കവിയൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കവിയൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കവിയൂർ (വിവക്ഷകൾ)

കണ്ണൂർ ജില്ലയിൽ ചൊക്ലിയുടെയും മാഹിയുടെയും ഈടയിൽ വരുന്ന ഭൂപ്രദേശമാണ്‌ കവിയൂർ. ഹെർമൻ ഗുണ്ടർട്ടിനെ‌ മലയാളം പഠിപ്പിച്ചത് കവിയൂരിലെ ഊരാച്ചേരി ഗുരുക്കന്മാരാണ്‌ [അവലംബം ആവശ്യമാണ്].

മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജർമ്മൻകാരനായ ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥൻമാർ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഭിഷഗ്വരൻമാരും കവികളും ഉണ്ടായിരുന്ന ഊരാച്ചേരിയിലെ ഗുരുനാഥൻമാരിൽ നിന്നാണ് കവിയൂർ ഗ്രാമത്തിന് ആ പേർ കൈവന്നത് എന്ന് പറയപ്പെടുന്നു[1].

  1. "സാമൂഹ്യസാംസ്കാരികചരിത്രം, ചൊക്ലി പഞ്ചായത്ത്". Archived from the original on 2015-04-02. Retrieved 2012-07-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കവിയൂർ_(കണ്ണൂർ)&oldid=3627893" എന്ന താളിൽനിന്ന് ശേഖരിച്ചത്