ചിറ
ജലപ്രവാഹത്തെ തടഞ്ഞുനിർത്തി ജലസംഭരണികൾ ഉണ്ടാക്കുന്നതിന് നിർമ്മിക്കുന്ന മതിലുകളാണ് ബണ്ട് അഥവാ ചിറ എന്നറിയപ്പെടുന്നത്. ചിറകെട്ടിയുണ്ടാവുന്ന ജലാശയവും ചിറ എന്നറിയപ്പെടാറുണ്ട്. ചിറകൾ താൽക്കാലിമായുള്ള ആവശ്യത്തിനും സ്ഥിരാവശ്യത്തിനും വേണ്ടി നിർമ്മിക്കാറുണ്ട്. കടലിനോടടുത്തുള്ള പ്രദേശങ്ങളിൽ പുഴയിൽ ഉപ്പു വെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ വേനൽക്കാലങ്ങളിൽ ചിറ കെട്ടാറുണ്ട്.
നിർമ്മിതിതിരുത്തുക
ജലാശയങ്ങളിൽ മണ്ണടിഞ്ഞ് പ്രകൃതിദത്ത ചിറകൾ രൂപപ്പെടുന്നു.താൽക്കാലിക ഉപയോഗത്തിനുള്ള ചിറകൾ നിർമ്മിക്കുന്നതിന് മണലും മണ്ണും കല്ലും മരവും ഉപയോഗിക്കുന്നു. തെങ്ങ്,കവുങ്ങ്,പന,മുള തുടങ്ങിയവ താൽക്കാലിക ചിറയുടെ അസംസ്കൃത വസ്തുക്കളാണ്. ജലപ്രവാഹത്തെ ആവശ്യാനുസരണം നിയന്ത്രിക്കുന്നതിനുള്ള വാതിലുകളും ചിറയിൽ ഉണ്ടാവാറുണ്ട്.
പ്രധാനപ്പെട്ട ചിറകൾതിരുത്തുക
ഉൾനാടൻ ജലസംഭരണികൾ ധാരാളമുള്ള കേരളത്തിൽ ചിറകളും അനവധിയുണ്ട്. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ബണ്ട് ഇവയിൽ വലുതാണ്. ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള തോട്ടപ്പള്ളി സ്പിൽവേ വേമ്പനാട്ട് കായലിൽ നിന്ന് അറബിക്കടലിലേക്കും തിരിച്ചുമുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ്.തോട്ടപ്പള്ളി സ്പിൽവേയിലൂടെ ദേശീയപാത 544 കടന്നുപോകുന്നു. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു ബണ്ടുകളാണ് പാതാളം ബണ്ടും പുറപ്പിള്ളിക്കവു ബണ്ടും.പാതാളം ബണ്ട് സ്ഥിരം സംവിധാനമാണ്.അതേസമയം പുറപ്പിള്ളിക്കാവ് ബണ്ട് മണ്ണുമാന്തിക്കപ്പലിന്റെ സഹായത്താൽ പുഴമണൽ ഉപയോഗിച്ച് നിർമ്മിക്കുന്നു.ഇത്തരം മണൽ ബണ്ടുകൾ വർഷക്കാലത്ത് തനിയെ പൊട്ടുകയോ പൊട്ടിക്കുകയോ ചെയ്യുന്നു.
കൗതുകംതിരുത്തുക
- ചിറയുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ചിറക്കൽ, ചിറയിങ്കീഴ്, ചിറക്കടവ്, ചിറമനങ്ങാട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
- പത്തനംതിട്ട ജില്ലയിലെ രാമഞ്ചിറ ഹിന്ദു ദൈവമായ ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.[അവലംബം ആവശ്യമാണ്]
- ബീവർ എന്ന ജന്തു, നദികളിൽ മരക്കൊമ്പുകൾ കൊണ്ടു ചിറകെട്ടീയാണ് കൂടുണ്ടാക്കുന്നത്.
- തൃശ്ശൂർ ജില്ലയിലെ ചെമ്മ്മാപ്പിള്ളിയിലെ (Chemmappilly) ശ്രീരാമൻ ചിറ ഹിന്ദു ദൈവമായ ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ എല്ലാവർഷവും കന്നിമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ "സേതുബന്ധനം" നടക്കുന്നു.(ശ്രീരാമൻ ചിറയിലെ സേതുബന്ധനം)