വണ്ടിത്താവളം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

10°39′0″N 76°45′30″E / 10.65000°N 76.75833°E / 10.65000; 76.75833 കേരളത്തിലെ പാലക്കാടു നിന്ന് മീനാക്ഷിപുരത്തേക്ക് പോകുന്ന വഴിക്കുള്ള ഒരു ഗ്രാമവും വ്യാപാര കേന്ദ്രവുമാണ് വണ്ടിത്താവളം. പൊള്ളാച്ചിയിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ ഇടത്താവളം ആയതു കൊണ്ടാവാം ഇതിനു വണ്ടിത്താവളം എന്ന പേര് വന്നത്. ഇവിടെ എല്ലാ ഞായറാഴ്ചയും പച്ചക്കറി ചന്ത നടത്തി വരുന്നു. ഇവിടുത്തെ കന്നുകാലി ചന്ത വളരെ പ്രസിദ്ധമാണു്. പ്രധാനമായും തമിഴ്നാട്ടിൽ നിന്നുമാണു് ഉരുക്കളെ ഇവിടേക്ക് കൊണ്ടു വരുന്നത്.

വണ്ടിത്താവളം
Location of വണ്ടിത്താവളം
വണ്ടിത്താവളം
Location of വണ്ടിത്താവളം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ഏറ്റവും അടുത്ത നഗരം ചിറ്റൂർ- തത്തമംഗലം ( 10 കി.മി.)
ലോകസഭാ മണ്ഡലം ആലത്തൂർ
നിയമസഭാ മണ്ഡലം ചിറ്റൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

പശ്ചിമഘട്ടമലനിരകളുടെ താഴ്‌വര ഗ്രാമമാണ് വണ്ടിത്താവളം. നിബിഢവനമേഖലയായ പറമ്പിക്കുളത്തിന്റെ തുടർച്ചാ സ്ഥലമായ ഇവിടെ പഴയ കാലത്ത് തന്നെ നല്ലൊരു ജനപദമുണ്ടായിരുന്നു. കൃഷിയും, ജലലഭ്യതയുമായിരുന്നു കാരണം. ആയതിനാൽ ഇതിലൂടെ സുപ്രധാന നാട്ടുവഴി നിലവിൽ വന്നു.

സമീപ മേഖലകളായ മുതലമട, കൊഴിഞ്ഞാമ്പാറ എന്നിവ യഥാക്രമം കഠിന വനഭൂമി, വരണ്ട പീഠഭൂമി ആയതിനാൽ ഫലഭൂയിഷ്ഠമായ വണ്ടിത്താവളം പ്രദേശത്ത് കൃഷിഭൂമി വികസിപ്പിക്കപ്പെടുകയും ,ജനത അധിനിവേശം ചെയ്യുകയും ,അപ്രകാരം ജനതതപ്രദേശഗുണം പൂർവ്വകാലത്ത് തന്നെ കൈവരിക്കുകയും ചെയ്തു.

കൊച്ചി രാജ്യത്തെ പ്രമുഖ ജന്മികൾ വണ്ടിത്താവളം മേഖലയിലെ ഭൂമി കൾക്ക് ഉടമസ്ഥരായി. ഭാരതപ്പുഴയിലെ ജലം ഉപയോഗിച്ചും, കുളങ്ങൾ കുത്തിയും, തോടുകളിലെ വെള്ളം തടയണ കെട്ടി സിസ്റ്റങ്ങൾ ഉണ്ടാക്കിയും അവർ കൃഷി മികച്ചതാക്കി. കൃഷിപ്പണിക്കായി പടിഞ്ഞാറൻ പാലക്കാട്ടു നിന്ന് ഈഴവരേയും, കോട്ടയത്തിലെ കുറവിലങ്ങാട്ടു നിന്നും പുലയരേയും കൊണ്ടുവന്നു. പ്രാദേശിക ആദിവാസി ജനതയേയും ഇവർ ഉപയോഗിച്ചു.

നെല്ലിന് പുറമെ ധാന്യം ,പച്ചക്കറി, തെങ്ങ്, വാഴ, പരുത്തി എന്നിവയും കൃഷി ചെയ്തു. കൊച്ചി രാജാവിന് അവകാശപ്പെട്ട പ്രത്യേക സ്ഥലങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഉദാ:- മീനാക്ഷിപുരത്തെ കൊച്ചിക്കാട് മേഖല.

1883 ൽ ഈ വഴി പാലക്കാട് - പൊള്ളാച്ചി മീറ്റർഗേജ് തീവണ്ടിപ്പാത വന്നു. കൃഷിഭൂമി നഷ്ടമാകാതിരിക്കാൻ നിർദ്ദിഷ്ട പാത അലൈൻമെന്റ് ചെയ്ത് പുതുനഗരത്തു് നിന്നും കൊല്ലങ്കോട്- മുതലമട വഴി മീനാക്ഷിപുരം സ്റ്റേഷനെ ബന്ധിപ്പിച്ചു.

സമ്പന്നമായ കൃഷി മേഖലയായതിനാൽ സ്വാഭാവികമായി കന്നുകാലിച്ചന്തയും ഇവിടെ വന്നു. പൊള്ളാച്ചിയിലെ വ്യാഴം ചന്ത കഴിഞ്ഞ് ഉരുക്കൾ വെള്ളിയാഴ്ചയിലെ വണ്ടിത്താവളം ചന്തയിലെത്തും.ഇപ്പോൾ കാലിച്ചന്ത പ്രവർത്തിക്കുന്നില്ല.

പുരാതനമായി ഇസ്ലാം സുവിശേഷത്തിനായി വന്ന അറേബ്യൻ മതപ്രചാരകൻ ചിന്നമീര അവുലിയ ഇവിടെ വെച്ച് മരണപ്പെട്ട് ഖബറടക്കി. ഈ ഖബർസ്ഥാൻ നാൽപ്പതടി ഉയരത്തിൽ തയ്യാറാക്കിയതാണ്. ഇവിടെ വർഷം തോറും ചന്ദനക്കുടം ആഘോഷിക്കുന്നു. പഴയ കച്ചവട പാതയിലെ പ്രധാനയിടത്താവളമായതിനാൽ തെക്കൻ തമിഴ്നാട്ടിൽ നിന്നുംം ധാരാളം റാവുത്തർ വിഭാഗക്കാർ നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ വണ്ടിത്താവളത്തേക്ക് കുടിയേറി വന്നു.


"https://ml.wikipedia.org/w/index.php?title=വണ്ടിത്താവളം&oldid=3678369" എന്ന താളിൽനിന്ന് ശേഖരിച്ചത്