ചിറമനങ്ങാട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചിറമനേങ്ങാട് എന്ന ചെറിയ ഗ്രാമത്തിലാണ് കുടക്കല്ലുകൾ കണ്ടെടുത്തിട്ടുള്ളത്. പുരാതനമായ ഒരു ശ്മശാനം ഇവിടെ കണ്ടെത്തി. കുടകുത്തിക്കല്ല് (കുടക്കല്ല്) (10°41′07″N 76°07′18″E / 10.6852106°N 76.1215746°E) എന്നാണ് ഈ ശ്മശാനം അറിയപ്പെടുന്നത്.
ചിറമനേങ്ങാട് | |
---|---|
ഗ്രാമം | |
Elephants lined up for Pooram | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Kadangode Panchayat, Vadakkanchery Block |
(2001) | |
• ആകെ | 10,775 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680604 |
Telephone code | +914885 |
വാഹന റെജിസ്ട്രേഷൻ | KL-08 |
Nearest city | Kunnamkulam, Trichur |
Civic agency | Kadangode Panchayat, Vadakkanchery Block |
ചിറമനങ്ങാട്ടെ കുടക്കല്ലുകൾക്ക് 4000 വർഷങ്ങളോളം പഴക്കമുണ്ട്. ഉന്നതകുലജാതരെ മൺകലങ്ങളിൽ അടച്ച് അന്ന് സംസ്കരിച്ചിരുന്നു. പിന്നീട് സംസ്കരിച്ച സ്ഥലത്തിന് അടയാളമായി ശവകുടീരത്തിനു മുകളിൽ ഒരു കുടക്കല്ലും സ്ഥാപിച്ചിരുന്നു. പിൽക്കാലത്ത് പല കുടക്കല്ലുകളും മോഷണം പോയി. ശേഷിക്കുന്നവ ഇന്ന് കാഴ്ചബംഗ്ലാവുകളിലേക്ക് മാറ്റിയിരിക്കുന്നു.
കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ ആണ് ചിറമനങ്ങാട്. ഇന്ന് ഗ്രാമം വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നു. ഗ്രാമത്തിൽ കുന്നമ്പത്തുകാവ് എന്ന അമ്പലം ഉണ്ട്. എല്ലാ വർഷവും(മേടം10) ഏപ്രിൽ മാസത്തിൽ ഇവിടെ പൂരം നടക്കുന്നു.
എത്തിച്ചേരാനുള്ള വഴി തിരുത്തുക
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: തൃശ്ശൂർ, വടക്കാഞ്ചേരി
- ഏറ്റവും അടുത്ത വലിയ പട്ടണം: കുന്നംകുളം