ട്രോജൻ കുതിര (കമ്പ്യൂട്ടർ)

ട്രോജൻ കുതിര അല്ലെങ്കിൽ ട്രോജൻ എന്നാൽ കമ്പ്യൂട്ടറിൽ ഉള്ള വിവരങ്ങൾ മോഷ്ടിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ഒരു ഹാനികരമായ കമ്പ്യൂട്ടർ പ്രോഗ്രാം ആണ്. ട്രോജൻ കുതിരകൾ സ്വയം പടരുകയില്ലെങ്കിലും അത് ഹാനികരമാണ്. ഇത്തരം പ്രോഗ്രാമുകൾ ഒരു ഹാക്കറെ ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായിച്ചേക്കാം. ഒരിക്കൽ ഒരു ട്രോജൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു കഴിഞ്ഞാൽ ഹാക്കർക്ക് ആ ട്രോജന്റെ രൂപം അനുസരിച്ചു വ്യതസ്ത പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

  • കമ്പ്യൂട്ടറിനെ ഒരു ബോട്ട്നെറ്റിന്റെ ഭാഗമായി ഉപയോഗിക്കുക.
  • കമ്പ്യൂട്ടറിലുള്ള വിവരങ്ങൾ മോഷ്ടിക്കുക. ( ഉദാ: പാസ്‌വേർഡ് അല്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങൾ)
  • പുറമേ നിന്നുള്ള സോഫ്‌റ്റ്വെയറുകൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക.
  • കമ്പ്യൂട്ടറിലെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ അത് മറ്റൊരാൾക്ക്‌ അയച്ച് കൊടുക്കയോ ചെയ്യുക.
  • കമ്പ്യൂട്ടറിന്റെ ഉപയോഗം നിരീക്ഷിക്കുക.
പ്രമാണം:Beast RAT client.jpg
Beast, ഒരു വിൻഡോസ്‌ അധിഷ്ഠിത ട്രോജൻ കുതിര

ട്രോജൻ കുതിരകൾക്ക് പ്രവർത്തിക്കാൻ ഹാക്കറുമായി ബന്ധം ആവശ്യം ആണ്, എങ്കിലും ഹാക്കർ വ്യക്തിപരമായി അതിനു ഉത്തരവാദി ആയിരിക്കണം എന്നില്ല. കാരണം നിലവിൽ ട്രോജൻ ഉള്ള ഒരു കമ്പ്യൂട്ടർ ഒരു ഹാക്കർക്ക് പോർട്ട്‌ സ്കാനിംഗ് എന്ന പ്രക്രിയയിലൂടെ കണ്ടു പിടിക്കാൻ സാധിക്കും. അത് ഉപയോഗിച്ച് അദ്ദേഹത്തിനു ആ കംപ്യൂ ട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. പുതുതലമുറ ആൻറിവൈറസ്\ട്രോജൻകില്ലറുകൾ കൊണ്ട് ഇവയെ ഒരു പരിധി വരെ ഫലപ്രദമായി പ്രതിരോധിക്കാം