1881-ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് കേരളമിത്രം.[1] തുടക്കത്തിൽ മാസത്തിൽ മൂന്ന് എന്ന രീതിയിലായിയിരുന്നു ഇത് അച്ചടിച്ചിരുന്നത്, പിന്നീട് ആഴ്ചയിൽ ഒന്ന് വീത്മാക്കി. അന്ന് നിലനിന്നിരുന്ന പത്രങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളമിത്രം മതനിരപേക്ഷമായ ഒരു കാഴ്ചപ്പാട് പുലർത്തിയിരുന്നു. ഗുജറാത്തിയായ ദേവ്ജി ഭീംജിയായിരുന്നു പത്രത്തിന്റെ രക്ഷാധികാരി.[2] മലയാള മനോരമ സ്ഥാപകനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു പത്രത്തിന്റെ സ്ഥാപക പത്രാധിപർ. ടി.ജി. പൈലിയായിരുന്നു ഡെപുയൂട്ടി എഡിറ്റർ.

കേരളമിത്രം
തരംവർത്തമാന പത്രം
ഉടമസ്ഥ(ർ)ദേവ്ജി ഭീംജി
എഡിറ്റർ-ഇൻ-ചീഫ്കണ്ടത്തിൽ വറുഗീസ് മാപ്പിള
അസോസിയേറ്റ് എഡിറ്റർടി.ജി. പൈലി
സ്ഥാപിതം1881
ഭാഷമലയാളം
ആസ്ഥാനംകൊച്ചി

കേരളമിത്രത്തിൽ സർക്കാരിലെ അഴിമതികളെ തുറന്ന് കാട്ടുന്നതും വിമർശിക്കുന്നതുമായ ലേഖനങ്ങൽ അച്ചടിച്ചുവന്നിരുന്നു. എങ്കിലും സർക്കാരുമായി ഒരു തുറന്ന ഏറ്റുമുട്ടൽ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു. പ്രാദേശിക വാർത്തകൾ, വിദേശ വാർത്തകൾ, ഭരണവുമായി ബദ്ധപ്പെട്ട വാർത്തകൾ, സാഹിത്യപരമായ് ലേഖനങ്ങൾ, പുസ്തക നിരൂപണങ്ങൾ എന്നിവയായിരുന്നു പത്രത്തിലെ പ്രധാന ഉള്ളടക്കം. 14 വർഷത്തോളം മുടക്കമില്ലാതെ കേരളമിത്രം പ്രവർത്തിച്ചിരുന്നു. ദേവ്ജി ഭീംജിയുടെ മരണത്തോടുകൂടി പത്രത്തിന്റെ പ്രവർത്തനവും നിലച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2011-08-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-28.
"https://ml.wikipedia.org/w/index.php?title=കേരളമിത്രം&oldid=3629440" എന്ന താളിൽനിന്ന് ശേഖരിച്ചത്