ചൊക്ലി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചൊക്ലി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പാനൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചൊക്ലി ഗ്രാമപഞ്ചായത്ത്[1] ചൊക്ലി വില്ലേജിന്റെ ചെറിയ ഭാഗം ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

വാണിജ്യ-ഗതാഗത പ്രാധാന്യംതിരുത്തുക

തലശ്ശേരി-നാദാപുരം റോഡ്, പാനൂർ-മാഹി റോഡ് എന്നിവ ചൊക്ലി ഗ്രാമപഞ്ചായത്തിലൂടെയാണ്‌ കടന്നുപോവുന്നത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളമാണ്‌ ഏറ്റവുമടുത്ത വിമാനത്താവളം. പാലത്തായി, തൃപ്പങ്ങോട്ടൂർ, പാനൂർ, കല്ലിക്കണ്ടി, പൊയിലൂർ എന്നീ സ്ഥലങ്ങളിൽനിന്നും കാർഷികോല്പ്പന്നങ്ങളും മലഞ്ചരക്കുകളും വിറ്റഴിച്ചിരുന്നത് ചൊക്ലിയിൽ ആയിരുന്നു. ചൊക്ലി ഒരു തടിവ്യവസായകേന്ദ്രവുമാണ്‌.

ഗ്രാമ പഞ്ചായത്ത് വാർഡുകൾതിരുത്തുക

സി.പി.ഐ(എം)-ലെ കെ.പി. വിജയൻ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] ചൊക്ലി ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്.[4]

 1. നിടുമ്പ്രം
 2. വയലിൽ പീടിക
 3. സീ. പി. റോഡ്
 4. ആണ്ടിപീടിക
 5. കുറുംതാളിൽ പീടിക
 6. കുറ്റിയിൽ പീടിക
 7. മേക്കുന്ന്
 8. കാഞ്ഞിരത്തിൻ‍ കീഴിൽ
 9. മത്തിപ്പറമ്പ്
 10. നാരായണൻ പറമ്പ്
 11. ഒളവിലം
 12. മെക്കാറവീട്ടീൽ താഴെ
 13. കവിയൂർ ഈസ്റ്റ്
 14. കവിയൂർ
 15. ചൊക്ലി ടൗൺ
 16. നിടുമ്പ്രം ഇല്ലത്ത് പീടിക

അതിരുകൾതിരുത്തുക

ഭൂപ്രകൃതിതിരുത്തുക

പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്‌. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌

ജലപ്രകൃതിതിരുത്തുക

മയ്യഴിപ്പുഴ പഞ്ചായത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുകൂടി കടന്നു പോകുന്നു.

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
11.98 16 25849 11866 13983 2158 1178 94.77 97.73 92.33

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾതിരുത്തുക

1964-ൽ മേനപ്രം, ഒളവിലം പഞ്ചായത്തുകൾ യോജിപ്പിച്ച് ചൊക്ലി പഞ്ചായത്ത് രൂപവത്കരിച്ചു. 1979-ൽ പെരിങ്ങാടി, പള്ളിപ്രം പ്രദേശങ്ങൾ ഉൾപ്പെടുത്തി ന്യൂ മാഹി പഞ്ചായത്ത് രൂപവത്കരിച്ചു. [5]

ഇതും കാണുകതിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബംതിരുത്തുക

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചൊക്ലി ഗ്രാമപഞ്ചായത്ത്
 2. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
 3. http://www.lsg.kerala.gov.in/htm/inner.asp?ID=1150&intId=5
 4. സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചൊക്ലി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
 5. http://www.lsg.kerala.gov.in/htm/history.asp?ID=1149&intId=5