മന്ത്രി (ചെസ്സ്)
ചെസ്സിലെ ഏറ്റവും ശക്തിയേറിയ കരുവാണ് മന്ത്രി അഥവാ റാണി (♕,♛)
(Queen (chess) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സിലെ ഏറ്റവും ശക്തിയേറിയ കരുവാണ് മന്ത്രി അഥവാ റാണി (♕,♛). ഈ കരുവിന് എത്ര കള്ളി വേണമെങ്കിലും തിരശ്ചിനമായോ കുത്തനെയോ കോണോടു കോണോ നീക്കാനുള്ള കഴിവുണ്ട്. ഓരോ കളിക്കാരനും ഓരോ മന്ത്രി വീതം ആദ്യനിരയിൽ രാജാവിന്റെ ഒരു വശത്തായി ഉണ്ട്. ചെസ്സ് കളത്തിലെ യഥാർത്ഥ ക്രമപ്രകാരം കറുത്ത മന്ത്രി കറുത്ത കള്ളിയിലും വെളുത്ത മന്ത്രി വെളുത്ത കള്ളിയിലുമാണ്. ചെസ്സ് നൊട്ടേഷൻ പ്രകാരം, വെള്ള മന്ത്രി d1 ലും കറുത്ത മന്ത്രി d8 ലും ആണ് നിരത്തുന്നത്. കാലാളുകൾക്ക് സ്ഥാനക്കയറ്റം ലഭിക്കാറാകുമ്പോൾ സാധാരണയായി ഏറ്റവും ശക്തിയേറിയ കരുവായ മന്ത്രിയായാണ് മാറാറുള്ളത്.
നീക്കുന്ന രീതി
തിരുത്തുകചെസ്സ് കരുക്കൾ | ||
---|---|---|
രാജാവ് | ||
മന്ത്രി | ||
തേര് | ||
ആന | ||
കുതിര | ||
കാലാൾ |