അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

ഉത്തോലകം
ഒരു ചെറിയ ഭാരത്തെ കൂടുതൽ ദൂരത്ത് ചെലുത്തി, ഒരു വലിയ ഭാരത്തെ കുറഞ്ഞ ദൂരം നീക്കാൻ പാര ഉപയോഗിക്കുന്നു.
തരംലഘുയന്ത്രം
വ്യവസായംനിർമ്മാണം
പാര ഉപയോഗിച്ച് ഭാരം ഉയർത്തുന്നു
ഒന്നാം വർഗ്ഗം
തിരുത്തുക

ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം. കത്രിക ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ് അതായത് ഇതിലെ ധാരം, രോധത്തിനും യത്നത്തിനും ഇടയിലാണ്. ആണി പിഴുതെടുക്കുന്ന ഉപകരണം, സീസോ, പ്ലയർ തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.

രണ്ടാം വർഗ്ഗം
തിരുത്തുക

രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണ മാണ് അതായത് ഇതിലെ രോധം, ധാരത്തിനും യത്നത്തിനും ഇടയിലാണ്. നാരങ്ങാഞെക്കി, വീൽബാരോ, സോഡാ ഓപ്പണർ തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.

മൂന്നാം വർഗ്ഗം
തിരുത്തുക

യത്നം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗ ഉത്തോലകം. ഫോർസെപ്റ്റ്സ് മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണ മാണ് അതായത് ഇതിലെ യത്നം, രോധത്തിനും ധാരത്തിനും ഇടയിലാണ്. ബേക്കറികളിൽ ആഹാര സാധനങ്ങൾ എടുക്കുന്ന ഉപകരണം തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ഉത്തോലകം&oldid=4024610" എന്ന താളിൽനിന്ന് ശേഖരിച്ചത്