ജമീല പ്രകാശം

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

പതിമൂന്നാം കേരളാ നിയമസഭയിൽ കോവളത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.യും , പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമാണ് ജമീല പ്രകാശം. (ജനനം :19 മേയ് 1957). ജനതാദൾ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. മുൻ മന്ത്രി നീലലോഹിതദാസൻ നാടാരുടെ ഭാര്യയാണ്.

Jameela Prakasam
Jameela Prakasam
മണ്ഡലംKovalam
വ്യക്തിഗത വിവരങ്ങൾ
ജനനം(1957-05-19)മേയ് 19, 1957
ദേശീയതIndian
പങ്കാളിA Neelalohithadasan Nadar
കുട്ടികൾTwo daughters
വസതിsKazhivoor, Thiruvananthapuram

ജീവിത രേഖ തിരുത്തുക

മുൻ എം.എൽ.എ. ആർ. പ്രകാശത്തിന്റെയും ലില്ലി പ്രകാശത്തിന്റെയും മകളായി 1957-ൽ ജനനം. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ബി.എസ്.സി. സുവോളജിയിൽ ബിരുദം. പിന്നീട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചു. റിസർവ് ബാങ്ക് ക്ലർക്ക് ഉദ്യോഗം ലഭിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് ജോലിക്ക് ചേർന്നു. പിന്നീട് എസ്.ബി.ടി. ഓഫീസർ തസ്തികയിൽ ജോലി. ഔദ്യോഗികജീവിതത്തിനിടയിൽ തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി പാസായി. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎ നേടി. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥയായിരുന്നു. ഡെപ്യൂട്ടി ജനറൽ മാനേജരായിക്കെ സ്വയം വിരമിച്ചു.[1] കോവളം നിയമസഭാതിരഞ്ഞെടുപ്പിൽ മൽസരിച്ചാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

അധികാരങ്ങൾ തിരുത്തുക

  • കൊല്ലം എസ്എൻ കോളേജിൽ പഠിക്കവെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറും കേരള യൂണിവേഴ്സിറ്റി വൈസ് ചെയർപേഴ്സനുമായിട്ടുണ്ട്

കുടുംബം തിരുത്തുക

1976ൽ എ. നീലലോഹിതദാസൻ നാടാരുമായി വിവാഹം. മക്കൾ - ദീപ്തി, ദിവ്യ (മരണപ്പെട്ടു).

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജമീല_പ്രകാശം&oldid=3518477" എന്ന താളിൽനിന്ന് ശേഖരിച്ചത്