സാവിത്രിബായ് ഫൂലെ

സാവിത്രി ഫൂലെയ്ക്കും ജ്യോതി റാവു ഫൂലെയ്ക്കും സ്വന്തമായി കുട്ടികൾ ഇല്ലായിരുന്നു. പക്ഷെ അവർ ഒര
(Savitribai Phule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രിബായ് ഫൂലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.

സാവിത്രി ഫൂലെ
സാവിത്രി ഫൂലെയുടെയും ജ്യോതിറാവു ഫൂലെയുടെയും പ്രതിമകൾ
ജനനം3 January 1831
മരണം10 March 1897
ജീവിതപങ്കാളി(കൾ)Jyotirao Phule

ജീവിതരേഖ

തിരുത്തുക

1831 ജനുവരി 3നാണ് സാവിത്രി ഭായി എന്ന സാവിത്രി ഫൂലെ മഹാരാഷ്ട്രയിൽ ജനിച്ചു. 9 വയസ്സുള്ളപ്പോൾ 13കാരനായ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം നടന്നു.[1] ജ്യോതിറാവുവിന്റെ പ്രോൽസാഹനം നിമിത്തം സ്‌കൂളിൽ പോയി പഠിച്ച് സ്‌കൂൾ അധ്യാപികയായി. 1848 ആഗസ്തിൽ ബുധവാർ പേട്ടയിലെ ഭിഡെവാഡയിൽ, വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ അസ്പൃശ്യ ജാതികളിൽപെട്ടവർക്കുമായി അവർ സ്വന്തമായി സ്‌കൂൾ ആരംഭിച്ചു. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു. പൊതു പ്രശ്നങ്ങളിൽ ജ്യോതിറാവുവിനോടൊപ്പം സജീവമായിരുന്ന സാവിത്രിയുടെ നിരന്തര പരിശ്രമത്താൽ 1851 ജൂലൈ മാസത്തിൽ വീണ്ടും പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നു. 8 കുട്ടികളെ വെച്ച് ആരംഭിച്ച സ്‌കൂൾ പെട്ടെന്നു തന്നെ വിപുലമായി പ്രവർത്തിക്കാനാരംഭിച്ചു.

1873 സെപ്തംബറിൽ ജ്യോതിറാവു ഫൂലെ രൂപം നൽകിയ സത്യശോധക് സമാജിന്റെ (സത്യാന്വേഷക സംഘടന) എല്ലാ പ്രവർത്തനങ്ങളിലും സാവിത്രി ഭായി ഭാഗഭാക്കായി. സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് ബദൽ വിവാഹങ്ങൾ സംഘടിപ്പിച്ചു.

സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായി കണ്ടിരുന്ന അക്കാലത്ത് യാഥാസ്ഥികരിൽ നിന്നും കനത്ത എതിർപ്പ് ഇവർ നേരിട്ടു. കല്ലും ചളിയും തുടങ്ങി ചാണകം വരെ അവർക്കെതിരെ എറിയപ്പെട്ടു. ഇതിൽ ഭയന്ന് പിന്മാറാതെ മാറ്റിയുടുക്കാൻ മറ്റൊരു സാരി കയ്യിൽ കരുതി. ശക്തമായ എതിർപ്പുകളെ തുടർന്നു ദമ്പതികളെ വീട്ടിൽ നിന്ന് പുറത്താക്കി.

1852 നവംബർ 16 : ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് “മികച്ച അദ്ധ്യാപിക”(best teacher) ആയി സാവിത്രിബായ് പ്രഖ്യപിക്കപെട്ടു

പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്തു. അങ്ങനെ രോഗം പകർന്നാണ് 1897 മാർച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചത്.

  1. O'Hanlon, Rosalind (2002). Caste, Conflict and Ideology: Mahatma Jotirao Phule and Low Caste Protest in Nineteenth-Century Western India (Revised ed.). Cambridge University Press. p. 135. ISBN 978-0-52152-308-0.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാവിത്രിബായ്_ഫൂലെ&oldid=4092880" എന്ന താളിൽനിന്ന് ശേഖരിച്ചത്