കോൺ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
രണ്ടു് രേഖകൾ തമ്മിലുള്ള ചെരിവിനെ സൂചിപ്പിക്കുന്ന അളവാണു് കോൺ.
കോണിനെ നിർണ്ണയിക്കുന്ന രണ്ടു് രേഖകളും കൂട്ടിമുട്ടുന്ന ബിന്ദുവിനെ കോണിന്റെ മൂലബിന്ദു എന്നു് വിളിക്കുന്നു. ഡിഗ്രി, റേഡിയൻ എന്നിവയാണു് കോണിന്റെ യൂണിറ്റായി ഉപയോഗിക്കാറ്. 1 റേഡിയൻ എന്നാൽ (180/π) ഡിഗ്രിയാണ്. പരസ്പരം ലംബമായ രണ്ടു് രേഖകൾക്കിടയിലെ അളവു് 90 ഡിഗ്രി അല്ലെങ്കിൽ π/2 റേഡിയൻ ആണ്. ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് π. ഇതു് എല്ലാ വൃത്തങ്ങൾക്കും തുല്യമായിരിക്കും. ഇതിന്റെ മൂല്യം ഏതാണ്ട് 3.1415926535 ആണ്.