കപ്പി
ഒരു ലഘുയന്ത്രം. ഒരു അക്ഷത്തിൽ കറങ്ങുന്ന ചക്രം.
അക്ഷത്തിലോ ഒരു നിശ്ചിത അച്ചുതണ്ടിനെയോ ആധാരമാക്കി കറങ്ങുന്ന സംവിധാനത്തിനാണ് കപ്പി എന്നു പറയുന്നതു്. സാധാരണയായി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനു കപ്പി ഉപയോഗിക്കാറുണ്ട്. ഒരു കയറോ ചങ്ങലയോ ഒരു ചക്രത്തിന്റെ മുകളിൽ ഓടുമ്പോൾ ഉണ്ടാകുന്ന ചലനമാണ് കപ്പിയുടെ പ്രവർത്തന തത്ത്വം.[1]കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണം എപ്പോഴും നിരങ്ങുന്ന ഘർഷണത്തേക്കാൾ കുറവായിരിക്കും, ഈ തത്ത്വമാണ് കപ്പിയുടെ പ്രവർത്തനത്തിനു പിന്നിൽ. ഇതു ഒരു അടിസ്ഥാന ലഘു യന്ത്രത്തിനുള്ള ഉദാഹരണം ആണ്. ഈ അടിസ്ഥാന തത്ത്വമാണ് ഇന്ന് ഭാരമുള്ള വസ്തുക്കൾ ഉയർത്തുവാൻ ഉപയോഗികുന്ന ക്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പിക്കു പകരം കപ്പികളുടെ ശൃംഖല ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കപ്പി ഉപയോഗിച്ചു നമ്മൾ പ്രയോഗിക്കുന്ന ശക്തിയുടെ ദിശ മാറ്റുവാൻ കഴിയും.
കപ്പി | |
---|---|
തരം | Simple machine |
വ്യവസായം | Construction, transportation |
Powered | No |
ചക്രങ്ങൾ | 1 |
Axles | 1 |
കപ്പികൾ പല തരമുണ്ട്.
ചിത്രശാല
തിരുത്തുക-
മരക്കപ്പി
-
കപ്പിയും ബക്കറ്റും
-
കപ്പി
-
ഒരു പഴയ തുരുമ്പിച്ച കപ്പി
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-10. Retrieved 2011-04-14.