കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ പുരാതനമായ 4 കുളങ്ങളിൽ ഒന്നാണ് വടക്കേച്ചിറ. ശക്തൻ തമ്പുരാൻ (1751-1805) പണികഴിപ്പിച്ച ഈ കുളം തൃശ്ശൂർ ജില്ലയുടെ ശ്രദ്ധയാകർഷിക്കുന്ന സ്ഥലം കൂടിയാണ്. ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥതാവകാശം  കൊച്ചിൻ ദേവസ്വം ബോർഡിനാണ്.[1][2][3]

വടക്കേച്ചിറ
A view of Vadakkechira pond
സ്ഥാനംThrissur city, Kerala
Typeകൃത്രിമ കുളം
Basin countriesIndia
ഉപരിതല വിസ്തീർണ്ണം4 ഏക്കർ (1.6 ha)

ചരിത്രം

തിരുത്തുക

കൊച്ചി രാജകുടുംബത്തിലെ രാജാവായ  ശക്തൻ തമ്പുരാൻ ജലസംഭരണത്തിനും വിതരണത്തിനുമായി തൃശ്ശൂർ ജില്ലയിൽ 4 കുളങ്ങൾ പണികഴിപ്പിച്ചിരുന്നു. അവ വടക്കേച്ചിറ, പടിഞ്ഞാറെ ചിറ, തെക്കേച്ചിറ, കിഴക്കേ ചിറ എന്നിവയാണ്. കൊച്ചിൻ രാജകുടുംബത്തിലെ അംഗങ്ങളും അശോകേശ്വരം ക്ഷേത്രത്തിലെ പൂജാരികളും വടക്കേ മൂലയിലെ കുളത്തിന്റെ ഭാഗമാണ് കുളിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. പൊതുജനങ്ങൾക്കുവേണ്ടി തെക്കേ മൂലയും അനുവദിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ ആയി ആനകളെ കുളിപ്പിക്കുന്നതിന് വേണ്ടി ഇവിടെ ഒരു കുളപ്പുരയും  നിർമിച്ചിട്ടുണ്ട്.[4]

ജലവിതരണം

തിരുത്തുക

1983ൽ വരൾച്ചയുടെ സമയത്ത് മന്ത്രിയായിരുന്ന എം. പി ഗംഗാധരൻ, കേരള ജലവിഭവ മന്ത്രാലയത്തിന്റെ സഹായത്തോടുകൂടി ഈ കുളം 23 ലക്ഷം രൂപ ചെലവഴിച്ച് വൃത്തിയാക്കുകയും 1985ൽ തൃശൂർ ജില്ലയിലെ തേക്കിൻകാട് മൈതാനി യിലേക്കുള്ള ഒരു ജലസ്രോതസ്സായി ഇതിനെ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഈ പദ്ധതി തൃശൂർ നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു[5]

  1. "Vadakkechira beautification project to be over by Onam". The Hindu. 28 July 2006. Archived from the original on 2012-11-04. Retrieved 2009-06-19.
  2. "Stone laid for koothambalam". The Hindu. Archived from the original on 2006-09-09. Retrieved 2013-06-28.
  3. "New life for a historical pond in Thrissur". The Hindu. Archived from the original on 2013-01-25. Retrieved 2013-06-28.
  4. "Pond renovation wins jury mention". The Hindu. Retrieved 2012-06-28.
  5. "Metro Thrissur, Page 27". Manoramaonline.com. Archived from the original on 2016-08-19. Retrieved 2013-07-11.
"https://ml.wikipedia.org/w/index.php?title=വടക്കേച്ചിറ&oldid=4095725" എന്ന താളിൽനിന്ന് ശേഖരിച്ചത്