ജോർജ് മെഴ്സിയർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ജോർജ്ജ് മേഴ്സിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനും മുൻ നിയമസഭാ സാമാജികനുമായിരുന്നു ജോർജ് മെഴ്സിയർ (ജീവിതകാലം: 21 ജൂലൈ 1952 -16 സെപ്റ്റംബർ 2020). പന്ത്രണ്ടാം നിയമസഭയിൽ കോവളം മണ്ഡലത്തേയാണ് ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവർത്തനം ആരംഭിച്ച മേഴ്സിയർ, കേരളാ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, കെ.പി.സി.സി. എക്സിക്യൂട്ടീവ്അംഗം, തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ജില്ലാകൗൺസിലംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ഫ്‌ളൈയിങ് ക്ലബിൽ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ്‌സ് ലൈസൻസും നേടിയിട്ടുണ്ട്.

ജോർജ് മെഴ്സിയർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഎ. നീലലോഹിതദാസൻ നാടാർ
പിൻഗാമിജമീല പ്രകാശം
മണ്ഡലംകോവളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1952-07-21)ജൂലൈ 21, 1952
തിരുവനന്തപുരം
മരണം16 സെപ്റ്റംബർ 2020(2020-09-16) (പ്രായം 68)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിപി. പ്രസന്ന കുമാരി
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • പയസ് മെഴ്സിയർ (അച്ഛൻ)
  • ഐറിസ് ക്ലാര മെഴ്സിയർ (അമ്മ)
വസതികണ്ണമ്മൂല
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

കുടുംബം തിരുത്തുക

പയസ് മെഴ്സിയർ, ഐറിസ് ക്ലാര മെഴ്സിയറാണ് മാതാപിതാക്കൾ. പ്രസന്ന കുമാരിയാണ് ഭാര്യ, അരുൺ ജോർജ്, അനൂപ് ജോർജ് എന്നിവരാണ് മക്കൾ[1]. 2020 സെപ്റ്റംബർ 16 ന് കരൾ രോഗബാധയേത്തുടർന്ന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു[2].

അവലംബം തിരുത്തുക

  1. "കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു". Retrieved 2020-09-16.
  2. "മുൻ എം.എൽ.എ ജോർജ് മെഴ്‌സിയർ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2020-09-16.
"https://ml.wikipedia.org/w/index.php?title=ജോർജ്_മെഴ്സിയർ&oldid=3438733" എന്ന താളിൽനിന്ന് ശേഖരിച്ചത്