ജേർണി ഓഫ് ലവ് 18+
അരുൺ ഡി. ജോസ് രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ ഡ്രാമ പ്രണയ ചലച്ചിത്രമാണ് ജേർണി ഓഫ് ലവ് 18+.[4] നസ്ലെൻ കെ. ഗഫൂർ, മാത്യു തോമസ്, മീനാക്ഷി ദിനേഷ്, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[5] ഫലൂഡ എന്റർടെയ്ൻമെന്റ്സ്, റീൽസ് മാജിക്ക് എന്നിവയുടെ ബാനറിൽ അനുമോദ് ബോസ്, ജി. പ്രജിത്ത്, മനോജ് പി. കെ. മേനോൻ, ഡോ. ജിനി കെ. ഗോപിനാഥ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[6][4]
ജേർണി ഓഫ് ലവ് 18+ | |
---|---|
സംവിധാനം | അരുൺ ഡി. ജോസ് |
നിർമ്മാണം |
|
കഥ | രാജേഷ് വരിക്കോളി |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | ക്രിസ്റ്റോ സേവ്യർ |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | ചമൻ ചാക്കോ |
സ്റ്റുഡിയോ |
|
വിതരണം | ഐക്കൺ സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3 കോടി[2] |
സമയദൈർഘ്യം | 123 മിനിറ്റുകൾ[3] |
അഭിനേതാക്കൾ
തിരുത്തുക- നസ്ലെൻ കെ. ഗഫൂർ - അഖിൽ
- മാത്യു തോമസ് - ദീപക്ക്
- മീനാക്ഷി ദിനേശ് - ആതിര
- നിഖില വിമൽ - സോണി, ജില്ലാ മജിസ്‌ട്രേറ്റ്
- ബിനു പപ്പു - രാജേഷ്
- രാജേഷ് മാധവൻ - അഡ്വക്കേറ്റ് സതീഷ്
- കെ.യു. മനോജ് - രവീന്ദ്രൻ, ആതിരയുടെ അച്ഛൻ
- ശ്യാം മോഹൻ - അർജുൻ, ആതിരയുടെ സഹോദരൻ
- സഫ്വാൻ - രഞ്ജു, അഖിലിന്റെ സുഹൃത്ത്
- അൻഷിദ് - പട്ടര്, അഖിലിന്റെ സുഹൃത്ത്
സംഗീതം
തിരുത്തുകക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
നം. | ഗാനം | വരികൾ | ഗായകർ | ദൈർഘ്യം |
---|---|---|---|---|
1. | "മാരന്റെ പെണ്ണല്ലേ" | വൈശാഖ് സുഗുണൻ | യോഗി ശേഖർ | 3:17 |
2. | "കല്യാണ രാവാണേ" | സുഹൈൽ കോയ | മുഹമ്മദ് മുബാസ്, യോഗി ശേഖർ, ക്രിസ്റ്റോ സേവ്യർ | 3:15 |
3. | "കാനൽ കിനാവേ" | വിനായക് ശശികുമാർ | ക്രിസ്റ്റോ സേവ്യർ | 4:39 |
4. | "തീ വെയിലിൽ" | വൈശാഖ് സുഗുണൻ | ഗൗരി ലക്ഷ്മി | 4:15 |
മൊത്തം ദൈർഘ്യം: | 15:26 |
റിലീസ്
തിരുത്തുകതിയേറ്റർ
തിരുത്തുക7 ജൂലൈ 2023 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു.[7]
സ്വീകരണം
തിരുത്തുകനിരൂപക സ്വീകരണം
തിരുത്തുക"ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ഇടയിൽ ഒരു കെമിസ്ട്രി രൂപീകരിക്കാൻ സംവിധായകൻ അരുൺ ഡി. ജോസിന് സാധിക്കുന്നില്ല", ദ ഹിന്ദുവിന് വേണ്ടി നിരൂപകൻ എസ്. ആർ. പ്രവീൺ എഴുതി.[8]
ഓൺമനോരമക്ക് വേണ്ടി നിരൂപക പ്രിൻസി അലക്‌സാണ്ടർ ഇപ്രകാരം എഴുതി, "മൊത്തത്തിൽ, സിനിമയ്ക്ക് യുവത്വത്തിന്റെ നല്ലൊരു പ്രസരിപ്പുണ്ട്. എന്നിരുന്നാലും, ഇതേ വിഭാഗത്തിലുള്ള തണ്ണീർ മത്തൻ ദിനങ്ങൾ പോലെയുള്ള മുൻകാല ചിത്രങ്ങളുടെ നിലയിലേക്ക് ഉയരുന്നില്ല.[9]
അവലംബങ്ങൾ
തിരുത്തുക- ↑ "Journey Of Love 18+UA". The Times of India. ISSN 0971-8257. Retrieved 2023-07-08.
- ↑ admin (2023-07-08). "Journey of Love 18+ Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-12.
- ↑ "Journey Of Love 18 Plus". www.bbfc.co.uk (in ഇംഗ്ലീഷ്). Retrieved 2023-08-22.
- ↑ 4.0 4.1 "Journey of Love 18+ (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-08-22.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Journey of Love 18+ (2023) - Movie | Reviews, Cast & Release Date in kochi". in.bookmyshow.com. Retrieved 2023-07-08.
- ↑ "18 Plus aka 18+ (2023) Malayalam Film OTT Release Date: OTT Platform, Satellite Rights, and Watch Online". www.filmibeat.com (in ഇംഗ്ലീഷ്). Retrieved 2023-08-12.
- ↑ Wilson (2023-08-22). "Journey of Love 18+ 2023 Movie OTT Release Date and Platform" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-08-22.
- ↑ പ്രവീൺ, എസ്. ആർ. (2023-07-07). "Journey of Love 18+' movie review: Average fare despite all the progressive sprinkling". ദ ഹിന്ദു. Retrieved 2023-08-22.
- ↑ അലക്സാണ്ടർ, പ്രിൻസി (2023-07-07). "Journey of Love 18+ review: Plenty to laugh and think about". ഓൺമനോരമ. Retrieved 2023-08-22.