീകരിക്കുന്നു, സമുദ്രത്തിന്റെ ദൈവമെന്ന നിലയിൽ കുതിരകളുടെയും ഭൂകമ്പങ്ങളുടെയും ദേവനായിരുന്നു. ഭൂകമ്പത്തിൽ ട്രോയ് നഗരത്തിന് കനത്ത നാശനഷ്ടമുണ്ടായതായി പുരാവസ്തു ഗവേഷണങ്ങൾ കണ്ടെത്തിയതിനാൽ ഈ സിദ്ധാന്തത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ പോസിഡോൺ തന്നെ ട്രോയിയുടെ മതിലുകൾ ആദ്യം തന്നെ നിർമ്മിച്ചുവെന്ന ഐതിഹ്യപരമായ വാദവുമായി ഈ കഥകള് പൊരുത്തപ്പെടുന്നില്ല. [20]

ആധുനിക രൂപകീയ ഉപയോഗം

തിരുത്തുക

സുരക്ഷിതമായി പരിരക്ഷിത സ്ഥലത്തേക്ക് ഒരു ശത്രുവിനെ ക്ഷണിക്കാൻ ലക്ഷ്യമിടുന്ന ഏതെങ്കിലും ഒരു കാരണം അല്ലെങ്കിൽ തന്ത്രം എന്നർത്ഥമാക്കുന്നതിന് ഇത് രൂപകമായി ഉപയോഗിക്കുന്നു; അല്ലെങ്കിൽ കാഴ്ചയാൽ വഞ്ചിക്കുക, മോശമായ ഉദ്ദേശ്യം ഒളിച്ചു വെക്കുക; വഞ്ചനാപരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉള്ളിൽ നിന്ന് അട്ടിമറിക്കുക തുടങ്ങിയ അർത്ഥങ്ങളിൽ ഇന്ന് ട്രോജൻ കുതിര എന്ന പ്രയോഗം ഉപയോഗിക്കപ്പെടുന്നു. [22] [23] [24]

അവലംബങ്ങൾ

തിരുത്തുക
 1. Broeniman, Clifford (1996). "Demodocus, Odysseus, and the Trojan War in "Odyssey" 8". The Classical World. 90 (1): 3–13. doi:10.2307/4351895. JSTOR 4351895.
 2. Bibliotheca, Epitome, e.5.15
 3. "Virgil:Aeneid II". Poetryintranslation.com. Retrieved 10 August 2012.
 4. Homer, Odyssey, 4. 274–289.
 5. Virgil. The Aeneid. Trans. Robert Fitzgerald. New York: Everyman's Library, 1992. Print.
 6. "Homer, The Odyssey, Scroll 4, line 21". www.perseus.tufts.edu. Retrieved 2020-04-13.
 7. "Homer, Odyssey, Book 8, line 469". www.perseus.tufts.edu. Retrieved 2020-04-13.
 8. "Virgil". poetryintranslation.com.
 9. "The Trojan Women, Euripides". Classics.mit.edu. Archived from the original on 2012-08-20. Retrieved 10 August 2012.
 10. Pseudo-Apollodorus, Epitome 5.14
 11. Tzetzes, Posthomerica 641–650
 12. Quintus Smyrnaeus, The Fall of Troy xii.314–335
 13. Michael Wood, in his book "In search of the Trojan war" ISBN 978-0-520-21599-3 (which was shown on BBC TV as a series)
 14. Fields, Nic (2004). Troy c. 1700–1250 BC. Spedaliere, Donato and Spedaliere, Sarah Sulemsohn (illustrators). Oxford: Osprey. pp. 51–52. ISBN 1841767034. OCLC 56321915.
 15. See pages 22–26 in The fall of Troy in early Greek poetry and art, Michael John Anderson, Oxford University Press, 1997
 16. de Arbulo Bayona, Joaquin Ruiz (2009). "LOS NAVEGANTES Y LO SAGRADO. EL BARCO DE TROYA. NUEVOS ARGUMENTOS PARA UNA EXPLICACION NAUTICA DEL CABALLO DE MADERA" (PDF). Arqueología Náutica Mediterránea, Monografies del CASC. Girona. 8: 535–551.[പ്രവർത്തിക്കാത്ത കണ്ണി]
 17. Tiboni, Francesco. "The Dourateos Hippos from allegory to Archaeology: a Phoenician Ship to break the Wall." Archaeologia maritima mediterranea 13.13 (2016): 91–104
 18. Tiboni, Francesco (5 December 2017). "La marineria fenicia nel Mediterraneo nella prima Età del ferro: il tipo navale Hippos". In Morozzo della Rocca, Maria Carola; Tiboni, Francesco (eds.). Atti del 2° convegno nazionale. Cultura navale e marittima transire mare 22–23 settembre 2016 (in ഇറ്റാലിയൻ). goWare. ISBN 9788867979042.
 19. Eric H. Cline (2013). The Trojan War: A Very Short Introduction. ISBN 978-0199333820.
 20. Stephen Kershaw (2010). A Brief Guide to Classical Civilization. ISBN 978-1849018005.
 21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BA Sparkes എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 22. "Trojan horse". Collins English Dictionary. Retrieved 9 October 2019.
 23. "a Trojan horse". The Free Dictionary. Retrieved 9 October 2019.
 24. "Trojan horse". Merriam Webster. Retrieved 9 October 2019.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ട്രോജൻ_കുതിര&oldid=4031623" എന്ന താളിൽനിന്ന് ശേഖരിച്ചത്