സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപൻ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിൽനിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890). മഹാത്മ ജോതിബ ഫൂലെ എന്നും അദ്ദേഹം അറിയപ്പെടുന്നു. ജോതിബ ഫൂലെയും അദ്ദേഹത്തിന്റെ ഭാര്യ കാന്തിജ്യോതി സാവിത്രിഭായ് ഫൂലെയും ഭാരതത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു. വിദ്യാഭ്യാസം,കൃഷി, എന്നീ രംഗത്തും ജാതിവ്യവസ്ഥ ഇല്ലാതാക്കുന്നതിലും, സ്ത്രീജനങ്ങളുടേയും പ്രത്യേകിച്ച് വിധവകളായവരുടെ ഉന്നതിക്കായും തൊട്ടുകൂടായ്മ നിർമാർജ്ജനം ചെയ്യുന്നതിലും ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തി. സ്ത്രീകളുടേയും താഴ്ത്തപ്പെട്ടവരുടേയും പ്രത്യേകിച്ച് ബഹുജൻ സമാജത്തിനും വിദ്യാഭ്യാസം നൽകുന്നതിനായുള്ള പ്രയത്നങ്ങളിലൂടയാണ്‌ ജ്യോതിറാവു ഫൂലെ അറിയപ്പെട്ടത്. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ ഒരാളായിട്ടാണ്‌ അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. 1848 ൽ ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടികൾക്കയുള്ള സ്കൂൾ ജ്യോതിറാവു ഫൂലെയാണ്‌ സ്ഥാപിച്ചത്.

ജോതിബ ഗോവിന്ദറാവു ഫൂലെ
ജനനംഏപ്രിൽ 11, 1827
മരണംനവംബർ 28, 1890
കാലഘട്ടംതത്ത്വജ്ഞാനം, പത്തൊമ്പതാം നൂറ്റാണ്ട്.
പ്രദേശംതത്ത്വശാസ്ത്രം
മതംസത്യശോധക് സമാജ്,Deist, Humanism
ചിന്താധാരഇന്ത്യൻ തത്ത്വശാസ്ത്രം
പ്രധാന താത്പര്യങ്ങൾEthics, മതം,മനുഷ്യത്വം

1873 സെപ്റ്റംബറിൽ ജ്യോതിറാവു അദ്ദേഹത്തിന്റെ കുറച്ചു അനുയായികളോടൊത്ത് "സത്യ ശോധക് സമാജ്" (സത്യം തേടുന്നവരുടെ സംഘം)എന്ന സംഘടന സ്ഥാപിച്ചു. സംഘടനയൂടെ ആദ്യ അധ്യക്ഷനും ഖജാൻ‌ജിയും അദ്ദേഹം തന്നെയായിരുന്നു. ബഹുജൻ വിഭാഗങ്ങൾ, ശൂർദ്രർ എന്നിവർക്ക് നേരെയുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ വിവേചനത്തെയും ചൂഷണത്തേയും തടയുകയും അതിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജ്യോതിറാവു_ഫൂലെ&oldid=3995704" എന്ന താളിൽനിന്ന് ശേഖരിച്ചത്