ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽനിന്നുള്ള സാമൂഹ്യപരിഷ്കർത്താവായിരുന്ന ജോതിബ ഗോവിന്ദറാവു ഫൂലെ സ്ഥാപിച്ച സംഘടനയായിരുന്നു സത്യ ശോധക് സമാജ്.(Truth-Seeking Society) പിന്നോക്ക ജാതികളായി കരുതപ്പെട്ടിരുന്നവരുടെ നേർക്ക് ഉയർന്ന സമുദായക്കാരുടെ പ്രത്യേകിച്ചും ബ്രാഹ്മണർ പിന്തുടരുന്ന വിവേചനവും അയിത്തവും ചൂഷണവും നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.[1][2] 1873 സെപ്റ്റംബർ 24 നാണ് ഇതു സംബന്ധിച്ച യോഗം ഫൂലെ വിളിച്ചുകൂട്ടിയത്.[3] ഏതാണ്ട് അറുപതോളം പേർ ഈ യോഗത്തിൽ സംബന്ധിച്ചു.സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷനായി ഫൂലെയെയും മുഖ്യകാര്യനിർവ്വാഹനായി ഗോവിന്ദറാവു കദാലകിനെയും യോഗം തെരഞ്ഞെടുക്കുകയുണ്ടായി. ദീനബന്ധു എന്ന മാസികയായിരുന്നു പ്രധാന മുഖപത്രം

അവലംബം തിരുത്തുക

  1. "Life & Work of Mahatma Jotirao Pule". University of Pune. Archived from the original on 2009-03-11..
  2. "GKToday".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-30. Retrieved 2016-10-19.
"https://ml.wikipedia.org/w/index.php?title=സത്യ_ശോധക്_സമാജ്&oldid=3996392" എന്ന താളിൽനിന്ന് ശേഖരിച്ചത്