നാടക നടൻ, സംവിധായകൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം പ്രമുഖനായിരുന്നു ടി.കെ. ജോൺ (2017 ജൂൺ 11 - 1938) എന്ന ടി.കെ. ജോൺ മാളവിക. വൈക്കം മാളവിക എന്ന പേരിൽ നാടക സമിതി നടത്തി. അനായാസമായ സംഭാഷണശൈലിയും രംഗചലനങ്ങളുമാണ് ടി.കെ. ജോണിനെ മറ്റു നടന്മാരിൽനിന്നും വ്യത്യസ്തനാക്കുന്നത്.[1]

ജീവിതരേഖ തിരുത്തുക

കോട്ടയം ചെമ്മനത്തുകര തുരുത്തിക്കര വീട്ടിൽ ജനിച്ചു. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യനാടകമായ ഡോക്ടറിൽ പ്രധാന കഥാപാത്രമായ ഡോക്ടറായി വേഷമിട്ട് രംഗത്തെത്തി. ഒ. മാധവൻ, പി.ജെ. ആന്റണി, തിലകൻ, കെ.പി. ഉമ്മർ, മണവാളൻ ജോസഫ് എന്നിവർക്കൊപ്പം നാടകരംഗത്ത് സജീവമായി. കായംകുളം പീപ്പിൾസ്, ആറ്റിങ്ങൽ ദേശാഭിമാനി, കോട്ടയം നാഷണൽ, വൈക്കം ഗീതാഞ്ജലി, തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചു.[2] പിന്നീട് വൈക്കം കേന്ദ്രമാക്കി മാളവിക തിയറ്റേഴ്‌സ് ആരംഭിച്ചു. ആദ്യനാടകമായ 'വെളിച്ചമേ നയിച്ചാലും' മുതൽ നാൽപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. കന്മദം, മണിയറക്കള്ളൻ, വജ്രം, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിലും ജോൺ അഭിനയിച്ചു.[3]

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2017 ജൂൺ 11-ന് അന്തരിച്ചു.[4]

അഭിനയിച്ച പ്രധാന നാടകങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • എസ്.എൽ.പുരം സദാനന്ദൻ പുരസ്‌കാരം (സംസ്ഥാന സർക്കാർ)
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
  • ഗുരുപൂജ പുരസ്‌കാരം(രണ്ട് പ്രാവശ്യം)
  • ആർട്ടിസ്റ്റ് കേശവൻപുരസ്‌കാരം

അവലംബം തിരുത്തുക

  1. "വൈക്കം ടി.കെ.ജോൺ ജന്മദിനാഘോഷത്തിന്റെ നിറവിൽ". മാതൃഭൂമി. 24 മേയ് 2013. Archived from the original on 2013-05-24. Retrieved 24 മേയ് 2013.
  2. "എസ്.എൽ. പുരം നാടക പുരസ്കാരം ടി.കെ. ജോൺ മാളവികയ്ക്ക്". കേരള കൗമുദി. 02 March 2013. Retrieved 24 മേയ് 2013. {{cite news}}: Check date values in: |date= (help)
  3. "വിശ്രമജീവിതത്തിന് മധുരമേകി ടി കെ ജോൺ മാളവികയ്ക്ക് എസ് എൽ പുരം നാടക പുരസ്‌കാരം". ജനയുഗം. 2013-03-03. Retrieved 24 മേയ് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "നാടകനടനും സംവിധായകനുമായ ടി.കെ ജോൺ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2017-06-11. Retrieved 11 ജൂൺ 2017.
"https://ml.wikipedia.org/w/index.php?title=ടി.കെ._ജോൺ&oldid=3776046" എന്ന താളിൽനിന്ന് ശേഖരിച്ചത്