ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

മലയാള ചലച്ചിത്രം

അൽത്താഫ് സലീം സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഈ ചിത്രത്തിൽ നിവിൻ പോളി, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 19 വർഷത്തെ ഇടവേളയ്ക്കു ശേഷം ശാന്തി കൃഷ്ണ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.[1]

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅൽത്താഫ് സലിം
നിർമ്മാണംനിവിൻ പോളി
രചനഅൽത്താഫ് സലിം
ജോർജ് കോര
അഭിനേതാക്കൾനിവിൻ പോളി
ശാന്തി കൃഷ്ണ
ലാൽ
ഐശ്വര്യ ലക്ഷ്മി
അഹാന കൃഷ്ണ
സംഗീതംജസ്റ്റിൻ വർഗ്ഗീസ്
ഛായാഗ്രഹണംമുകേഷ് മുരളീധരൻ
ചിത്രസംയോജനംദിലീപ് ഡെന്നീസ്
സ്റ്റുഡിയോപോളി ജൂനിയർ പിക്ചേഴ്സ്
വിതരണംChakkalakel Films
റിലീസിങ് തീയതി
  • 1 സെപ്റ്റംബർ 2017 (2017-09-01)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

അൽത്താഫ് സലീമും ജോർജ് കോരയും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രം നിവിൻ പോളിയാണ് നിർമ്മിച്ചിരിക്കുന്നത്. 2017 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികമായി വിജയം നേടിയിരുന്നു.[2][3][4] ഒരാഴ്ച കൊണ്ട് ബ്രിട്ടനിൽ നിന്നും 33825 ഡോളറും യു.എ.ഇ.യിൽ നിന്ന് 667344 ഡോളറും സ്വന്തമാക്കിയ ഈ ചിത്രം രണ്ടാഴ്ച കൊണ്ട് ചെന്നൈയിൽ നിന്നും 23.72 ലക്ഷം രൂപയും നേടിയിരുന്നു. [5][6]

അഭിനേതാക്കൾ തിരുത്തുക

ചിത്രീകരണം തിരുത്തുക

2016 സെപ്റ്റംബർ 25-ന് ചിത്രീകരണം ആരംഭിച്ചു. മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.[7][8]

ഗാനങ്ങൾ തിരുത്തുക

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
ഗാനങ്ങൾ by ജസ്റ്റിൻ വർഗ്ഗീസ്
Released1 സെപ്റ്റംബർ 2017 (2017-09-01)
Recorded2017
Genreഗാനങ്ങൾ
Length2:11

ചിത്രത്തിന്റെ സംഗീതസംവിധായകൻ ജസ്റ്റിൻ വർഗ്ഗീസ് തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്‌.[9]

# ഗാനംഗാനരചനArtist(s) ദൈർഘ്യം
1. "എന്താവോ..."  സന്തോഷ് വർമ്മസൂരജ് സന്തോഷ് 3:54
2. "നനവേറെ.."  സന്തോഷ് വർമ്മടെസ്സ ചാവറ, വിപിൻ ലാൽ 4:22
ആകെ ദൈർഘ്യം:
7.76

അവലംബം തിരുത്തുക

  1. "Shanthi Krishna is back in Mollywood". The New Indian Express. ശേഖരിച്ചത് 2017-08-30.
  2. "Nivin Pauly's 'Njandukalude Nattil Oridavela' to be an Onam release". The News Minute. 2017-07-04. ശേഖരിച്ചത് 2017-08-30.
  3. "Nivin Pauly emerges winner at Onam box office". Sify. 9 September 2017. മൂലതാളിൽ നിന്നും 2017-09-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-01.
  4. "Nivin Pauly emerges winner at Onam race". The News Minute. 13 September 2017.
  5. "Njandukalude Naattil Oridavela box office". Behindwoods. 13 September 2017.
  6. "Njandukalude Naattil Oridavela box office". Box Office Mojo. 13 September 2017.
  7. "Njandukalude Nattil Oridavela, Nivin's next - Times of India".
  8. "Nivin joins hands with Premam actor". www.deccanchronicle.com/ (ഭാഷ: ഇംഗ്ലീഷ്). 2017-08-31. ശേഖരിച്ചത് 2017-09-01. {{cite news}}: Cite has empty unknown parameter: |dead-url= (help)
  9. "Justin Varghese composes for Nivin Pauly's next - Times of India".

പുറംകണ്ണികൾ തിരുത്തുക