രാജാവ് (ചെസ്സ്)

ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണ് രാജാവ്(♔, ♚)
(King (chess) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണ് രാജാവ്(, ). ചെസ്സ് കളിയിലെ ലക്ഷ്യം തന്നെ, ഏതിരാളിയുടെ രാജാവിനെ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം കെണിയിൽ പെടുത്തുക (ചെക്ക്മേറ്റ്) എന്നതാണ്. കളിക്കാരന്റെ രാജാവ് ഏതിരാളിയുടെ കരുക്കളാൾ വെട്ടിയെടുക്കൽ ഭീഷണി നേരിടുന്നുവെങ്കിൽ അതിനെ ചെക്ക് എന്നു പറയുന്നു. അപ്പോൾ, അടുത്ത നീക്കത്തിൽ തന്നെ, കളിക്കാരൻ രാജാവിനെതിരെയുള്ള വെട്ടിയെടുക്കൽ ഭീഷണി ഒഴിവാക്കോണ്ടതാണ്. അതിന് കളിക്കാരന് കഴിയാത്ത അവസ്ഥയാണ് ചെക്ക്മേറ്റ്. ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണെങ്കിൽ പോലും ചെസ്സ് കളിയിലെ അന്ത്യഘട്ടമെത്തുന്നതു വരെ രാജാവ് സാധാരണയായി ദുർബലമായ കരുവാണ്. വളരെ കുറചു നീക്കങ്ങളേ രാജാവിനുള്ളൂ. അന്ത്യഘട്ടത്തിൽ രാജാവിന്റെ ഓരോ നീക്കവും കളിയുടെ ഫലത്തെ മാറ്റിമാറിക്കാൻ കെല്പുള്ളതാകുന്നു.

അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള രാജാവിന്റെ മാതൃക


നീക്കുന്ന രീതി

തിരുത്തുക
abcdefgh
88
77
66
55
44
33
22
11
abcdefgh
രാജാക്കന്മാരുടെ ആരംഭസ്ഥാനം
abcdefgh
88
77
66
55
44
33
22
11
abcdefgh
രാജാവിന്റെ സാധ്യമായ നീക്കങ്ങൾ
abcdefgh
88
77
66
55
44
33
22
11
abcdefgh
മറ്റു കരുക്കളാലോ വശങ്ങളിൽ ഇരിക്കുന്നതുകൊണ്ടോ തടസ്സമുണ്ടാകുമ്പോഴുള്ള രാജാവിന്റെ സാധ്യമായ നീക്കങ്ങൾ. കറുത്ത രാജാവിന് വെളുപ്പിന്റെ ആന, കുതിര, മന്ത്രി, കാലാൾ എന്നിവയുടെ ആക്രമണം കാരണവും വെള്ള രാജാവിന് കറുപ്പിന്റെ മന്ത്രിയുടെ ആക്രമണം കാരണവും ചുറ്റുമുള്ള കള്ളികളിലേയ്ക്കുള്ള നീക്കങ്ങൾ തടസ്സപെട്ടിരിക്കുന്നു. വെള്ള കളിക്കാരൻ Rd1# കളിച്ച് കൊണ്ട് കറുത്ത രാജാവിനെ ചെക്ക്മേറ്റ് ആക്കിയിരിക്കുന്നു.
ചെസ്സ് കരുക്കൾ
  രാ‍ജാവ്  
  മന്ത്രി  
  തേര്  
  ആന  
  കുതിര  
  കാലാൾ  
"https://ml.wikipedia.org/w/index.php?title=രാജാവ്_(ചെസ്സ്)&oldid=3458831" എന്ന താളിൽനിന്ന് ശേഖരിച്ചത്