മലയാള സിനിമയിലെ ഒരു സംഗീത സംവിധായകനായിരുന്നു ഉണ്ണികുമാർ.[1] തൃശ്ശൂരിലെ ശങ്കരയ്യ റോഡ് സ്വദേശിയായ ഇദ്ദേഹം 1989-ൽ വശ്യമന്ത്രം, പവിഴം(1989), ഭഗവതിപുരത്തെ കാണേണ്ടകാഴ്ച്ചകൾ, 2010ൽ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രമായ ജലച്ചായം തുടങ്ങി ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.[2][3][4] 2020 ഒക്ടോബർ 9ന് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. [5]

ഉണ്ണികുമാർ
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)Composer
വർഷങ്ങളായി സജീവം1989–2010
ജലച്ചായത്തിലെ 'അഗാധമാം ആഴി വിതുമ്പി' എന്ന ഗാനത്തിൻറെ റെക്കോർഡിങ്ങിൽ ഉണ്ണികുമാർ(വലത്)

ജീവചരിത്രം തിരുത്തുക

തൃശ്ശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ശങ്കരയ്യ റോഡിൽ പുത്തൂർ വീട്ടിൽ ബാലന്റെയും അമ്മിണിയുടെയും ഏഴ് മക്കളിൽ മൂത്തവനായിരുന്നു ഉണ്ണികുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നു ഉണ്ണികുമാറിന്റേത്. തൃശ്ശൂരിലെ സപ്തസ്വര നാടക ട്രൂപ്പിൻറെ സംഗീത സംവിധായകനായിരുന്നു ഉണ്ണികുമാർ. അദ്ദേഹത്തിൻറെ അച്ഛൻ ബാലൻ ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിലെ തകിൽ കൊട്ടുക്കാരനായിരുന്നു.[6] വല്യച്ചന്മാരും ചെറിയച്ഛൻമാരും എല്ലാം സംഗീതവുമായി ബന്ധപ്പെട്ട ആളുകൾ. പ്രശസ്ത നാദസ്വര വിദ്വാൻ പി. ഗോവിന്ദൻകുട്ടി ഉണ്ണികുമാറിൻറെ ചെറിയച്ഛനാണ്. [7][8]

അന്തരിച്ച താരാദേവിയാണ് ഭാര്യ. ശിവരഞ്ജിനി, ശിവദേവ്, ശിവപ്രിയ എന്നിവർ മക്കളാണ്.

സംഗീതം ചെയ്ത ഗാനങ്ങൾ തിരുത്തുക

ഗാനം സിനിമ വർഷം രചന പാടിയത്
'അനുരാഗമെ' വശ്യമന്ത്രം 1989 സുഭാഷ് ചന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
'രസശേലി' വശ്യമന്ത്രം 1989 സുഭാഷ് ചന്ദ്രൻ കെ ജെ യേശുദാസ്
'കളകളം' പവിഴം 1989 സുഭാഷ് ചന്ദ്രൻ സുജാത മോഹൻ
'മനസ്സിനുള്ളിൽ' പവിഴം 1989 സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ
'പൂമാനത്തിൻ മേലെ' പവിഴം 1989 സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ,സുജാത മോഹൻ
'പുന്നാരം ചൊല്ലുന്ന' പവിഴം 1989 സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ
'താരാഹാരം' പവിഴം 1989 സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ,സുജാത മോഹൻ
'വണ്ടാടും ചെണ്ടുകളിൽ' പവിഴം 1989 സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ,സുജാത മോഹൻ
'അഗാധമാം ആഴി വിതുമ്പി' ജലച്ചായം 2010 സിദ്ധാർത്ഥൻ പുറനാട്ടുകര ബാബുരാജ് പുത്തൂർ

അവലംബം തിരുത്തുക

  1. "സംഗീതജ്ഞൻ ഉണ്ണികുമാർ". keralakaumudi. Archived from the original on 2020-12-19. Retrieved 2020-12-19.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Unnikumar". Filmbeat. Archived from the original on 2020-12-19. Retrieved 2020-12-19.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ഉണ്ണികുമാർ". msidb.
  4. "ഉണ്ണികുമാർ സംഗീതം നൽകിയ ഗാനങ്ങൾ ഉള്ള മലയാളം സിനിമകളുടെ പട്ടിക". malayalachalachithram.
  5. "സംഗീതസംവിധായകൻ ഉണ്ണികുമാർ നിര്യാതനായി". vachakam. Archived from the original on 2020-12-19. Retrieved 2020-12-19.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "നഷ്ടസ്വപ്നങ്ങളുടെ ഈണവുമായ് മാഞ്ഞുപോയ പാട്ടുകാരൻ". sathish kalathili.
  7. "യേശുദാസിന്റെ കച്ചേരിക്കു ഹർമോണിയം വായിച്ച അജ്ഞാത ബാലൻ ഇവിടെയുണ്ട്;‌ നാഗസ്വരവിദ്വാൻ ഗോവിന്ദൻകുട്ടി". manoramaonline. Archived from the original on 2018-09-13. Retrieved 2020-12-20.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "'പ്രഭേ, ദേ ഇതാണ് ഒറിജിനൽ'". mathrubhumi. Archived from the original on 2020-12-20. Retrieved 2020-12-20.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉണ്ണികുമാർ&oldid=3801861" എന്ന താളിൽനിന്ന് ശേഖരിച്ചത്