ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടൻ, പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനായ കലാകാരനായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.[1] (1936-2022)[2][3][4][5]
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി | |
---|---|
ജനനം | |
മരണം | ജൂൺ 26, 2022 | (പ്രായം 85)
തൊഴിൽ | നടൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഴുത്തുകാരൻ, |
സജീവ കാലം | 1964 - 2022 |
ജീവിതപങ്കാളി(കൾ) | സരസ്വതി |
കുട്ടികൾ | ഉഷ ഉണ്ണികൃഷ്ണൻ |
മാതാപിതാക്ക(ൾ) | കൊടുങ്ങലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയർ, ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാർ |
ജീവിതരേഖ
തിരുത്തുക1936 ജൂലൈ 11 ന് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായി ജനിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരുടെ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്കൂൾ, മറ്റം സെൻറ് ഫ്രാൻസീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1959-ൽ സി.പി.ഐ. നേതാവായിരുന്ന മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. 1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സായാഹ്നപത്രമായിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004-ൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു.[6] [7] ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സംഗീത നാടക, സാഹിത്യ അക്കാഡമി അംഗം, ഗുരുവായൂർ ദേവസ്വത്തിൻ്റെ ഭക്തപ്രിയ മാസിക പത്രാധിപസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം.., ഉദിച്ചുയർന്നു മാമല മേലെ ഉത്രം നക്ഷത്രം... തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങൾ രചിച്ചു. ഇതുവരെ ഏകദേശം 3000 ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണനാണ് അവയിൽ ഭൂരിപക്ഷത്തിനും ഈണമിട്ടത്. കൂടാതെ ജയവിജയന്മാർ, കെ.എം. ഉദയൻ, എം.കെ. അർജ്ജുനൻ, വി. ദക്ഷിണാമൂർത്തി തുടങ്ങി വേറെയും പലരും ഇദ്ദേഹത്തിന്റെ വരികൾക്ക് ഈണം പകർന്നിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത മോഹൻ, മധു ബാലകൃഷ്ണൻ തുടങ്ങി ഒട്ടുമിക്ക പ്രമുഖ ഗായകരും അവ ആലപിച്ചിട്ടുമുണ്ട്.
ചൊവ്വല്ലൂർ എഴുതിയ ഭക്തിഗാനങ്ങൾ
- ( ആൽബം : തരംഗിണിയുടെ അയ്യപ്പഗാനങ്ങൾ വാല്യം VI)
- കാനനവാസാ കലിയുഗവരദാ...
- മന്ദാരം മലർമഴ ചൊരിയും...
- ഉദിച്ചുയർന്നു മാമല മേലെ...
- ആനയിറങ്ങും മാമലയിൽ...
- ഉണർന്നെത്തിടും ഈ ഉഷസ്സാണ്...[8]
- മാനത്ത് മകരവിളക്ക്...
- വൃശ്ചിക പുലർവേള...
- മഹാപ്രഭോ മമ...
- മണ്ഡല ഉത്സവ കാലം...
- മകരനിലാക്കുളിരാടിപ്പാടി...
- അഖിലാണ്ഡബ്രഹ്മത്തിൻ...
- മകരസംക്രമ ദീപാവലി തൻ..
ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ
- (ആൽബം : തുളസിതീർത്ഥം)
- ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ....
- അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു...
- അഷ്ടമി രോഹിണി നാളിൽ മനസൊരു...
കഥ എഴുതിയ സിനിമകൾ
- പ്രഭാതസന്ധ്യ 1979
- ഒരു കഥ ഒരു നുണക്കഥ 1986
- ശ്രീരാഗം 1995
തിരക്കഥ
- കർപ്പൂരദീപം 2012
- ചൈതന്യം 1995
- ശശിനാസ് 1995
- ശ്രീരാഗം 1995
- പ്രഭാതസന്ധ്യ 1979
സംഭാഷണം
- കർപ്പൂരദീപം 2012
- ശശിനാസ് 1995
- ശ്രീരാഗം 1995
- സർഗം 1992
- കലോപസന 1981
- പ്രഭാതസന്ധ്യ 1979
അഭിനയിച്ച സിനിമകൾ
- മരം 1973
- നെല്ല് 1974
- തിരുവോണം 1975
- സൃഷ്ടി 1976
- അന്യരുടെ ഭൂമി 1979
സ്വകാര്യ ജീവിതം
തിരുത്തുക- ഭാര്യ : വയനാട് തൃശ്ശിലേരി വാര്യത്ത് സരസ്വതി
- മക്കൾ : ഉഷ, ഉണ്ണികൃഷ്ണൻ
- മരുമക്കൾ : ഗീത, പരേതനായ സുരേഷ് ചെറുശ്ശേരി (മുൻ ദേശീയ ബാസ്കറ്റ്ബോൾ താരം).
മരണം
തിരുത്തുകവാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2022 മേയ് അവസാനവാരത്തിൽ തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, അവിടെവച്ച് ജൂൺ 26-ന് രാത്രി പത്തേമുക്കാലിന് അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.[9] മകൻ ഉണ്ണികൃഷ്ണനാണ് ചിതയ്ക്ക് തീകൊളുത്തിയത്. രാഷ്ട്രീയ-കലാ-സാംസ്കാരികമേഖലകളിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചു.
അവലംബം
തിരുത്തുക- ↑ "ഇനി, ഗാനമുദ്ര! ഓർമകളിൽ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി | Memories of Chovvalloor Krishnankutty" https://www.manoramaonline.com/music/music-news/2022/06/27/memories-of-chovvalloor-krishnankutty.html
- ↑ "സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു - Chowalloor Krishnankutty | Manorama Online" https://www.manoramaonline.com/news/latest-news/2022/06/27/chowalloor-krishnankutty-passes-away.html
- ↑ "സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു, Chowalloor Krishnankutty" https://www.mathrubhumi.com/news/kerala/chowalloor-krishnankutty-passes-away-1.7641318
- ↑ "ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ മനുഷ്യന്റെ ആലിംഗനമാണ് ഭക്തിഗാനരചനയുടെ പരമസാഫല്യം, writer Chowalloor Krishnankutty interview" https://www.mathrubhumi.com/literature/interviews/writer-chowalloor-krishnankutty-interview-1.5995514
- ↑ "ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് ബസിൽ നിന്ന് ഒഴുകിയെത്തിയ 'ഗുരുവായൂരോമന കണ്ണനാം ഉണ്ണി', chowalloor Krishnankutty, KS Chithra, Guruvayoor devotional song" https://www.mathrubhumi.com/movies-music/columns/chowalloor-krishnankutty-ks-chithra-guruvayoor-devotional-song-1.6269126
- ↑ .https://www.malayalachalachithram.com/listsongs.php?l=350
- ↑ https://en.msidb.org/asongs.php?lyricist=Chowalloor%20Krishnankutty&tag=Search&limit=423&page_num=12
- ↑ "അയ്യനു മുന്നിലുണരുന്ന ഭക്തിയുടെ ഉഷസ്സ്; അതിലുദിക്കുന്ന ഊർജം: ആ പാട്ടിന്റെ കഥ - Ayyappa Song | Tharangini | Yasudas" https://www.manoramaonline.com/music/features/2022/12/06/story-about-tharanginis-ayyappa-songs-and-chovvalloor.html
- ↑ "ചൊവ്വല്ലൂർ ഇനി പാട്ടോർമ; ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി" https://www.manoramaonline.com/district-news/thrissur/2022/06/28/thrissur-chowalloor-krishnankutty-passed-away.amp.html