ജഗതി ജഗദീഷ് ഇൻ ടൗൺ
നിസ്സാർ സംവിധാനം ചെയ്ത് ജഗതി ശ്രീകുമാറും ജഗദീഷും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജഗതി ജഗദീഷ് ഇൻ ടൗൺ. ഇരുവരും ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1][2][3] ഒരേ കുടുംബത്തിൽ ജനിച്ച ഇരട്ട സഹോദരങ്ങളായ ജോഡികളെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്.
ജഗതി ജഗദീഷ് ഇൻ ടൗൺ | |
---|---|
സംവിധാനം | നിസാർ |
രചന | ടൈറ്റസ് മജു |
തിരക്കഥ | ടൈറ്റസ് മജു |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ, ജഗദീഷ് |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | സി.എം. മുത്തു |
ചിത്രസംയോജനം | ജി. മുരളി |
റിലീസിങ് തീയതി | 11 January 2002 |
രാജ്യം | India |
ഭാഷ | Malayalam |
കഥാസംഗ്രഹം
തിരുത്തുകദേവകി അമ്മ (കവിയൂർ രേണുക) രണ്ടുതവണ ഇരട്ടകളെ പ്രസവിച്ചുവെങ്കിലും പ്രസവ സമയത്ത് നഴ്‌സ് സന്ത് ദേവി ഓരോ തവണയും കുട്ടികളേയും സ്വന്തമാക്കുന്നു. രാജമ്മയുടെ ഭർത്താവ് (മാള അരവിന്ദൻ) ഒരു കള്ളനായിരുന്നു. അവന്റെ മാർഗനിർദേശപ്രകാരം കുട്ടികൾ വളർത്തപ്പെട്ടു. ദേവകി അമ്മയുടെ മക്കൾ സമ്പന്നമായ ഒരു കുടുംബത്തിൽ വളർന്നതിനാൽ അത് ഭാവിയിൽ അവരെ കാര്യക്ഷമതയുള്ള പോലീസുകാരാകാൻ പ്രാപ്തരാക്കിയപ്പോൾ, മറ്റ് രണ്ട് കുട്ടികളിൽ ഒരാൾ കള്ളനും മറ്റൊരാൾ ഒരു കലാകാരനുമായി മാറുകയും ചെയ്യുന്നു.
വർഷങ്ങൾക്കുശേഷം, അവർ നാലുപേരും കണ്ടുമുട്ടുന്നു. തുടർന്നു നടക്കുന്ന സംഭവവികാസങ്ങൾ സിനിമയുടെ ബാക്കി ഭാഗങ്ങളെ രൂപപ്പെടുത്തുന്നു.
അഭിനേതാക്കൾ
തിരുത്തുക- ജഗതി ശ്രീകുമാർ -ബാലകൃഷ്ണൻ / ജഗതീന്ദ്രൻ
- ജഗദീഷ്- ഉണ്ണികൃഷ്ണൻ / ജഗതീഷ് ചന്ദ്രൻ
- ഇന്നസെന്റ് -നീലകണ്ടൻ
- രാജൻ പി ദേവ്- വിശ്വനാഥൻ
- ചാർമ്മിള -ഗീത
- ഇന്ദ്രൻസ് -മൂസ
- ലാവണ്യ
- മാള അരവിന്ദൻ- ഭാസ്കരൻ
- രാഗസുധ
- രേണുക മേനോൻ ദേവകിയമ്മ
- ശാന്തകുമാരി -നേഴ്സ്
- ടി പി മാധവൻ -ബാബ സേട്ട്
- കോട്ടയം നസീർ -ഗോവിന്ദ്
- ഹരിശ്രീ അശോകൻ -ചെമ്പകരം
- കലാഭവൻ മണി- മല്ലേശ്വരൻ
അവലംബം
തിരുത്തുക- ↑ "Jagathy Jagadeesh in Town". www.malayalachalachithram.com. Retrieved 2014-11-04.
- ↑ "Jagathy Jagadeesh in Town". malayalasangeetham.info. Retrieved 2014-11-04.
- ↑ "Archived copy". Archived from the original on 4 November 2014. Retrieved 4 November 2014.
{{cite web}}
: CS1 maint: archived copy as title (link)