ജോർജ് മെഴ്സിയർ
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനും മുൻ നിയമസഭാ സാമാജികനുമായിരുന്നു ജോർജ് മെഴ്സിയർ (ജീവിതകാലം: 21 ജൂലൈ 1952 -16 സെപ്റ്റംബർ 2020). പന്ത്രണ്ടാം നിയമസഭയിൽ കോവളം മണ്ഡലത്തേയാണ് ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവർത്തനം ആരംഭിച്ച മേഴ്സിയർ, കേരളാ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, കെ.പി.സി.സി. എക്സിക്യൂട്ടീവ്അംഗം, തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ജില്ലാകൗൺസിലംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ഫ്‌ളൈയിങ് ക്ലബിൽ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ്‌സ് ലൈസൻസും നേടിയിട്ടുണ്ട്.
ജോർജ് മെഴ്സിയർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എ. നീലലോഹിതദാസൻ നാടാർ |
പിൻഗാമി | ജമീല പ്രകാശം |
മണ്ഡലം | കോവളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം | ജൂലൈ 21, 1952
മരണം | 16 സെപ്റ്റംബർ 2020 തിരുവനന്തപുരം | (പ്രായം 68)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | പി. പ്രസന്ന കുമാരി |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | കണ്ണമ്മൂല |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
കുടുംബം
തിരുത്തുകപയസ് മെഴ്സിയർ, ഐറിസ് ക്ലാര മെഴ്സിയറാണ് മാതാപിതാക്കൾ. പ്രസന്ന കുമാരിയാണ് ഭാര്യ, അരുൺ ജോർജ്, അനൂപ് ജോർജ് എന്നിവരാണ് മക്കൾ[1]. 2020 സെപ്റ്റംബർ 16 ന് കരൾ രോഗബാധയേത്തുടർന്ന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു[2].
അവലംബം
തിരുത്തുക- ↑ "കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു". Retrieved 2020-09-16.
- ↑ "മുൻ എം.എൽ.എ ജോർജ് മെഴ്‌സിയർ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2020-09-16.