ചെസ്സ് കരു

(ചെസ്സ് കരുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെസ്സ് കളിയിൽ ഉപയോഗിക്കുന്ന നീക്കാവുന്ന 32 രൂപങ്ങളെയാണ് ചെസ്സ് കരു അഥവാ ചെസ്സ് കരുക്കൾ എന്ന് പറയുന്നത്. ചെസ്സ് ബോർഡിലാണ് ഇവ നിരത്തുന്നത്. കളി തുടങ്ങുമ്പോൾ, ഇരു കളിക്കാരന്റെയും പക്ഷത്ത് 16 കരുക്കൾ വീതം ഉണ്ടായിരിക്കും. അവയാണ്:

സ്റ്റൗന്റൊൻ മാതൃകയിലുള്ള ചെസ്സ് കരുക്കൾ, ഇടത്തു നിന്നും വലത്തേക്ക്: കാലാൾ, തേര്, കുതിര, ആന, മന്ത്രി, രാജാവ്
ചെസ്സ് കരുക്കൾ
രാ‍ജാവ്
മന്ത്രി
തേര്
ആന
കുതിര
കാലാൾ

ചെസ്സ് കളിക്കുമ്പോൾ, സ്വന്തം കരുക്കൾ നീക്കി കൊണ്ടാണ് കളിക്കാരൻ തന്റെ നീക്കം പൂർത്തിയാക്കുന്നത്. ഒരോ തരത്തിലുള്ള ചെസ്സ് കരുവുപയോഗിച്ച് കളിക്കാർക്ക് നടത്താവുന്ന നീക്കങ്ങളെല്ലാം ചെസ്സ് നിയമങ്ങളിൽ പ്രതിപാദിക്കുന്നു.

ഇരു കളിക്കാരും ഉപയോഗിക്കുന്ന ചെസ്സ് കരുക്കൾ നിറത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇളം നിറത്തിലുള്ള കരുക്കൾ കൊണ്ട് കളിക്കുന്ന കളിക്കാരനെ വെളുപ്പ് എന്നും കടും നിറത്തിലുള്ള കരുക്കൾ കൊണ്ട് കളിക്കുന്ന കളിക്കാരനെ കറുപ്പ് എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=ചെസ്സ്_കരു&oldid=2445926" എന്ന താളിൽനിന്ന് ശേഖരിച്ചത്