ഒരു അക്ഷത്തിനോ, ഉത്തോലകത്തിനോ ചുറ്റും ഒരു വസ്തുവിനെ കറക്കാനുള്ള[1] ബലത്തിന്റെ പ്രവണതയാണ് ചുഴറ്റുബലം അഥവാ ഘൂർണബലം. (ആംഗലേയം : torque). ബലം വലിക്കലോ തള്ളലോ ആയി അനുഭവപ്പെടുന്നതു പോലെ ചുഴറ്റുബലം ഒരു വസ്തുവിനുണ്ടാകുന്ന തിരിച്ചിലായാണ് അനുഭവപ്പെടുന്നത്. ടോ (τ) എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് ചുഴറ്റുബലത്തിനെ പ്രതിനിധാനം ചെയ്യാറുള്ളത്.

ഒരു പ്രതലത്തിൽ മാത്രം കറങ്ങുന്ന ഒരു വ്യൂഹത്തിൽ ബലം F', ചുഴറ്റുബലം τ, രേഖീയ ആക്കം p, കോണീയ ആക്കം L 'എന്നിവ തമ്മിലുള്ള ബന്ധം വിശദമാക്കിയിരിക്കുന്നു. (ഭൂഗുരുത്വം, ഘർഷണം എന്നിവ മൂലമുണ്ടാകുന്ന ബലത്തെ അവഗണിച്ചിരിക്കുന്നു).
അക്ഷത്തെ അപേക്ഷിച്ച് ഒരു വസ്തു r എന്ന സ്ഥാനത്തിരിക്കുന്നു. F എന്ന ബലം ആ വസ്തുവിൽ പ്രയോഗിക്കുമ്പോൾ, ആ ബലത്തിന്റെ ലംബമായ F മാത്രമേ ചുഴറ്റുബലം ഉണ്ടാക്കുന്നുള്ളൂ. ഈ ചുഴറ്റുബലത്തിന്റെ (τ = r × F) കേവലവില τ = |r| |F| = |r| |F| sinθ എന്നതും ദിശ പുറത്തേക്കും ആയിരിക്കും.

ഗണിതശാസ്ത്രപരമായി ബലത്തിന്റെയും കറക്കം ഉണ്ടാക്കാൻ കാരണമായ ലംബദൂരത്തിന്റെയും സദിശ ഗുണനഫലമാണ് ചുഴറ്റുബലം. ചിഹ്നങ്ങളിലൂടെ പറയുമ്പോൾ :

ഇവിടെ :

τ : സദിശ ചുഴറ്റുബലവും, τ ചുഴറ്റുബലത്തിന്റെ കേവലവിലയും.
r : സ്ഥാനാന്തര സദിശരാശി. (ചുഴറ്റുബലം അളക്കപ്പെടുകയും ബലം പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ബിന്ദുക്കൾക്കിടക്കുള്ള ദൂരം.), r ഉത്തോലകത്തിന്റെ നീളം
F : സദിശ ബലരാശിയും, F ബലത്തിന്റെ കേവലവിലയും.
×  : സദിശ ഗുണനത്തെ സൂചിപ്പിക്കുന്നു
θ : ബലത്തിന്റേയും സ്ഥാനാന്തരത്തിന്റേയും ഇടക്കുള്ള കോണളവ്.

ഉത്തോലകത്തിന്റെ നീളം വളരെ പ്രധാനപ്പെട്ടതാണ്. ഈ നീളമാണ് വിവിധ തരം ഉത്തോലകങ്ങൾ, കപ്പികൾ, പൽച്ചക്രങ്ങൾ, ലഘുയന്ത്രങ്ങൾ എന്നിവയിൽ യാന്ത്രിക കാര്യലാഭം നൽകുന്നത്.


അവലംബം തിരുത്തുക

  1. Serway, R. A. and Jewett, Jr. J. W. (2003). Physics for Scientists and Engineers. 6th Ed. Brooks Cole. ISBN 0-534-40842-7.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചുഴറ്റുബലം&oldid=4073703" എന്ന താളിൽനിന്ന് ശേഖരിച്ചത്