വീണാവാദനം
ഒരു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര ആവിഷ്ക്കാരമാണ് സതീഷ് കളത്തിൽ സംവിധാനം ചെയ്ത വീണാവാദനം എന്ന മലയാളം ഡോക്യുമെന്ററി[1][2][3][4]. ടി.സി.വി ടെലിവിഷൻ ചാനൽ സംപ്രക്ഷേപണം ചെയ്ത ഈ ഡോക്യുമെന്ററി, ഇന്ത്യൻ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രം കൂടിയാണ്.[1][2][3]
വീണാവാദനം | |
---|---|
സംവിധാനം | സതീഷ് കളത്തിൽ |
നിർമ്മാണം | കളത്തിൽ ക്രിയേറ്റിവ് ഹെഡ്സ് |
രചന | സതീഷ് കളത്തിൽ |
അഭിനേതാക്കൾ | സുജിത് ആലുങ്ങൽ, സതീഷ് കളത്തിൽ |
സംഗീതം | ബാബുരാജ് പുത്തൂർ |
ഛായാഗ്രഹണം | സുനിൽ ഏ.ഡി |
ചിത്രസംയോജനം | വാഹിദ് കൊച്ചുകടവ്, സതീഷ് കളത്തിൽ |
വിതരണം | അഖിൽ കൃഷ്ണ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 26.23 മിനിറ്റുകൾ |
ചുരുക്കം
തിരുത്തുകസുജിത് ആലുങ്ങൽ എന്ന ഒരു നവാഗത ചിത്രകാരന്റെ വീണാവാദനം എന്ന സൃഷ്ടിയെ[4] ആസ്പദമാക്കി ലോകചിത്ര കലയുടെ ഉത്ഭവ-വികാസ-പരിണാമങ്ങളുടെ ചരിത്രം വിവരിക്കുന്ന ഈ ഡോക്യുമെന്ററി[5], വിശ്വവിഖ്യാതരായ ആദ്യകാല ചിത്രകാരന്മാരായ ലിയനാർഡോ ഡാ വിഞ്ചി, റാഫേൽ, മൈക്കെലാഞ്ജലോ തുടങ്ങിയവരിലൂടെ ആരംഭിച്ച് ഇന്ത്യൻ ചിത്രകലയുടെ കുലപതി എന്നറിയപ്പെടുന്ന രാജാ രവിവർമ്മ, രബീന്ദ്രനാഥ് ടാഗോർ, അമൃത ഷേർ ഗിൽ, നന്ദലാൽ ബോസ്, എം.എഫ്. ഹുസൈൻ തുടങ്ങിയ ഇന്ത്യൻ ചിത്രകാരന്മാരിലേക്കെത്തുകയും ഒപ്പം അവരുടെ രചനകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിന്റെ കെ.സി.എസ്. പണിക്കരും, നമ്പൂതിരിയും ഉൾപ്പെടെയുള്ള പ്രശസ്ത ചിത്രകാരന്മാരെക്കുറിച്ചും ഈ ഡോക്യുമെന്ററി വിവരിക്കുന്നുണ്ട്. ഇന്ത്യൻ ചിത്രകലയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന അജന്ത-എല്ലോറ ഗുഹകളിലെ ചുമർചിത്രങ്ങളെ പറ്റിയും ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു.[5]
പശ്ചാത്തലം
തിരുത്തുക2006-ൽ പുറത്തിറങ്ങിയ നോക്കിയയുടെ എൻ70 മ്യൂസിക് എഡിഷൻ മൊബൈൽ ഫോൺ (2 മെഗാപിക്സിൽ) ആണ് ഈ ഡോക്യുമെന്ററിക്ക് വേണ്ടി കാമറയായി ഉപയോഗിച്ചത്. മൊബൈൽ ഫോണുകളുടെ ആരംഭഘട്ടത്തിൽ, വീഡിയോ ഓപ്ഷൻ ഉള്ള മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ മൊബൈൽ ഫോണുകളിൽ മാത്രം കാണാൻ കഴിയാവുന്നതും പുറത്ത് (ടീവികളിലും മറ്റും) ഡിസ്പ്ലേ ചെയ്ത് കാണാൻ കഴിയാവുന്നത്ര റസൂലുഷൻ ഇല്ലാത്തവയും ആയിരുന്നു. പിന്നീട്, 2 മെഗാപിക്സൽ വീഡിയോ റസൂലുഷനോട് കൂടിയിറങ്ങിയ മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച വീഡിയോകൾക്കാണ് അതിന് സാദ്ധ്യമായത്. 2 മെഗാപിക്സൽ വീഡിയോ റസൂലുഷനോട് കൂടി ഇറങ്ങിയ നോക്കിയ N70യിൽ ചിത്രീകരിച്ച വീഡിയോകൾക്ക് ടീവികളിലും മറ്റും ഡിസ്പ്ലേ ചെയ്ത് കാണാൻ തക്ക ഗുണനിലവാരം ഉണ്ടായിരുന്നു. മെമ്മറി ചിപ്പുകൾ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ആരംഭദശയിലായിരുന്ന കാലമായതിനാൽ തൃശ്ശൂരിലും മറ്റും ചിപ്പുകളിൽ നിന്നും വീഡിയോ ക്ലിപ്പുകൾ കംപ്യൂട്ടറിലേക്ക് പകർത്തുന്നതിനും ഡിജിറ്റൽ ക്ലിപ്പുകൾ എഡിറ്റ് ചെയ്യുന്നതിനും സാങ്കേതിക തടസ്സങ്ങൾ നേരിട്ടപ്പോൾ ഇത് എഡിറ്റ് ചെയ്യാൻ ചെന്നൈയിലേക്ക് പോകേണ്ടി വന്നു. അങ്ങനെ, ചെന്നൈയിലെ എസ് ആൻഡ് എസ് സ്റ്റുഡിയോയിലാണ് ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചത്[6][7]. തുടക്കത്തിൽ ഒരുമണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന ഈ ഡോക്യുമെന്ററി പിന്നീട് അര മണിക്കൂറിനുള്ളിൽ ചുരുക്കുകയായിരുന്നു.
2008 ജൂലൈ 20നാണ് ഈ ചിത്രം റിലീസ് ചെയ്തത്. തൃശ്ശൂർ എലൈറ്റ് ഹോട്ടൽ ഇന്റർനാഷണലിൽ 16 എം.എം സ്‌ക്രീനിൽ ഡിജിറ്റൽ ഫിലിം പ്രൊജക്ടർ ഉപയോഗിച്ച് ഈ ചിത്രം വളരെ വ്യക്തതയോടെ പ്രദർശ്ശിപ്പിക്കുകയും തുടർന്ന്, ഇത് നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശ്ശിപ്പിക്കപ്പെടുകയും ചാനലുകളിൽ ടെലികാസ്ററ് ചെയ്യപ്പെടുകയും ചെയ്തിരുന്നു[8]. 25.09.2008 ന് ഈ ഡോക്യൂമെന്ററിക്ക് ഇന്ത്യൻ സെൻസർ ബോർഡിൻറെ V/U സർട്ടിഫിക്കറ്റ് ലഭിച്ചു. ഇന്ന്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രമായി ഇത് കണക്കാക്കുന്നു[6]. വീണാവാദനത്തിന്റെ പ്രദർശനോദ്ഘാടനം ചിത്രത്തിൻറെ സംവിധായകൻ സതീഷ് കളത്തിലിന്റെ 'അമ്മ കോമളവും ഡോക്യുമെന്ററിയുടെ സി.ഡി പ്രകാശനം മലയാള സിനിമാ സംവിധായകൻ അമ്പിളിയും നിർവഹിച്ചു[9]. മലയാളത്തിലെ പഴയകാല സംവിധായകൻ ടി. കെ. വാസുദേവനാണ്[7]സി.ഡിയുടെ കോപ്പി ഏറ്റുവാങ്ങിയത്[10].
പിന്നണിയിൽ
തിരുത്തുകഅഭിനേതാക്കൾ
തിരുത്തുകസുജിത് ആലുങ്ങൽ, സതീഷ് കളത്തിൽ
സാങ്കേതിക വിദഗ്ദ്ധർ
തിരുത്തുക- നിർമ്മാണം: കളത്തിൽ ക്രിയേറ്റിവ് ഹെഡ്സ്
- രചന-തിരക്കഥ-സംവിധാനം: സതീഷ് കളത്തിൽ
- ആഖ്യാനം-ആലാപനം: ഡോ.ബി. ജയകൃഷ്ണൻ
- ഗാനരചന: സൂര്യ (സതീഷ് കളത്തിൽ)
- സംഗീതം: ബാബുരാജ് പുത്തൂർ
- ഛായാഗ്രഹണം: സുനിൽ ഏ.ഡി
- ചിത്രസംയോജനം: വാഹിദ് കൊച്ചുകടവ്, സതീഷ് കളത്തിൽ
- ബാനർ: അഖിൽ കൃഷ്ണ ഫിലിംസ് [8]
സംഗീതം
തിരുത്തുകചിത്രകലയുടെ ഉത്ഭവ-വികാസ-പരിണാമങ്ങളെ കോർത്തിണക്കി 'വരകൾ വാചാല കഥകൾ' എന്ന ഒരു ഗാനവും ഈ ഡോക്യുമെന്ററിയിൽ ഉണ്ട്. സൂര്യ എന്ന പേരിൽ സതീഷ് കളത്തിൽ എഴുതിയ വരികൾക്ക് ബാബുരാജ് പുത്തൂർ ഈണം പകർന്ന് ഡോ.ബി. ജയകൃഷ്ണൻ പാടിയിരിക്കുന്നു[9].
ഗാനം | മ്യൂസിക് | ആലാപനം | വരികൾ | രാഗം | ദൈർഘ്യം |
വരകൾ വാചാല കഥകൾ | ബാബുരാജ് പുത്തൂർ | ഡോ.ബി. ജയകൃഷ്ണൻ | സതീഷ് കളത്തിൽ | കല്യാണി | 2.15 മിനിട്സ് |
അവലംബം
തിരുത്തുക- ↑ "Film shot using mobile phone". Retrieved 2008-08-20.
- ↑ "Jalchhayam:Mobile Movie". Retrieved 2008-08-22.
- ↑ "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". kerala kaumudi. 2024-10-02.
- ↑ "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". thamasoma. 2024-10-02.
- ↑ "'Veena Vaadanam' First Documentary In Malayalam Filmed In A Mobile Phone". Archived from the original on 2018-03-25. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Sathish Kalathil". m3db.com.
- ↑ "ടി കെ വാസുദേവൻ". Retrieved 2015-04-09.
- ↑ "'Veena Vaadanam'". Malayala Sangeetham.
- ↑ "Agaathamaam Aazhi Vithumbi". Malayalasangeetham.