ജശോധര ബാഗ്ചി
ഒരു പ്രമുഖ ഇന്ത്യൻ ഫെമിനിസ്റ്റ് പ്രൊഫസറും എഴുത്തുകാരിയും നിരൂപകയും ആക്ടിവിസ്റ്റുമായിരുന്നു ജശോധര ബാഗ്ചി (ജനനം 1937 കൊൽക്കത്ത - 9 ജനുവരി 2015).[1] ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് വിമൻസ് സ്റ്റഡീസിന്റെ സ്ഥാപകയും ഡയറക്ടറുമായിരുന്നു അവർ.[1] അവരുടെ പുസ്തകങ്ങളിൽ ലവ്ഡ് ആൻഡ് അൺലോവ്ഡ് - ദി ഗേൾ ചൈൽഡ് ആൻഡ് ട്രോമ, ട്രയംഫ് - ജെൻഡർ ആൻഡ് പാർട്ടീഷൻ ഇൻ ഈസ്റ്റേൺ ഇന്ത്യ എന്നിവ ഉൾപ്പെടുന്നു. സചേതന എന്ന സ്ത്രീ അവകാശ സംഘടനയും അവർ സ്ഥാപിച്ചിട്ടുണ്ട്.[2]
ജശോധര ബാഗ്ചി | |
---|---|
പ്രമാണം:JasodharaBagchiPic.jpg | |
ജനനം | 1937 കൊൽക്കത്ത, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 9 ജനുവരി 2015 കൊൽക്കത്ത, ഇന്ത്യ | (പ്രായം 77–78)
ദേശീയത | ഭാരതീയ |
പഠിച്ച വിദ്യാലയം | പ്രസിഡൻസി കോളേജ്, കൊൽക്കത്ത സോമർവില്ലെ കോളേജ് ഓക്സ്ഫഡ് ന്യൂ ഹാൾ, കേംബ്രിഡ്സ് |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1937 ൽ കൊൽക്കത്തയിലാണ് ജശോധര ബാഗ്ചി ജനിച്ചത്.[2] കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ് (അന്ന് കൽക്കട്ട സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു), സോമർവില്ലെ കോളേജ്, ഓക്സ്ഫോർഡ്, ന്യൂ ഹാൾ, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.[1]
കരിയർ
തിരുത്തുകകൽക്കട്ടയിലെ ലേഡി ബ്രാബോൺ കോളേജിൽ കുറച്ചുകാലം ഇംഗ്ലീഷ് പഠിപ്പിച്ചതിന് ശേഷം 1964 ൽ ജശോധര ജാദവ്പൂർ സർവകലാശാലയിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി.[1] 1988-ൽ അവർ ജാദവ്പൂർ സർവ്വകലാശാലയിലെ [1] സ്‌കൂൾ ഓഫ് വിമൻസ് സ്റ്റഡീസിന്റെ [3] സ്ഥാപക-ഡയറക്‌ടറായി. 1997-ൽ വിരമിച്ച ശേഷം, സ്‌കൂൾ ഓഫ് വിമൻസ് സ്റ്റഡീസിൽ എമറിറ്റസ് പ്രൊഫസറായി സേവനം അനുഷ്ടിച്ചു.[1]
1983 മുതൽ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ച ബാഗ്ചി 1986-1988 കാലഘട്ടത്തിൽ ഡിപ്പാർട്ട്‌മെന്റ് തലവയായിരുന്നു. സ്ത്രീ പഠനം, സ്ത്രീ രചനകൾ, 19-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ്, ബംഗാളി സാഹിത്യം, ബംഗാളിലെ പോസിറ്റിവിസത്തിന്റെ സ്വീകരണം, മാതൃത്വം, ഇന്ത്യയുടെ വിഭജനം എന്നിവ അവരുടെ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു. സഹ-എഡിറ്റർ ശുഭോരഞ്ജൻ ദാസ്ഗുപ്തയ്‌ക്കൊപ്പം, വിഭജനകാലത്തും അതിനുശേഷവും ഉള്ള ബംഗാളി സ്ത്രീകളുടെ അനുഭവങ്ങൾ ഗവേഷണം ചെയ്യുകയും ശേഖരിക്കുകയും ചെയ്ത ആദ്യത്തെ പണ്ഡിതരിലൊരാളായിരുന്നു അവർ.[4]
ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് വിമൻസ് സ്റ്റഡീസ് എഡിറ്റ് ചെയ്ത ബംഗാളി വനിതാ എഴുത്തുകാരുടെ റീപ്രിന്റ് സീരീസ് അവർ ആരംഭിച്ചതാണ്.
അവരുടെ സുഹൃത്തുക്കളും ഈ വകുപ്പിലെ സഹപ്രവർത്തകരും ആയിരുന്ന പ്രൊഫസർമാരായ സജ്‌നി മുഖർജിയും സുപ്രിയ ചൗധരിയും 2002-ൽ അവർക്കായി ലിറ്ററേച്ചർ ആൻഡ് ജെണ്റർ: എസ്സേസ് ഫോർ ജശോധര ബാഗ്ചി (സാഹിത്യവും ലിംഗഭേദവും: ജസോധര ബാഗ്‌ചിക്ക് വേണ്ടിയുള്ള ലേഖനങ്ങൾ) എന്ന ഒരു വിശിഷ്ടമായ ഫെസ്റ്റ്‌സ്‌ക്രിഫ്റ്റ് എഡിറ്റുചെയ്‌തു. പീറ്റർ ഡ്രോങ്കെ, കിറ്റി സ്‌കൂലാർ ദത്ത, ഹിമാനി ബാനർജി, മാലിനി ഭട്ടാചാര്യ, ഷീല ലാഹിരി ചൗധരി, സുപ്രിയ ചൗധരി, തനിക സർക്കാർ, ഭാസ്വതി ചക്രവർത്തി, അദിതി ചക്രവർത്തി തുടങ്ങിയ ബാഗ്‌ചിയുടെ പ്രിയപ്പെട്ട അദ്ധ്യാപകർ, സുഹൃത്തുക്കൾ, മുൻ വിദ്യാർത്ഥികൾ, സഹപ്രവർത്തകർ എന്നിവർ ഇതിലേക്ക് സംഭാവന നൽകിയവരിൽ ഉൾപ്പെടുന്നു.
തന്റെ മരണം വരെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ സെമിനാറുകളിലും പ്രഭാഷണങ്ങളിലും സ്ഥിരവും സജീവവുമായ പങ്കാളിയായിയുന്ന ബാഗ്ചി, വിരമിച്ചതിന് ശേഷവും കുറച്ച് വർഷങ്ങൾ അതിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ, അവരുടെ ജോലിയോടും വിദ്യാർത്ഥികളോടുമുള്ള അപാരമായ അർപ്പണബോധത്തിന് അവർ അംഗീകരിക്കപ്പെട്ടു. ജാദവ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിച്ചത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്നു.[5]
2014-ൽ, കൊൽക്കത്ത പുസ്തകമേളയുടെ സംഘാടകർ യശോധരയുടെ പുസ്തകമായ പരിജയീ നാരി ഒ മാനബധികർ (കുടിയേറ്റ സ്ത്രീകളും മനുഷ്യാവകാശങ്ങളും) അതിന്റെ "വിവാദപരമായ" സ്വഭാവം കാരണം അതിന്റെ പ്രകാശനം നിർത്തിവച്ചതായി അവരുടെ മകൾ ടിസ്റ്റ ബാഗ്ചി പറഞ്ഞു.[1]
വിരമിച്ച ശേഷവും അവർ ഇന്ത്യയിൽ നിരവധി കോൺഫറൻസുകളിൽ പങ്കെടുക്കുകയും ജാദവ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തു.[5]
ആക്ടിവിസം
തിരുത്തുകകൊൽക്കത്തയിലെ സചേതന എന്ന ഫെമിനിസ്റ്റ് സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അവർ. 2001 ഒക്‌ടോബർ മുതൽ 2008 ഏപ്രിൽ വരെ അവർ പശ്ചിമ ബംഗാൾ വനിതാ കമ്മീഷൻ[1] ചെയർപേഴ്‌സണായിരുന്നു.[6][7]
ജാദവ്പൂർ സർവ്വകലാശാല കാമ്പസിൽ ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നീതിയുക്തവും അടിയന്തിരവുമായ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ 2014-ലെ ജാദവ്പൂർ സർവ്വകലാശാലാ പ്രതിഷേധങ്ങൾക്ക് ബാഗ്ചി തന്റെ പിന്തുണ നൽകി. പശ്ചിമ ബംഗാൾ വനിതാ കമ്മീഷനെ പ്രതിനിധീകരിച്ച് ധന്താലയിൽ സ്ത്രീകളെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അവർ സംസാരിച്ചു.[8]
നിലവിലെ വൈസ് ചാൻസലറിനെതിരെ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണറും യൂണിവേഴ്‌സിറ്റി ചാൻസലറുമായ കേസരി നാഥ് ത്രിപാഠിയെ കണ്ട അഞ്ച് എമിറിറ്റസ് പ്രൊഫസർമാരുടെ സംഘത്തിന്റെ ഭാഗമായിരുന്നു അവർ.[1]
മരണവും പാരമ്പര്യവും
തിരുത്തുക2015 ജനുവരി 9-ന് രാവിലെ, തൻ്റെ 77 ആം വയസ്സിൽ ബാഗ്ചി അന്തരിച്ചു.
ബാഗ്‌ചിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പുനർനബ എന്ന സന്നദ്ധ സംഘടന 2015 മുതൽ എല്ലാ വർഷവും ബാഗ്‌ചിയുടെ സ്മരണയ്ക്കായി ഒരു പ്രഭാഷണം ഉൾപ്പെടെ ജശോധര ബാഗ്‌ചി അനുസ്മരണ പരിപാടി സംഘടിപ്പിച്ചുവരുന്നു.[9] ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികൾക്കിടയിലെ വ്യക്തിഗത ബുദ്ധിമുട്ടുകൾ നേരിടാൻ ജാദവ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ, ബാഗ്‌ചിയുടെ കുടുംബത്തിന്റെ പിന്തുണയോടെ 2019-ൽ ജശോധര ബാഗ്‌ചി മെമ്മോറിയൽ ഹാർഡ്‌ഷിപ്പ് ഫണ്ട് രൂപീകരിച്ചു.[10]
സ്വകാര്യ ജീവിതം
തിരുത്തുകസാമ്പത്തിക വിദഗ്ധൻ അമിയ കുമാർ ബാഗ്ചിയെ ആണ് യശോധര വിവാഹം കഴിച്ചത്.[2]
പുസ്‌തകങ്ങൾ (രചയിതാവ്, എഡിറ്റ് ചെയ്‌തത്, കോ-എഡിറ്റ് ചെയ്‌തത്)
തിരുത്തുക- ലിറ്ററേച്ചർ, സൊസൈറ്റി ആൻ ഐഡിയോളജി ഇൻ ദ വിക്ടോറിയൻ ഇറ (എഡിറ്റഡ്), (1992)
- ഇന്ത്യൻ വുമൺ: മിത്ത് ആൻഡ് റിയാലിറ്റി (എഡിറ്റഡ്), (1995)
- ലവ്ഡ് ആൻഡ് അൺലവ്ഡ്:ദ ഗേൾ ചൈൾഡ് ഇൻ ദ ഫാമിലി (ജബ ഗുഹ പിയാലി സെൻഗുപ്ത എന്നിവരോടൊപ്പം)(1997)
- ജെം-ലൈക്ക് ഫ്ലേം: വാൾട്ടർ പേറ്റർ ആൻഡ് ദ 19ത് ചെഞ്ച്വറി പാരഡിം ഓഫ് മോഡേണിറ്റി (1997)
- തിങ്കിങ് സോഷ്യൽ സയൻസ് ഇൻ ഇന്ത്യ:എസ്സേസ് ഇൻ ഓൺർ ഓഫ് ആലീസ് തോണർ (കൃഷ്ണരാജ്, സുജാത പട്ടേൽ എന്നിവരോടൊപ്പം കോ-എഡിറ്റ് ചെയ്തത്)(2002)
- ദ ട്രോമ ആൻഡ് ദ ത്രംഫ്: ജെൻഡർ ആൻഡ് പാർട്ടീഷൻ ഇൻ ഈസ്റ്റേൺ ഇന്ത്യ, 2 വാല്യങ്ങൾ (സുഭോരഞ്ജൻ ദാസ്ഗുതയോടൊപ്പം കോ-എഡിറ്റ് ചെയ്തത്) (വാല്യം. 1 2003, വാല്യം. 2 2009)
- ദ ചേഞ്ചിങ് സ്റ്ററ്റസ് ഓഫ് വുമൺ ഇൻ വെസ്റ്റ് ബംഗാൾ 1970–2000: ദ ചലഞ്ചസ് എഹെഡ് (എഡിറ്റഡ്), (2005)
- ഇൻറ്ററഗേറ്റിങ് മദർഹുഡ് (2016)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Staff Reporter (10 January 2015), "Jasodhara Bagchi is no more", The Hindu
- ↑ 2.0 2.1 2.2 TNN (January 10, 2015). "Jashodhara Bagchi passes away". Times of India. Retrieved 12 July 2021.
- ↑ "School of Women's Studies, Jadaypur University". Archived from the original on April 5, 2005.
- ↑ Roy, Rituparna (2018). "Partition in Bengal. Looking back after 70 Years". International Institute for Asian Studies. Retrieved 12 July 2021.
- ↑ 5.0 5.1 Chaudhuri, Supriya; Mukherji, Sajni (2002). Literature and Gender: Essays for Jasodhara Bagchi. ISBN 9788125022275.
- ↑ "West Bengal Commission of Women | » History".
- ↑ Das, Manjulika (2004). "Women's groups in India call on men to take more active role in contraception". BMJ. 329 (7464): 476.9. doi:10.1136/bmj.329.7464.476-h. PMC 515233. PMID 15331463. Retrieved 12 July 2021.
- ↑ "Dhantala incident: six women molested and raped, says WBWC". ZeeNews. Retrieved 12 July 2021.
- ↑ "Log In or Sign Up to View". www.facebook.com.
- ↑ "Abhijit Gupta". www.facebook.com. Retrieved 2019-02-03.
പുറം കണ്ണികൾ
തിരുത്തുക- ഫ്രീഡം ഇൻ ആൻ ഐഡിയം ഓഫ് ലോസ്
- "പാർട്ടീഷൻ ത്രൂ എ വുമൺസ് ഐ" (വിഭജനം ഒരു സ്ത്രീയുടെ കണ്ണിലൂടെ), കിഴക്കൻ ഇന്ത്യയിലെ ലിംഗഭേദത്തെയും വിഭജനത്തെയും കുറിച്ചുള്ള ബാഗ്‌ചിയുടെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലേഖനം.
- "ജെന്റർ ജസ്റ്റിസ്" (ലിംഗനീതി), നിയമ പരിഷ്കരണത്തിലെ ലിംഗ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ബാഗ്‌ചിയുടെ ലേഖനം, എഡിബി റിവ്യു, 2005
- "ദ വുമൺ ഷേപ്പ്ഡ് ബൈ മദർ" (അമ്മ രൂപപ്പെടുത്തിയ സ്ത്രീ), ഇന്ത്യൻ സ്ത്രീകളുടെ വ്യക്തിഗത വിവരണങ്ങളെക്കുറിച്ചുള്ള ബാഗ്‌ചിയുടെ സഹ-എഡിറ്റഡ് ലേഖനം
- "ദ ദേവി കൾട്ട് ആൻഡ് ഗേൾ ചൈൾഡ്" (ദേവി ആരാധനയും പെൺകുട്ടിയും). ബംഗാളിലെ പെൺകുട്ടികളെക്കുറിച്ചുള്ള ബാഗ്‌ചിയുടെ സഹ-എഡിറ്റഡ് വാല്യത്തിലെ ലേഖനം