ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം
എറണാകുളം ജില്ലയിൽ, കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂർ ദേശത്താണ് മാരാപറമ്പ് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ ഈ ക്ഷേത്രമാണന്നു വിശ്വസിക്കുന്നു.[1]. അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]. എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനെല്ലൂരിലും മറ്റേ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലുമാണ്. ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി.
ഐതിഹ്യം
തിരുത്തുകദക്ഷിണാമൂർത്തി സങ്കലപത്തിലാണ് ചേരാനല്ലൂർ മാരാപറമ്പ് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ.മാരാപറമ്പ് ശിവക്ഷേത്രത്തിലെ ദക്ഷിണാമൂർത്തിയെ പരശുരാമനാണന്ന് ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം.
ക്ഷേത്രം
തിരുത്തുകകേരളത്തിലെ ദക്ഷിണാമൂർത്തീ സങ്കല്പത്തിലുള്ള പ്രസിദ്ധമായ ശിവക്ഷേത്രം. പെരിയാറിന്റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാരാപറമ്പിലെ പഴയ ശിവക്ഷേത്രം കേരള തനിമയോടുകൂടിതന്നെ പുതുക്കി പണിതീർത്തത് ഈ അടുത്തിടയ്ക്കാണ്. മഹാദേവക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ കിഴക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ ശ്രീകോവിൽ രണ്ടു തട്ടായി ചതുരാകൃതിയിൽ പണിതീർത്ത ഉത്തമ സൗധമാണ്. കിഴക്കേ സോപാനത്തിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്.
നാലമ്പലവും, തിടപ്പള്ളിയും, ബലിക്കൽപ്പുരയും, എല്ലാം ഒരു മഹാക്ഷേത്ര പ്രൗഡിക്ക് ചേരുംവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര വളപ്പിൽ തന്നെ ഗണപതിക്കും, ഭഗവതിക്കും, സുബ്രഹ്മണ്യനുമായി ഉപക്ഷേത്രങ്ങളും മനോഹരമായിതന്നെ നിർമ്മിച്ചിരിക്കുന്നു ഇവിടെ.
പൂജാ വിധികളും വിശേഷങ്ങളും
തിരുത്തുക- ശംഖാഭിഷേകം
നിത്യ പൂജകൾ
തിരുത്തുകനിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.
- ഉഷപൂജ
- ഉച്ച പൂജ
- അത്താഴ പൂജ
വിശേഷ ദിവസങ്ങൾ
തിരുത്തുക- പ്രതിഷ്ഠാദിനം
കുംഭമാസത്തിലാണ് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ഉത്സവം ആഘോഷിക്കുന്നത്.
- ശിവരാത്രി
- വിനായക ചതുർത്ഥി
- തൈപൂയം
- നവരാത്രി
ഉപദേവന്മാർ
തിരുത്തുക- ഗണപതി
- ഭഗവതി
- സുബ്രഹ്മണ്യൻ
- രക്ഷസ്സ്
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകകൊച്ചിയിൽ നിന്ന് വരാപ്പുഴയിലേയ്ക്കുള്ള വഴിയിലാണ് ചേരാനല്ലൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം ക്ഷേത്രം വിക്കിമാപിയയിൽ