ചിറ്റൂർ തത്തമംഗലം നഗരസഭ
ചിറ്റൂർ തത്തമംഗലം നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്നും 15 കിലോമീറ്റർ തെക്കുകിഴക്കു മാറി പാലക്കാട് ചുരത്തിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരസഭയാണ് ചിറ്റൂർ തത്തമംഗലം നഗരസഭ. 26 വാർഡുകളുള്ള ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ വിസ്തീർണ്ണം 14.71 ചതുരശ്രകിലോമീറ്ററാണ്.
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
2001 -ലെ കണക്കുകൾ പ്രകാരം 130736 ആണ് ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയിലെ ജനസംഖ്യ. ഇതിൽ 64293 പുരുഷന്മാരും, 66443 സ്ത്രീകളും ഉൾപ്പെടുന്നു. ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയിലെ ജനസാന്ദ്രത 2179 -ഉം, സ്ത്രീ പുരുഷ അനുപാതം 1055 -ഉം ആണ്.
ചരിത്രംതിരുത്തുക
സ്ഥലനാമോൽപ്പത്തിതിരുത്തുക
തമിഴ് ഭാഷയിൽ ചെറിയ ഗ്രാമം എന്നർഥം വരുന്ന ശിറു ഊര് എന്ന വാക്കിൽ നിന്നാണ് ചിറ്റൂർ എന്ന സ്ഥലപ്പേർ രൂപപ്പെട്ടതെന്നും, ദത്തൻ എന്ന ബ്രാഹ്മണശ്രേഷ്ഠൻ സ്ഥാപിച്ച അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം തത്തമംഗലം ആയി എന്നും പറയപ്പെടുന്നു.
ആദ്യകാല ഭരണസമിതികൾതിരുത്തുക
1908 -ലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി പ്രവർത്തനം ആരംഭിച്ചത്. സാനിറ്ററി ബോർഡായിരുന്നു ഭരണം നടത്തിയത്. 1910 -ൽ കൊച്ചിൻ ഗവണ്മെന്റ് നിയമനിർമ്മാണത്തിലൂടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഒരു ടൌൺ കൌൺസിൽ എന്ന നിലയ്ക്ക് രൂപപ്പെടുത്തി. 1947 ഒക്ടോബർ 1 -ന് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ഇന്നു കാണുന്ന രൂപത്തിലായി. അമ്പാട്ട് ഈച്ചരമേനോനായിരുന്നു ആദ്യത്തെ ചെയർമാൻ.
അതിരുകൾതിരുത്തുക
- വടക്ക് : നല്ലേപ്പിള്ളി പഞ്ചായത്ത്
- കിഴക്ക് : പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾ
- തെക്ക് : പട്ടഞ്ചേരി പഞ്ചായത്ത്
- പടിഞ്ഞാറ് : പുതുനഗരം, പെരുവെമ്പ് പഞ്ചായത്തുകൾ
ഭൂപ്രകൃതിതിരുത്തുക
പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.